PSC Buddy
Category No: 65/2021

ലക്ചറര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Notification Details & Specifications

Category No
65/2021
Official PDF Document
Gazette Date
-
Last Date
2021-05-05
Department
സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്ക് കോളേജുകള്‍)
Name of Post
ലക്ചറര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)
Scale of pay
₹ 15600-39,100/-(AICTE pay band with AGP 5400)
Number of vacancies
02 (രണ്ട്)
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
20-39, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1982 നും 01.01.2001 തിനും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ).വയസ്സിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകള്‍ വിജ്ഞാപനത്തിലെ പാര്‍ട്ട് II പൊതുവ്യവസ്ഥകളുടെ രണ്ടാം ഖണ്ഡിക നോക്കുക. കുറിപ്പ് : സാങ്കേതിക വിദ്യാഭ്യാസം, പൊതുമരാമത്ത്, പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ്, വ്യവസായം, ആര്‍ക്കിടെക്ചര്‍ ആന്റ് ടൗണ്‍ പ്ലാനിംഗ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാവുന്നതാണ്. അവര്‍ക്ക് അതത് വകുപ്പുകളിലെ സേവന ദൈര്‍ഘ്യത്തോളം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ് ( യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 01.01.2021 ല്‍ 50 വയസ്സ് കവിയാന്‍ പാടില്ല).
Qualifications
ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും റഗുലര്‍ വിദ്യാഭ്യാസത്തിനു ശേഷം മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ നേടിയ ഒന്നാം ക്ലാസ്സ് ബിരുദം. കുറിപ്പ് : 1 KS & SSR Part II Rule 10 (a) (ii) ബാധകമാണ് . 2 വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവോ അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നുളള തത്തുലയതാ സര്‍ട്ടിഫിക്കറ്റ് (വിജ്ഞാപനത്തില്‍ തത്തുലയത നിഷ്കര്‍ഷിച്ചിട്ടുണ്ട് എന്ന വ്യവസ്ഥയ്ക്ക് വിധേയമായി) വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. 3 ഉദ്യോഗാര്‍ത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യാസമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലയര്‍/ജാതി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
17-10-2012 ലെ GO (P) No 61/2012/SWD ,04-09-2019 ലെ GO (P) No 9/2019 SJD എന്നിവ പ്രകാരം ആകെയുളള ഒഴിവുകളുടെ 3% അര്‍ഹതപ്പെട്ട ചലന വൈകലയമുളളവര്‍/സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍ ,കാഴ്ചകുറവുളളവര്‍, ശ്രവണൈവകലയമുളളവര്‍ എന്നീ ഭ്ിന്ന ശേഷി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിരോധ സേവനം മേല്‍ പറഞ്ഞ ജോലികളില്‍ നിയമിക്കപ്പെടുന്നവര്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം, തല്‍സമയം ഉയര്‍ന്ന ജോലിയിലാണെങ്കിലും തെന്നെയും പരിശീലന കാലയളവുമുള്‍പ്പെടെ നാല് വര്‍ഷമെങ്കിലും ഇന്ത്യയ്ക്കകത്തോ പുറത്തോ പ്രതിരോധ വകുപ്പിലോ പ്രതിരോധ യത്നങ്ങളോടനുബന്ധിച്ചുകള്ള ജോലിയിലോ സേവനം അനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്. പ്രതിരോധ വകുപ്പിലെ ഈ സേവന ബാധ്യത സര്‍വ്വീസിലെ ആദ്യത്തെ പത്ത് വര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. നാല്‍പത് വയസ്സ് കഴിഞ്ഞവര്‍ക്ക് സാധാരണഗതിയില്‍ ഈ നിയമം ബാധകമല്ല.