PSC Buddy
Category No: 300/2020

പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം) — പട്ടികവർഗക്കാർക്കായുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് - പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ - പോലീസ്

താഴപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം ഓൺലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Notification Details & Specifications

Category No
300/2020
Official PDF Document
Gazette Date
-
Last Date
2020-12-30
Department
പോലീസ്
Name of Post
പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം)
Scale of pay
Rs 22,200 – 48,000/-
Number of vacancies
സംസ്ഥാനടിസ്ഥാനത്തിൽ (30 ഒഴിവുകൾ) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം)
Method of appointment
നേരിട്ടുള്ള നിയമനം (സംസ്ഥാനതലം) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം) കുറിപ്പ്:- പട്ടികവർഗ വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ട് അറിയിപ്പ് പ്രത്യേകമായി നൽകുന്നതല്ല.
Age Limit
18-31 ; ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2002 -നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) കുറിപ്പ്:(1) വിമുക്തഭടന്മാർക്ക് 40 വയസ്സുവരെ പരമാവധി പ്രായത്തിൽ ഇളവ് നൽകുന്നതാണ്. (വയസ്സിളവ് സംബന്ധിച്ച വ്യവസ്ഥകൾക്ക് പൊതുവയവസ്ഥകളിലെ ഖണ്ഡിക 2(i) നോക്കുക) പ്രായപരിധിയിലെ ഇളവുകൾ സംബന്ധിച്ച പൊതുവയവസ്ഥകളിലെ ഖണ്ഡിക 2-ലുള മറ്റ് വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമല്ല. (2) എസ്.എസ്.എൽ.സി ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി അപേക്ഷയിൽ അവകാശപ്പെടുകയാണെങ്കിൽ, അത് തെളിയിക്കുന്നതിനുള്ള റവന്യൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ് ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ ഈ തെരഞ്ഞെടുപ്പിന്റെ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
Qualifications
1 ജനറൽ (a) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. ( KS & SSR Part II Rule 10(a) ii ബാധകമാണ്) (b) നിലവിലുളള ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം. 16.01.1979 നു ശേഷമുളള ഡ്രൈവിംഗ് ലൈസൻസിൽ ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ വെഹിക്കിൾ എന്നീ രണ്ടു തരം വാഹനങ്ങൾ ഓടിക്കുന്നതിനുളള എൻഡോഴ്സ്മെന്റ് ഉണ്ടായിരിക്കണം. ഇവയിൽ ഒന്നു മാത്രമുളള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. (മോേട്ടാർ വെഹിക്കിൾ ആക്ടിന്റെ 47/78 എന്ന ഭേദഗതി കാണുക). കുറിപ്പ്: 1) മോേട്ടാർ സൈക്കിൾ ഓടിക്കുന്നതിനുളള ലൈസൻസ് അഭിലഷണീയമാണ്. 2) ഹെവി ഡ്യൂട്ടി മോേട്ടാർ വാഹനങ്ങൾ ഓടിക്കുന്നതിനുളള പ്രാഗത്ഭ്യം ഉണ്ടായിരിക്കണം (ഇത് കേരള പബ്ലിക് സർവ്വീസ് കമ്മീഷന നടത്തുന്ന ഒരു പ്രായോഗിക പരീക്ഷയിൽ തെളിയിക്കപ്പെടേണ്ടതാണ്). 3) പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് ST വിഭാഗത്തിനായുള്ള സംവരണത്തിനുള്ള കോട്ട നികത്തുന്നതിനായി പര്യാപ്തമായ പ്രസ്തുത യോഗ്യരായ ഉദ്യോഗാർത്ഥികൾ ലഭ്യമാല്ലാത്ത പക്ഷം SSLC പരാജയപ്പെട്ട ST വിഭാഗം ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്. 4) നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യതയ്ക്ക് പുറേമ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള. 5) വാഹനങ്ങൾ ഓടിക്കുന്നതിനുളള കഴിവ് പ്രായോഗിക പരീക്ഷയിലൂടെ നിശ്ചയിക്കുന്നതാണ്. ഗ്രൗണ്ട് ടെസ്റ്റ് (H Test) പാസ്സാകുന്നവരെ മാത്രമേ റോഡ് ടെസ്റ്റിന് പരിഗണിക്കപ്പെടുകയുള. 6) ഉദ്യോഗാർത്ഥികൾ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച പൂർണ്ണവിവരങ്ങൾ അപേക്ഷയുടെ ബന്ധപ്പെട്ട ഭാഗത്ത് രേഖപ്പെടുത്തേണ്ടതാണ്. 7) ഉദ്യോഗാർത്ഥികൾ നിലവിലുള ഡ്രൈവിംഗ് ലൈസൻസ് (ബാഡ്ജുൾപ്പെടെ)(Current Driving Licence with Badge) അപേക്ഷസമർപ്പണത്തിന്റെ അവസാനതീയതിയിലും പ്രായോഗിക പരീക്ഷാ തീയതിയിലും നിയമനശിപാർശോദീയതിയിലും ഉൾപ്പെടെ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരിക്കണം. നേരിട്ടുള നിയമനം മുഖേന നിയമിതരാകുന്ന ഓരോ വ്യക്തിക്കും 15/01/1986-ലെGO(P)No.8/86/Home ഉത്തരവിൽ നിഷ്ക്കർഷിച്ചിരിക്കുന്ന പരിശീലനം(in service training), പ്രൊബേഷൻ, പരിശീലനത്തിനുള സെക്യൂരിറ്റി ബോണ്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്. 2 ശാരീരിക യോഗ്യതകൾ (a) ഉയരം: കുറഞ്ഞത് 160 സെന്റിമീറ്റർ നെഞ്ചളവ് : 76 സെ.മീറ്റർ (കുറഞ്ഞത് 5 സെ.മീ വികാസം വേണം) (b) ചെവി : നല്ല കേൾവിശക്തി ഉണ്ടായിരിക്കണം. (c) കണ്ണ്:താഴപ്പറയുന്ന തരത്തിൽ കണ്ണട വെയ്ക്കാതെതുളള കാഴ്ചശക്തിയുളളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. കാഴ്ച വലതുകണ്ണ് ഇടതു കണ്ണ് എ) ദൂരക്കാഴ്ച 6/6 സ്നെല്ലന 6/6 സ്നെല്ലന ബി) സമീപക്കാഴ്ച 0.5 സ്നെല്ലന 0.5 സ്നെല്ലന
Notes
ഉദ്യോഗാർത്ഥികൾ പ്രായോഗിക പരീക്ഷാ സമയത്ത് താഴെകൊടുത്തിട്ടുള്ള ഫോറത്തിൽ സർക്കാർ സർവ്വീസിലുളള അസിസ്റ്റന്റ് സർജനിൽ കൂറയാത്ത റാങ്കുള്ള ഒരു മെഡിക്കൽ ഓഫീസിൽ നിന്നും ശാരീരിക യോഗ്യത തെളിയിക്കുന്നതിനുശം സർക്കാർ സർവീസിലുളള ഓഫ്താൽമോളജിസ്റ്റിൽ നിന്നും കണ്ണട കൂടാതെതുളള കാഴ്ചശക്തി തെളിയിക്കുന്നതിനുശമുളള മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കേണ്ടതും അത് പ്രമാണ പരിശോധന സമയത്ത് അവരുടെ പ്രൊഫൈലിൽ Upload ചെയ്യേണ്ടതുമാണ്.
Related Recruitment Alerts

Similar Post Notifications

വനിതാ പോലീസ് കോണ്‍സ്റ്റബയിള്‍ (വനിതാ പോലീസ് ബറ്റാലിയൻ)

Applications are invited online exclusively from qualified candidates belonging to SCCC and Muslim reservation communities of Kerala State for selection to the undermentioned post.

Post Details

Gazette Date:-
Last Date:2022-01-19
Category No:623/2021 - 624/2021
Post Name:വനിതാ പോലീസ് കോണ്‍സ്റ്റബയിള്‍ (വനിതാ പോലീസ് ബറ്റാലിയൻ)
Department:പോലീസ്
Scale of Pay:₹ 22,200 – 48,000/- (PR)

Driver Grade II (HDV) / Driver - cum - Office Attendant (HDV)

താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' ചെയ്ത ശേഷമാണ് സമർപ്പിക്കേണ്ടത്. ഇതിനകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2021-04-21
Category No:17/2021
Post Name:Driver Grade II (HDV) / Driver - cum - Office Attendant (HDV)
Department:വിവിധം (എൻ.സി.സി, വിനോദ സഞ്ചാരം, എക്സൈസ്, പോലീസ്, സൈനിക ക്ഷേമം, ട്രാൻസ്പോർട്ട് എന്നിവ ഒഴികെ)
Scale of Pay:Rs. 18,000 – 41,500/-

പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള സംവരണസമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-01-20
Category No:357/2020 – 358/2020
Post Name:പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)
Department:പോലീസ്
Scale of Pay:₹ 22,200-48,000/-

വനിതാ സിവില്‍ പോലീസ് ഓഫീസര്‍

കേരള സംസ്ഥാന സര്‍വ്വീസില്‍ പോലീസ് വകുപ്പില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുളള വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയില്‍ എഴുതി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2017-04-29
Last Date:2017-05-31
Category No:66/2017
Post Name:വനിതാ സിവില്‍ പോലീസ് ഓഫീസര്‍
Department:പോലീസ്
Scale of Pay:₹ 22200-48000/-