PSC Buddy
Category No: 071/2023Notification No: 071/2023

കെയര്‍ടേക്കര്‍ (പുരുഷന്‍) — SECOND NCA NOTIFICATION - CARE TAKER (MALE) - WOMEN AND CHILD DEVELOPMENT

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ വിശ്വകര്‍മ വിഭാഗത്തില്‍പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
071/2023
Official PDF Document
Gazette Date
-
Last Date
2023-06-29
Department
വനിതാ ശിശു വികസന വകുപ്പ്
Name of Post
കെയര്‍ടേക്കര്‍ (പുരുഷന്‍)
Scale of pay
₹ 27900-63700/-
Number of vacancies
വിശ്വകര്‍മ - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം (വിശ്വകര്‍മ സമുദായത്തില്‍പെട്ട പുരുഷ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം) കുറിപ്പ്:- വിശ്വകര്‍മ സമുദായത്തില്‍പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകിച്ച് നല്‍കുന്നതല്ല.
Age Limit
18-39, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1984 നും 01.01.2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ, പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i)ലെ ആനുകൂല്യം ഉള്‍പ്പെടെ). പ്രായപരിധി സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക (ഖണ്ഡിക 2(i) ഒഴികെ)
Qualifications
(1) പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കുകയും സാമൂഹ്യ നീതി വകുപ്പിന്റെ അധീനതയിലുള്ള കേരള സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ് അംഗീകാരത്തോടു കൂടിയ ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ നിന്ന് കെയര്‍ ഗിവര്‍ തസ്തികയില്‍ നേടിയിട്ടുള്ള ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കുകയും വേണം. (2) ദൃഡമായ ശരീര ഘടന ഉണ്ടായിരിക്കണം. Other Qualification കുറിപ്പ് I :- 1. (i) ടി തസ്തികയില്‍ നേരിട്ടോ സ്ഥാനക്കയറ്റം മുഖേനയോ നിയമിക്കപ്പെടുന്നവര്‍, സാമൂഹ്യനീതി ഡയറക്ടറുടെ വിശദമായ കാര്യപരിപാടി പ്രകാരം നിയമിക്കപ്പെടുന്ന ജില്ലയിലെ പ്രൊബേഷണല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും മൂന്നു മാസക്കാലയളവിലെ ഇന്‍ സര്‍വ്വീസ് പരിശീലനത്തിന് വിധേയമാകേണ്ടതാണ്. (ii) പരിശീലന കാലയളവ് സര്‍വ്വീസ് സംബന്ധമായ എല്ലാ ആനുകൂല്യങ്ങള്‍ക്കും ഡ്യൂട്ടിയായി പരിഗണിക്കുന്നതായിരിക്കും. 2. ഈ തസ്തികയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് വര്‍ഷം പ്രൊബേഷനില്‍ ആയിരിക്കും. 3. (i) ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ പരിചയം തെളിയിക്കുന്നതിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് താഴെ കൊടുക്കുന്ന മാതൃകയില്‍ ആയിരിക്കണം. കേരള സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡിന്റെ മേധാവിയുടെ ഒപ്പോടു കൂടി ഇതിലെ സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. (ii) അപേക്ഷയില്‍ പരിചയം രേഖപ്പെടുത്തേണ്ട കോളത്തില്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ പേരും ജോലിയുടെ കാലയളവും രേഖപ്പെടുത്തേണ്ടതാണ്. (iii) സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി വകുപ്പ് / വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍മാരെ കൊണ്ട് സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ടതാണ്. കുറിപ്പ് II :- 1. KS & SSR പാര്‍ട്ട് II റൂള്‍ 10 (a) (ii) ബാധകമാണ്. 2. ഈ വിജ്ഞാപനത്തില്‍ നിഷ്ക്കര്‍ഷിച്ചിട്ടുളള യോഗ്യതകള്‍ക്ക് പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുഖേനയോ സ്റ്റാന്‍ഡിംഗ് ഉത്തരവുകള്‍ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യോഗ്യതകളും, സ്പെഷ്യല്‍ റൂള്‍സില്‍ നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ക്ക് തത്തുല്യമായി കമ്മീഷന്‍ നിശ്ചയിക്കുന്ന യോഗ്യതകളും, നിര്‍ദ്ദിഷ്ട യോഗ്യതകള്‍ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയര്‍ന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗ്യത / ഉയര്‍ന്ന യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
(ഫോട്ടോ, ID കാര്‍ഡ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് പാര്‍ട്ട് - 2 ല്‍ കൊടുത്തിട്ടുള്ള പൊതു വ്യവസ്ഥകള്‍ കൂടി നോക്കുക )
Related Recruitment Alerts

Similar Post Notifications

കെയർടേക്കർ (വനിത)

കേരള സർക്കോർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഹിന്ദു നാടാർ, മുസ്ലിം സമുദായങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2023-09-20
Category No:202/2023, 203/2023
Post Name:കെയർടേക്കർ (വനിത)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27900 - 63700/-

കെയർ ടേക്കർ (പുരുഷൻ)

Applications are invited from qualified candidates for selection to the following post in Kerala Government Service. Applications must be submitted online through the official website of the Kerala Public Service Commission after One Time Registration.

Post Details

Gazette Date:-
Last Date:2022-08-31
Category No:258/2022
Post Name:കെയർ ടേക്കർ (പുരുഷൻ)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 27,900-63,700/-

ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകളിൽ നിന്നും മാത്രം) (സ്പെഷ്യൽ റിക്കruitment - പട്ടികവർഗം മാത്രം)

താഴപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:291/2020
Post Name:ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സ്ത്രീകളിൽ നിന്നും മാത്രം) (സ്പെഷ്യൽ റിക്കruitment - പട്ടികവർഗം മാത്രം)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 35,700 – 75,600/-

കെയര്‍ഗേവര്‍ (വനിത)

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:273/2020
Post Name:കെയര്‍ഗേവര്‍ (വനിത)
Department:വനിതാ ശിശു വികസന വകുപ്പ്
Scale of Pay:₹ 20,000-45,800/-