PSC Buddy
Category No: 623/2021 - 624/2021

വനിതാ പോലീസ് കോണ്‍സ്റ്റബയിള്‍ (വനിതാ പോലീസ് ബറ്റാലിയൻ) — FIRST NCA NOTIFICATION

Applications are invited online exclusively from qualified candidates belonging to SCCC and Muslim reservation communities of Kerala State for selection to the undermentioned post.

Notification Details & Specifications

Category No
623/2021 - 624/2021
Official PDF Document
Gazette Date
-
Last Date
2022-01-19
Department
പോലീസ്
Name of Post
വനിതാ പോലീസ് കോണ്‍സ്റ്റബയിള്‍ (വനിതാ പോലീസ് ബറ്റാലിയൻ)
Scale of pay
₹ 22,200 – 48,000/- (PR)
Number of vacancies
സംസ്ഥാനതലം കോട്ടഗറി നമ്പർ | സമുദായം | ഒഴിവുകളുടെ എണ്ണം 623/2021 | എസ്.സി.സി.സി | 01 (ഒന്ന്) 624/2021 | മുസ്ലീം | 04 (നാല്)
Method of appointment
നേരിട്ടുളള നിയമനം (സംസ്ഥാനാടിസ്ഥാനത്തില്‍). എസ്.സി.സി.സി, മുസ്ലീം എന്നീ സംവരണ സമുദായങ്ങളില്‍പെട്ട വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം.
Age Limit
18-29; ഉദ്യോഗാര്‍ത്ഥികള്‍ 02.01.1992 നും 01.01.2003 നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. (പൊതുവ്യവസ്ഥകളിലെ പാര്‍ട്ട് II ഖണ്ഡിക 2(i) പ്രകാരമുള്ള വയസ്സിളവ് ഉള്‍പ്പെടെ). കുറിപ്പ്: പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിന് ശേഷം എസ്.സി വിഭാഗത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരും അപ്രകാരമുള്ള മാതാപിതാക്കളുടെ സന്താനങ്ങളും ഉള്‍പ്പെട്ട എസ്.സി.സി.സി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 02.01.1990 നും 01.01.2003 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). അത്തരം ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 18-31. [ഉയർന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുളള മറ്റ് പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് II ലെ പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 (2(i) ഒഴികെ) നോക്കുക].
Qualifications
(a) വിദ്യാഭ്യാസ യോഗ്യത: ഹയർ സെക്കണ്ടറി (പ്ലസ് ടു) പരീക്ഷയോ തത്തുലയമായ പരീക്ഷയോ ജയിച്ചിരിക്കണം. കുറിപ്പ്: (i) KS & SSR Part II Rule 10(a) (ii) ബാധകമാണ്. (ii) തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അത് തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഒറ്റത്തവണ പ്രമാണ പരിശോധന സമയത്തോ കമ്മീഷന്‍ ആവശ്യപ്പെടുമ്പോഴോ ഹാജരാക്കേണ്ടതാണ്. (b) ശാരീരിക യോഗ്യതകള്‍ : (i)കുറഞ്ഞത് 157 സെ.മീ ഉയരം. (ii)കാഴ്ചശക്തി: താഴെ പറയുന്ന തരത്തില്‍ കണ്ണട വെക്കാതെയുളള കാഴ്ചശക്തിയുളളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. കണ്ണ് | വലതുകണ്ണ് | ഇടത് കണ്ണ് എ) ദൂരക്കാഴ്ച | 6/6 സ്നെലന്‍ | 6/6 സ്നെലന്‍ ബി) സമീപക്കാഴ്ച | 0.5 സ്നെലന്‍ | 0.5 സ്നെലന്‍ കുറിപ്പ്: (i)ഓരോ കണ്ണിലും പൂര്‍ണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. বর্ণാന്ധത, സ്ക്വിന്റ് അല്ലെങ്കില്‍ കണ്ണിന്റെയോ കണ്‍പോളകളുടെയോ മോര്‍ബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്. (ii) മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകള്‍, വൈകല്യമുളള കൈകാലുകള്‍, കോമ്പല് (മുന്‍ പല്ലു), ഉന്തിയ പല്ലുകള്‍, കൊഞ്ഞ, കേള്‍വിയിലും സംസാരത്തിലുമുളള കുറവുകള്‍ എന്നിങ്ങനെയുളള ശാരീരിക ന്യൂനതകള്‍ ഉണ്ടായിരിക്കരുത്. (c) വണ്‍ സ്റ്റാര്‍ നിലവാരത്തിലുളള നാഷണല്‍ ഫിസിക്കല്‍ എഫിഷന്‍സി ടെസ്റ്റിലെ താഴെ പറയുന്ന 8 (എട്ട്) ഇനങ്ങളില്‍ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം. ക്രമ നമ്പര്‍ | ഇനങ്ങള്‍ | വണ്‍ സ്റ്റാര്‍ നിലവാരം 1. 100 മീറ്റർ ഓട്ടം | 17 സെക്കന്റ് 2. ഹൈ ജംപ് | 1.06 മീറ്റർ 3. ലോങ്ങ് ജംപ് | 3.05 മീറ്റർ 4. പുട്ടിംഗ് ദ് ഷോട്ട് (4 കി.ഗ്രാം ഭാരമുള്ളത്) | 4.88 മീറ്റർ 5. 200 മീറ്റർ ഓട്ടം | 36 സെക്കന്റ് 6. ത്രോയിംഗ് ദി ത്രോ ബോള്‍ | 14 മീറ്റർ 7. ഷട്ടില്‍ റേസ് (4X25 മീറ്റർ) | 26 സെക്കന്റ് 8. സ്കിപ്പിംഗ് (1 മിനിറ്റ്) | 80 തവണ
Notes
വനിതാ പോലീസ് കോണ്‍സ്റ്റബയിള്‍ തസ്തികേയിലേക്കുള്ള റിക്രൂട്ട്മെന്റ് വനിതാ പോലീസ് ബറ്റാലിയൻ വഴി മാത്രം നടത്തുന്നതും, ജില്ലകളിലുണ്ടാകുന്ന പ്രസ്തുത തസ്തികെയിലെ ഒഴിവുകളിലേക്ക് ഈ ബറ്റാലിയനില്‍ നിന്നും അഡ്വസ്/റാങ്ക് സീനിയോറിറ്റി ക്രമത്തില്‍ വനിതാ സേനാംഗങ്ങളെ ട്രാന്‍സ്ഫർ ചെയ്യുന്നതുമാണ്. [സ.ഉ.(സാധാ) നം.1484/2017 ആഭ്യന്ത്രം തീയതി 05.06.2017]
Related Recruitment Alerts

Similar Post Notifications

Driver Grade II (HDV) / Driver - cum - Office Attendant (HDV)

താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' ചെയ്ത ശേഷമാണ് സമർപ്പിക്കേണ്ടത്. ഇതിനകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2021-04-21
Category No:17/2021
Post Name:Driver Grade II (HDV) / Driver - cum - Office Attendant (HDV)
Department:വിവിധം (എൻ.സി.സി, വിനോദ സഞ്ചാരം, എക്സൈസ്, പോലീസ്, സൈനിക ക്ഷേമം, ട്രാൻസ്പോർട്ട് എന്നിവ ഒഴികെ)
Scale of Pay:Rs. 18,000 – 41,500/-

പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള സംവരണസമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-01-20
Category No:357/2020 – 358/2020
Post Name:പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)
Department:പോലീസ്
Scale of Pay:₹ 22,200-48,000/-

പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം)

താഴപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം ഓൺലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Post Details

Gazette Date:-
Last Date:2020-12-30
Category No:300/2020
Post Name:പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം)
Department:പോലീസ്
Scale of Pay:Rs 22,200 – 48,000/-

വനിതാ സിവില്‍ പോലീസ് ഓഫീസര്‍

കേരള സംസ്ഥാന സര്‍വ്വീസില്‍ പോലീസ് വകുപ്പില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുളള വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയില്‍ എഴുതി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2017-04-29
Last Date:2017-05-31
Category No:66/2017
Post Name:വനിതാ സിവില്‍ പോലീസ് ഓഫീസര്‍
Department:പോലീസ്
Scale of Pay:₹ 22200-48000/-