PSC Buddy
Category No: 357/2020 – 358/2020

പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) — ഒന്നാം എൻ.സി.എ വിജ്ഞാപനം - പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള സംവരണസമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

Notification Details & Specifications

Category No
357/2020 – 358/2020
Official PDF Document
Gazette Date
-
Last Date
2021-01-20
Department
പോലീസ്
Name of Post
പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)
Scale of pay
₹ 22,200-48,000/-
Number of vacancies
ബറ്റാലിയൻ അടിസ്ഥാനത്തിൽ തിരുവനന്തപുരം(എസ്.എ.പി) എസ്.സി.സി.സി തിരുവനന്തപുരം (എസ്.എ.പി) – 3 (മൂന്ന്) - കാറ്റഗറി നമ്പർ: 357/2020 ധീവര തിരുവനന്തപുരം (എസ്.എ.പി) – 1 (ഒന്ന്) - കാറ്റഗറി നമ്പർ: 358/2020
Method of appointment
നേരിട്ടുള്ള നിയമനം.(ബറ്റാലിയൻ അടിസ്ഥാനത്തിൽ) (മുകളിൽ കൊടുത്തിട്ടുള്ള സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം.)
Age Limit
18-29; ഉദ്യോഗാർത്ഥികൾ 02.01.1991 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) 18-31; പതിനെട്ട് വയസ്സ് പൂർത്തിയായതിനു ശേഷം എസ്.സി വിഭാഗത്തിൽ നിന്നും ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്തവരും അപ്രകാരമുള്ള മാതാപിതാക്കളുടെ സന്താനങ്ങളും ഉൾപ്പെട്ട എസ്.സി.സി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരി ക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)
Qualifications
(എ) വിദ്യാഭ്യാസം ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അഥവാ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. (KS & SSR Part II Rule 10(a)(ii) ബാധകമാണ്.) (ബി) ശാരീരിക യോഗ്യതകൾ (1) ഉയരം: കുറഞ്ഞത് 168 സെന്റി മീറ്റർ (2) നെഞ്ചളവ് : കുറഞ്ഞത് 81 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസവും വേണം) (3) കാഴ്ചശക്തി താഴപ്പറയുന്ന തരത്തിൽ കണ്ണട വയ്ക്കാതെയുളള കാഴ്ചശക്തിയുളളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. കാഴ്ച വലതുകണ്ണ് ഇടതു കണ്ണ് എ) ദൂരക്കാഴ്ച 6/6 സ്നെല്ലന 6/6 സ്നെല്ലന ബി) സമീപക്കാഴ്ച 0.5 സ്നെല്ലന 0.5 സ്നെല്ലന (സി) നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺസ്റ്റാർ നിലവാരത്തിലുള്ള 8 (എട്ട്) ഇനങ്ങളിൽ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
Notes
ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
Related Recruitment Alerts

Similar Post Notifications

വനിതാ പോലീസ് കോണ്‍സ്റ്റബയിള്‍ (വനിതാ പോലീസ് ബറ്റാലിയൻ)

Applications are invited online exclusively from qualified candidates belonging to SCCC and Muslim reservation communities of Kerala State for selection to the undermentioned post.

Post Details

Gazette Date:-
Last Date:2022-01-19
Category No:623/2021 - 624/2021
Post Name:വനിതാ പോലീസ് കോണ്‍സ്റ്റബയിള്‍ (വനിതാ പോലീസ് ബറ്റാലിയൻ)
Department:പോലീസ്
Scale of Pay:₹ 22,200 – 48,000/- (PR)

Driver Grade II (HDV) / Driver - cum - Office Attendant (HDV)

താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' ചെയ്ത ശേഷമാണ് സമർപ്പിക്കേണ്ടത്. ഇതിനകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2021-04-21
Category No:17/2021
Post Name:Driver Grade II (HDV) / Driver - cum - Office Attendant (HDV)
Department:വിവിധം (എൻ.സി.സി, വിനോദ സഞ്ചാരം, എക്സൈസ്, പോലീസ്, സൈനിക ക്ഷേമം, ട്രാൻസ്പോർട്ട് എന്നിവ ഒഴികെ)
Scale of Pay:Rs. 18,000 – 41,500/-

പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം)

താഴപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം ഓൺലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Post Details

Gazette Date:-
Last Date:2020-12-30
Category No:300/2020
Post Name:പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗക്കാരിൽ നിന്നുമാത്രം)
Department:പോലീസ്
Scale of Pay:Rs 22,200 – 48,000/-

വനിതാ സിവില്‍ പോലീസ് ഓഫീസര്‍

കേരള സംസ്ഥാന സര്‍വ്വീസില്‍ പോലീസ് വകുപ്പില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുളള വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയില്‍ എഴുതി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2017-04-29
Last Date:2017-05-31
Category No:66/2017
Post Name:വനിതാ സിവില്‍ പോലീസ് ഓഫീസര്‍
Department:പോലീസ്
Scale of Pay:₹ 22200-48000/-