PSC Buddy
Category No: 66/2017Notification No: 66/2017

വനിതാ സിവില്‍ പോലീസ് ഓഫീസര്‍ — വനിതാ സിവില്‍ പോലീസ് ഓഫീസര്‍ - പോലീസ് വകുപ്പ് (ప్రత్యേക നിയമനം - വയനാട് ജില്ല മുഴുവന്‍, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുളള വനിതാ ഉദ്യോഗാര്‍ത്ഥികള്‍)

കേരള സംസ്ഥാന സര്‍വ്വീസില്‍ പോലീസ് വകുപ്പില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുളള വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയില്‍ എഴുതി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
66/2017
Official PDF Document
Gazette Date
2017-04-29
Last Date
2017-05-31
Department
പോലീസ്
Name of Post
വനിതാ സിവില്‍ പോലീസ് ഓഫീസര്‍
Scale of pay
₹ 22200-48000/-
Number of vacancies
ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ വയനാട് ജില്ല (KAP 4) - 12 പാലക്കാട് (അട്ടപ്പാടി ബ്ലോക്ക് മാത്രം) (KAP 2) - 5 മലപ്പുറം (നിലമ്പൂര്‍ ബ്ലോക്ക് മാത്രം) (MSP) - 4
Method of appointment
നേരിട്ടുള്ള നിയമനം (പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം - വയനാട് ജില്ല മുഴുവന്‍, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരായ വനിതകളില്‍ നിന്നു മാത്രം-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന പണിയന, അടിയാന, കാട്ടുനായിക്കന എന്നീ വിഭാഗങ്ങളില്‍ ഉളളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്)
Age Limit
18 - 31, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1986 നും 01.01.1999 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ). വയസ് ഇളവിനെ സംബന്ധിച്ച് മറ്റ് ആനുകൂല്യങ്ങള്‍ ഈ തിരഞ്ഞെടുപ്പിന് ബാധകമല്ല. കുറിപ്പ് :- വയസ്സിളവിനെ സംബന്ധിച്ച പൊതുവ്യവസ്ഥകളിലെ 2-ാം ഖണ്ഡിക ഈ തസ്തികയുടെ തിരഞ്ഞെടുപ്പിന് ബാധകമല്ല.
Qualifications
1) വിദ്യാഭ്യാസ യോഗ്യത :- എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. കുറിപ്പ് :- 1) എസ്.എസ്.എല്‍.സി യോഗ്യതയുളളവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി തോറ്റവരെയും പരിഗണിക്കുന്നതാണ്. 2) യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ 8 ഓ ക്ലാസ്സ് പാസ്സായവര്‍വരെയുള്ളവരെ പരിഗണിക്കുന്നതാണ്. 3) യോഗ്യത സംബന്ധിച്ച KS&SSR Part II Rule 10(a)ii ഈ തസ്തികയ്ക്ക് ബാധകമാണ്. 2) ശാരീരിക യോഗ്യത :- (a) ഉയരം - കുറഞ്ഞത് 150 സെ.മീ, മതിയായ എണ്ണം ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഉയരം 148 സെ.മീ വരെ താഴ്ത്തുന്നതാണ്. (b) കാഴ്ചശക്തി- താഴെപ്പറയുന്ന തരത്തില്‍ കണ്ണട വയ്ക്കാതെയുളള കാഴ്ചശക്തിയുളളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. വലതുകണ്ണ്: ദൂരക്കാഴ്ച 6/6 സ്നെല്ലന്‍, സമീപക്കാഴ്ച 0.5 സ്നെല്ലന്‍ ഇടതുകണ്ണ്: ദൂരക്കാഴ്ച 6/6 സ്നെല്ലന്‍, സമീപക്കാഴ്ച 0.5 സ്നെല്ലന്‍ കുറിപ്പ് :-(1) ഓരോ കണ്ണിനും പൂര്‍ണ്ണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം. (2) കളര്‍ ബ്ലൈന്റ്നസ്, സ്ക്വിന്റ് അല്ലെങ്കില്‍ കണ്ണിന്റെയോ കണ്‍പോളയുടെയോ മോര്‍ബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്. (3) മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകള്‍, ബലവകലയമുളള ബലകകാലുകള്‍, കോമ്പല്ല് (മുന പല്ല്), ഉന്തിയ പല്ലുകള്‍, കൊഞ്ഞ, കേള്‍വിയിലും സംസാരശേഷിയിലുമുളള കുറവുകള്‍ എന്നിങ്ങനെയുളള ശാരീരികന്യൂനതകള്‍ അയോഗ്യതയായി കണക്കാക്കുന്നതാണ്. 3) മുകളില്‍ പറഞ്ഞിട്ടുളള യോഗ്യതകള്‍ക്കു പുറമെ ഓരോ ഉദ്യോഗാര്‍ത്ഥിയേയും ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് വിധേയമാക്കുന്നതാണ്. നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലെ വണ്‍സ്റ്റാര്‍ നിലവാരത്തിലുളള താഴെ പറയുന്ന 8 (എട്ട്) ഇനങ്ങളില്‍ ഏതെങ്കിലും 3 (മൂന്ന്) എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.
Notes
ഭിന്നശേഷിയുള്ളവര്‍ക്കും പുരുഷന്മാര്‍ക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് ബറ്റാലിയനാടിസ്ഥാനത്തില്‍ നടത്തുന്നതായിരിക്കും. ഈ വിജ്ഞാപനപ്രകാരം ഒരു ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും ഒരു ബറ്റാലിയനിലേയ്ക്ക് മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് പിന്നീട് തെളിയുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ നിയമനശുപാര്‍ശ നിരുപാധികമായി റദ്ദ് ചെയ്യുന്നതാണ്.
Related Recruitment Alerts

Similar Post Notifications

വനിതാ പോലീസ് കോണ്‍സ്റ്റബയിള്‍ (വനിതാ പോലീസ് ബറ്റാലിയൻ)

Applications are invited online exclusively from qualified candidates belonging to SCCC and Muslim reservation communities of Kerala State for selection to the undermentioned post.

Post Details

Gazette Date:-
Last Date:2022-01-19
Category No:623/2021 - 624/2021
Post Name:വനിതാ പോലീസ് കോണ്‍സ്റ്റബയിള്‍ (വനിതാ പോലീസ് ബറ്റാലിയൻ)
Department:പോലീസ്
Scale of Pay:₹ 22,200 – 48,000/- (PR)

Driver Grade II (HDV) / Driver - cum - Office Attendant (HDV)

താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' ചെയ്ത ശേഷമാണ് സമർപ്പിക്കേണ്ടത്. ഇതിനകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2021-04-21
Category No:17/2021
Post Name:Driver Grade II (HDV) / Driver - cum - Office Attendant (HDV)
Department:വിവിധം (എൻ.സി.സി, വിനോദ സഞ്ചാരം, എക്സൈസ്, പോലീസ്, സൈനിക ക്ഷേമം, ട്രാൻസ്പോർട്ട് എന്നിവ ഒഴികെ)
Scale of Pay:Rs. 18,000 – 41,500/-

പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള സംവരണസമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-01-20
Category No:357/2020 – 358/2020
Post Name:പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)
Department:പോലീസ്
Scale of Pay:₹ 22,200-48,000/-

പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം)

താഴപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം ഓൺലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Post Details

Gazette Date:-
Last Date:2020-12-30
Category No:300/2020
Post Name:പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം)
Department:പോലീസ്
Scale of Pay:Rs 22,200 – 48,000/-