PSC Buddy
Category No: 17/2021Notification No: 17/2021

Driver Grade II (HDV) / Driver - cum - Office Attendant (HDV)

താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' ചെയ്ത ശേഷമാണ് സമർപ്പിക്കേണ്ടത്. ഇതിനകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

Notification Details & Specifications

Category No
17/2021
Official PDF Document
Gazette Date
-
Last Date
2021-04-21
Department
വിവിധം (എൻ.സി.സി, വിനോദ സഞ്ചാരം, എക്സൈസ്, പോലീസ്, സൈനിക ക്ഷേമം, ട്രാൻസ്പോർട്ട് എന്നിവ ഒഴികെ)
Name of Post
Driver Grade II (HDV) / Driver - cum - Office Attendant (HDV)
Scale of pay
Rs. 18,000 – 41,500/-
Number of vacancies
ജിലാടിസ്ഥാനത്തിൽ ഇടുക്കി - 03 (മൂന്ന്) എറണാകുളം - 01 (ഒന്ന്) വയനാട് - 01 (ഒന്ന്) കാസർഗോഡ് - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
1) 18-39 ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) (പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും) കുറിപ്പ്:- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II-ലെ പൊതു വ്യവസ്ഥകൾ (ഖണ്ഡിക 2) നോക്കുക.
Qualifications
I) ഏഴാം ക്ലാസ്സ് അല്ലെങ്കിൽ തേർഡ് ഫോറം പാസ്സായിരിക്കണം. ii)മീഡിയം/ഹെവി ഗുഡ്സ്/പാസഞ്ചർ/മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് ഡ്രൈവേഴ്സ് ബാഡ്ജ് ജോടുകൂടിയ 3 (മൂന്ന്) വർഷത്തെ നിലവിലുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. iii) മീഡിയം/ഹെവി ഗുഡ്സ്/പാസഞ്ചർ/മോട്ടോർ വാഹനങ്ങൾ ഓടിക്കാനുള്ള കഴിവ് ഇത് പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ (T test അടക്കം) തെളിയിക്കേണ്ടതാണ്. '' T ' ടെസ്റ്റിൽ വിജയിക്കുന്നവരെ മാത്രമേ റോഡ് ടെസ്റ്റിൽ പങ്കെടുപ്പിക്കുകയുള്ളൂ.
Notes
1 KS & SSR Part II Rule 10 (a) ii ഈ തിരഞ്ഞെടുപ്പിന് ബാധകമാണ്. 2 വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളൂ. (iv) ശാരീരിക യോഗ്യതകൾ :- (എ) ചെവി : പൂർണ്ണമായ ശ്രവണശേഷി ഉണ്ടായിരിക്കണം. (ബി) കണ്ണ് : ദൂരകാഴ്ച : 6/6 സ്നെല്ലൻ (വലത്), 6/6 സ്നെല്ലൻ (ഇടത്) സമീപ കാഴ്ച : 0.5 സ്നെല്ലൻ (വലത്), 0.5 സ്നെല്ലൻ (ഇടത്) കളർ വിഷൻ : സാധാരണമായിരിക്കണം മാലക്കണ്ണ് : ഇല്ലാതിരിക്കണം (സി) പേശികളും സന്ധികളും : തളർവാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസ രഹിതമായി ചലിപ്പിക്കാവുന്നവയായിരിക്കണം. (ഡി) ഞരമ്പുഘടന : പൂർണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകർച്ചവ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്. കുറിപ്പ്:- 1) ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹരല്ല. 2) ഉദ്യോഗാർത്ഥികൾ അപേക്ഷയുടെ കോളത്തിൽ (യോഗ്യതകൾ) ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗിലുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ച പൂർണ്ണവിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. 3) പ്രായോഗിക പരീക്ഷയ്ക്ക് ക്ഷണിക്കുമ്പോൾ മുകളിൽ 7(iv)-ാം ഖണ്ഡികയിൽ ആവശ്യപ്പെടുന്ന മെഡിക്കൽ ഫിറ്റ്നസ് സംബന്ധമായ എല്ലാ വിവരങ്ങളും [iv (b)] ഒഴികെ) അടങ്ങുന്ന നിശ്ചിത മാതൃകയിലുള്ള ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് (അസ്സൽ) അസിസ്റ്റന്റ് സർജന്റ് റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസറിൽ നിന്ന് വാങ്ങി ഹാജരാക്കേണ്ടതാണ്. കൂടാതെ കാഴ്ചശക്തി സംബന്ധിച്ച് ഖണ്ഡിക 7(iv)(b) ൽ പറയുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഗവൺമെന്റ് സർവ്വീസിലുള്ള ഒഫ്താൽമോളജിസ്റ്റിൽ നിന്ന് വാങ്ങി ഹാജരാക്കേണ്ടതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക ഈ വിജ്ഞാപനത്തോടൊപ്പം ചുവടെ ചേർത്തിട്ടുണ്ട്. 4) തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഉദ്യോഗാർത്ഥികൾക്ക് ബാഡ്ജോടുകൂടിയ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. അതായത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിലും, OMR പരീക്ഷ/ഓൺലൈൻ പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റർവ്യൂ എന്നിവ നടത്തുന്ന തീയതികളിലും. 5) ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ ഊഴം അനുസരിച്ച് ആസ്ഥാന ഒഴിവുകളിലേയ്ക്കും നിയമന ശിപാർശ ചെയ്യുന്നതാണ്. പ്രൊബേഷൻ:- ഈ തസ്തികയിൽ നിയമിക്കപ്പെടുന്നവർ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ തുടർച്ചയായ മൂന്നുവർഷക്കാലയളവിനുള്ളിൽ ഡ്യൂട്ടിയിലുള്ള രണ്ടു വർഷക്കാലം പ്രൊബേഷനിലായിരിക്കുന്നതാണ്.