PSC Buddy
Category No: 104/2021

ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്) — ഒന്നാം എൻ.സി.എ. വിജ്ഞാപനം - ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മേഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Notification Details & Specifications

Category No
104/2021
Official PDF Document
Gazette Date
-
Last Date
2021-05-05
Department
സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകൾ)
Name of Post
ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)
Scale of pay
₹ 15600-39,100/-(AICTE pay band with AGP 5400)
Number of vacancies
എൻ.സി.എ. - പട്ടിക ജാതി - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം (പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം). കുറിപ്പ്- മുകളിൽ കാണിച്ചിട്ടുള്ള സംവരണ വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നൽകുന്നതല്ല.
Age Limit
20-44 , ഉദ്യോഗാർത്ഥികൾ 02.01.1977 നും 01.01.2001 നും ഇടയിൽ ജനിച്ചരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) കുറിപ്പ് : സാങ്കേതിക വിദ്യാഭ്യാസം, പൊതുമരാമത്ത്, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്, വ്യവസായം, ആർക്കിടെക്ചർ ആന്റ് ടൗൺ പ്ലാനിംഗ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥൻമാർക്കും (പട്ടിക ജാതി സംവരണ വിഭാഗത്തിൽപ്പെട്ടവർ മാത്രം) ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാവുന്നതാണ്. അവർക്ക് അതത് വകുപ്പുകളിലെ സേവന ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 01.01.2021 ൽ 50 വയസ്സ് കവിയാൻ പാടില്ല.
Qualifications
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും റഗുലർ വിദ്യാഭ്യാസത്തിനു ശേഷം സിവില് എഞ്ചിനീയറിംഗിൽ നേടിയഒന്നാം ക്ലാസ്സ് ബിരുദം. കുറിപ്പ് : 1 KS & SSR Part II Rule 10 (a) (ii) ബാധകമാണ്. 2 വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജാരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. 3 ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്ന് വ്യത്യാസമാകുന്ന സാഹചര്യത്തിൽ നോൺ ക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
പ്രരോധ സേവനം മേൽ പറഞ്ഞ ജോലികളിൽ നിയമിക്കപ്പെടുന്നവർ സർക്കാർ ആവശ്യപ്പെടുന്നപക്ഷം, തൽസമയം ഉയർന്ന ജോലിയിലാണെങ്കിൽ തെന്നയും പരിശീലന കാലയളവുമുൾപ്പെടെ നാല് വർഷമെങ്കിലും ഇന്ത്യയ്ക്കകത്തോ പുറത്തോ പ്രതിരോധ വകുപ്പിലോ പ്രതിരോധ യത്നങ്ങളോടനുബന്ധിച്ചുള്ള ജോലിയിലോ സേവനം അനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്. പ്രതിരോധ വകുപ്പിലെ ഈ സേവന ബാധ്യത സർവ്വീസിലെ ആദ്യത്തെ പത്ത് വർഷങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. നാൽപ്പത് വയസ്സ് കഴിഞ്ഞവർക്ക് സാധാരണഗതിയിൽ ഈ നിയമം ബാധകമല്ല.
Related Recruitment Alerts

Similar Post Notifications

ഹെഡ് ഓഫ് സെക്ഷൻ (ആർക്കിടെക്ചർ)

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗസ്ഥർരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗസ്ഥർരിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-02-03
Category No:474/2020
Post Name:ഹെഡ് ഓഫ് സെക്ഷൻ (ആർക്കിടെക്ചർ)
Department:സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകൾ)
Scale of Pay:₹42500-87000

ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്റെ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:312/2020
Post Name:ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)
Department:സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകൾ)
Scale of Pay:₹ 15600-39,100/-(AICTE pay band with AGP 5400)