PSC Buddy
Category No: 411/2020 – 412/2020

ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് - II (മെക്കാനിക്കല്‍ എഞ്ചിനീയറിങ്) — Draftsman Grade II (Mechanical Engineering)

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി & ഹിന്ദു നാടാർ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Notification Details & Specifications

Category No
411/2020 – 412/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
സാങ്കേതിക വിദ്യാഭ്യാസം
Name of Post
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് - II (മെക്കാനിക്കല്‍ എഞ്ചിനീയറിങ്)
Scale of pay
₹ 29,200-62,400/-
Number of vacancies
ക്രമ നമ്പർ | കോട്ടഗറി നമ്പർ | വിഭാഗം | ഒഴിവുകള്‍ 1 | 411/2020 | എസ്. സി. | 3 (മൂന്ന്) 2 | 412/2020 | ഹിന്ദു നാടാർ | 1 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. ( യഥാക്രമം എസ്.സി. , ഹിന്ദു നാടാർ സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം) കുറിപ്പ്:- ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംവരണ സമുദായത്തില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരുറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകരമായി അയയ്ക്കുന്നതല്ല.
Age Limit
(i) പട്ടികജാതി: 18-41. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1979 നും 01.01.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ - പൊതു വ്യവസ്ഥയിലെ പാര്‍ട്ട് 2 ഖണ്ഡിക 2(i) ഉള്‍പ്പെടെ). (ii)ഹിന്ദു നാടാർ : 18-39. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1981 നും 01.01.2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ - പൊതു വ്യവസ്ഥയിലെ പാര്‍ട്ട് 2 ഖണ്ഡിക 2(i) ഉള്‍പ്പെടെ). വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് പാര്‍ട്ട് - 2 പൊതു വ്യവസ്ഥയിലെ രണ്ടാം ഖണ്ഡിക നോക്കുക (ഖണ്ഡിക 2(i) ഒഴികെ). കുറിപ്പ്:- യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് 2 പൊതുവ്യവസ്ഥകളിലെ അനുബന്ധം രണ്ടാം ഖണ്ഡിക നോക്കുക. (ഖണ്ഡിക 2(i)ഒഴികെ.)
Qualifications
മെക്കാനിക്കല്‍ എഞ്ചിനീയറിങ് /ടെക്നോളജിയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത റഗുലര്‍ വിദ്യാഭ്യാസത്തിന് ശേഷം സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ലഭിച്ച ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത. പ്രസ്തുത യോഗ്യതയുടെ അഭാവത്തില്‍ താഴെ പറയുന്ന യോഗ്യതകള്‍ പരിഗണിക്കുന്നതാണ്. (1) മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ലഭിച്ച അംഗീകൃത ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്. (2)ഒരു ഡ്രോയിംഗ് ഓഫീസില്‍ ഡ്രാഫ്റ്റ്സ്മാനായിട്ടുള്ള 3 വര്‍ഷത്തെ പരിചയം കുറിപ്പ്:- 1 KS&SSR പാര്‍ട്ട് II റൂള്‍ 10(a)(ii) പ്രകാരമുള്ള വ്യവസ്ഥകള്‍ ബാധകമാണ്. 2 വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി. യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളു. 3 ഉദ്യോഗാര്‍ത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യാസ്തമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ക്രീമിലെയര്‍/ ജാതി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
(എ) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. Upload ചെയ്യുന്ന ഫോട്ടോ 31/12/2010-ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതല്‍ 10 വര്‍ഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകള്‍ക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാര്‍ത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പുവരുത്തേണ്ടതാണ്. കമ്മീഷനുശമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനുശ മുമ്പാകെ ഒരിക്കല്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അപേക്ഷ സമര്‍പ്പണത്തിനുശ ശേഷം അപേക്ഷയില്‍ മാറ്റം വരുത്തുവാണോ വിവരങ്ങള്‍ ഒഴിവാക്കുവാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈലന അപേക്ഷയുടെ Soft copy/print out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലെ `My applications' എന്ന Link-ല്‍ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കമ്മീഷനുശമായി നടത്തുന്ന കത്തിടപാടുകളില്‍ അപേക്ഷയുടെ Print out കൂടി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ വിജ്ഞാപന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങള്‍ കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിയാല്‍ മതിയാകും. (ബി) "ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓണ്‍ലൈലന പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുമെന്ന സ്ഥിരീകരണവും (Confirmation) അപേക്ഷകര്‍ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈല്‍ വഴി നല്‍കേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നല്‍കുന്നവര്‍ക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരീകരണം നല്‍കാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരുപാധികമായി നിരസിക്കപ്പെടുന്നതാണ്. സ്ഥിരീകരണം നല്‍കേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെക്കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട പരീക്ഷ ഉള്‍പ്പെടുന്ന പരീക്ഷ കലണ്ടറില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും, അതില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറിലും നല്‍കുന്നതാണ്.” (സി) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നല്‍കിയ ശേഷം പരീക്ഷയ്ക്ക് Confirmation നല്‍കിയിട്ട് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ Rules of Procedure Rule 22 പ്രകാരം ഉചിതമായ ശിക്ഷണനടപടികള്‍ സ്വീകരിക്കുന്നതാണ്. (ഡി) ആധാർ കാർഡുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ആധാർ കാർഡ് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്കുകൾ)

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള ഒ.ബി.സി, പട്ടിക ജാതി, ഈഴവ/ബില്ലവ/തിയ്യ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-02-01
Category No:737/2022, 738/2022, 739/2022
Post Name:ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്കുകൾ)
Department:സാങ്കേതിക വിദ്യാഭ്യാസം
Scale of Pay:₹ 51,400-1,10,300/-

ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മേഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-05-05
Category No:104/2021
Post Name:ലക്ചറർ (സിവിൽ എഞ്ചിനീയറിംഗ്)
Department:സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകൾ)
Scale of Pay:₹ 15600-39,100/-(AICTE pay band with AGP 5400)

ലക്ചറര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-05-05
Category No:65/2021
Post Name:ലക്ചറര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)
Department:സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകള്‍)
Scale of Pay:₹ 15600-39,100/-(AICTE pay band with AGP 5400)

ഹെഡ് ഓഫ് സെക്ഷൻ (ആർക്കിടെക്ചർ)

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗസ്ഥർരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗസ്ഥർരിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-02-03
Category No:474/2020
Post Name:ഹെഡ് ഓഫ് സെക്ഷൻ (ആർക്കിടെക്ചർ)
Department:സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകൾ)
Scale of Pay:₹42500-87000