PSC Buddy
Category No: 737/2022, 738/2022, 739/2022Notification No: 737/2022 to 739/2022

ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്കുകൾ) — ഒന്നാം എൻ.സി.എ.വിജ്ഞാപനം - കാറ്റഗറി നമ്പർ : 737/2022 to 739/2022

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള ഒ.ബി.സി, പട്ടിക ജാതി, ഈഴവ/ബില്ലവ/തിയ്യ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു.

Notification Details & Specifications

Category No
737/2022, 738/2022, 739/2022
Official PDF Document
Gazette Date
-
Last Date
2023-02-01
Department
സാങ്കേതിക വിദ്യാഭ്യാസം
Name of Post
ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്കുകൾ)
Scale of pay
₹ 51,400-1,10,300/-
Number of vacancies
കാറ്റഗറി നമ്പർ 737/2022 - ഒ.ബി.സി - 01 (ഒന്ന്) കാറ്റഗറി നമ്പർ 738/2022 - പട്ടിക ജാതി - 01 (ഒന്ന്) കാറ്റഗറി നമ്പർ 739/2022 - ഈഴവ/ബില്ലവ/തിയ്യ - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (ഒ.ബി.സി, പട്ടിക ജാതി, ഈഴവ/ബില്ലവ/തിയ്യ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം) കുറിപ്പ് :- മേൽപ്പറഞ്ഞ സംവരണ വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല
Age Limit
ഒ.ബി.സി, ഈഴവ/ബില്ലവ/തിയ്യ: 20-42; ഉദ്യോഗാർത്ഥികൾ 02/01/1980-നു ശേഷം 01-01-2002 -നു ശേഷം ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)(പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(1) ലെ ആനുകൂല്യം ഉൾപ്പെടെ) പട്ടിക ജാതി: 20-44; ഉദ്യോഗാർത്ഥികൾ 02/01/1978-നു ശേഷം 01-01-2002 -നു ശേഷം ഇടയിൽ ജനിച്ചവരായിരിക്കരുത്/ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)(പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(1) ലെ ആനുകൂല്യം ഉൾപ്പെടെ) കുറിപ്പ്:- വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 നോക്കുക. (ഖണ്ഡിക 2(i) ഒഴികെ). കുറിപ്പ്:- സാങ്കേതിക വിദ്യാഭ്യാസം, പൊതുമരാമത്ത്, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്, വ്യവസായം, ആർക്കിടെക്ചർ & ടൗൺ പ്ലാനിംഗ് എന്നീ വകുപ്പുകളിലെ നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗസ്ഥന്മാർക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാവുന്നതാണ്. അവർക്ക് അതാതു വകുപ്പുകളിലെ സേവനദൈർഘ്യത്തോടൊപ്പം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. യാതൊരു കാരണവശാലും ഉയർന്ന പ്രയരിധി 01.01.2022 ൽ 50 വയസ്സ് കവിയാൻ പാടില്ല.
Qualifications
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും റഗുലർ വിദ്യാഭ്യാസത്തിനുശേഷം കൊമേഴ്സിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും കൂടാതെ കൊമേഴ്സ്യൽ പ്രാക്ടീസിൽ നേടിയ ഡിപ്ലോമയും. (GO(P)No.366/2010/H.Edn dated 08.11.2010). കുറിപ്പ്:- i) തസ്തികയിലേക്ക് നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകർ നേടിയിട്ടുള്ള പിഎച്ച്.ഡി/എം.ഫിൽ/പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷീപ്പ് എന്നീ നോൺ ക്വാളിഫൈങ് ഡിഗ്രികൾക്ക് അധിക മാർക്ക് നൽകുന്നതാണ്.റാങ്കിങ്ങിനായി നോൺ ക്വാളിഫൈങ് യോഗ്യതകൾക്ക് അധിക മാർക്ക് നൽകുന്നത് താഴെ പറയുന്ന രീതിയിലായിരിക്കും. നോൺ ക്വാളിഫൈങ് എം.ഫിൽ - 2 മാർക്ക് നോൺ ക്വാളിഫൈങ് പിഎച്ച്.ഡി -4 മാർക്ക് എം.ഫിൽ & പിഎച്ച്.ഡി (നോൺ ക്വാളിഫൈങ് ) - 5 മാർക്ക് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷീപ്പ് - 2 മാർക്ക് ii) നോൺ ക്വാളിഫൈങ് യോഗ്യതകൾ എന്നർത്ഥമാക്കുന്നത് ഈ തസ്തികേക്ക് ആവശ്യം വേണ്ടുന്ന യോഗ്യതകളായി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് ഉപരിയായി കരസ്ഥമാക്കിയിട്ടുള്ള അധിക യോഗ്യതകളേയാണ്.അടിസ്ഥാന യോഗ്യതയായി പിഎച്ച്.ഡി/എം.ഫിൽ/പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷീപ്പ് എന്നിവ പരിഗണിക്കപ്പെടുകയാണെങ്കിൽ ആയതിന് അധികമാർക്ക് അനുവദിക്കുകയില്ല. iii) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കുള്ളിൽ നേടിയതും അപേക്ഷയിൽ അവകാശപ്പെട്ടതുമായ നോൺ ക്വാളിഫൈംഗ് ഡിഗ്രികൾക്ക് മാത്രമെ വെയിറ്റേജ് മാർക്ക് നൽകുകയുള്ളു. iv) KS&SSR Part II Rule 10(a) ii ബാധകമാണ്. v) ഈ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിങ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദ്ദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായിട്ടുളള ഉയർന്ന യോഗ്യതകളും സ്വീകരിക്കപ്പെടുന്നതാണ്. തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കേണ്ടതാണ് . vi) 7.07.1995-ലെ G.O(M.S) No.526/PD-യിലെ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ്/സംസ്ഥാന നിയമസഭകൾ ഇവയിലെതങ്കിലും പാസ്സാക്കിയ നിയമപ്രകാരം സ്ഥാപിതമായിട്ടുള്ള സ്ഥാപനങ്ങളുടെയും UGC അംഗീകൃതമായ സർവ്വകലാശാലകളുടെയും നൽകുന്ന ഡിഗ്രികൾ, ഡിപ്ലോമകൾ എന്നിവ സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങൾക്ക് സ്വീകാര്യമാണ്.
Notes
പ്രൊബേഷൻ: ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നയാൾ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നുവർഷത്തിനുള്ളിൽ രണ്ടു വർഷക്കാലം പ്രൊബേഷനിലായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ട രീതി അടക്കമുള്ള പൊതു നിർദ്ദേശങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
Related Recruitment Alerts

Similar Post Notifications

ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മേഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-05-05
Category No:104/2021
Post Name:ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)
Department:സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകൾ)
Scale of Pay:₹ 15600-39,100/-(AICTE pay band with AGP 5400)

ലക്ചറര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-05-05
Category No:65/2021
Post Name:ലക്ചറര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)
Department:സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകള്‍)
Scale of Pay:₹ 15600-39,100/-(AICTE pay band with AGP 5400)

ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് - II (മെക്കാനിക്കല്‍ എഞ്ചിനീയറിങ്)

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി & ഹിന്ദു നാടാർ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-02-03
Category No:411/2020 – 412/2020
Post Name:ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് - II (മെക്കാനിക്കല്‍ എഞ്ചിനീയറിങ്)
Department:സാങ്കേതിക വിദ്യാഭ്യാസം
Scale of Pay:₹ 29,200-62,400/-

ഹെഡ് ഓഫ് സെക്ഷൻ (ആർക്കിടെക്ചർ)

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗസ്ഥർരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗസ്ഥർരിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-02-03
Category No:474/2020
Post Name:ഹെഡ് ഓഫ് സെക്ഷൻ (ആർക്കിടെക്ചർ)
Department:സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകൾ)
Scale of Pay:₹42500-87000