PSC Buddy
Category No: 89/2021

സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) — സ്പെഷ്യൽ റിക്ക്രൂട്ട്മെന്റ് - ജില്ലാതലം കാറ്റഗറി നമ്പർ : 89/2021

താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി/ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം ഓൺലൈനായി കമ്മിഷന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിലവില്‍ രജിസ്ട്രേഷന്‍ ഉദ്യള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Notification Details & Specifications

Category No
89/2021
Official PDF Document
Gazette Date
-
Last Date
2021-05-05
Department
എക്സൈസ്
Name of Post
സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)
Scale of pay
₹ 20000-45800/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ തൃശൂര്‍ - 1 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) കുറിപ്പ്:- പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കുന്നതല്ല.
Age Limit
19 – 36, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1985 നും 01.01.2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ). കുറിപ്പ്:- (I) നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ 50 വയസ്സുവരെ ഇളവ് അനുവദിക്കുന്നതാണ്. എന്നാല്‍ 50 വയസ്സ് കവിയാന്‍ പാടല്ലാത്തതുമാകുന്നു.
Qualifications
(1) വിദ്യാഭ്യാസ യോഗ്യത :- പ്ലസ് ടു (+2) പരീക്ഷ വിജയിച്ചിരിക്കണം അഥവാ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. കുറിപ്പ്:- a) യോഗ്യത സംബന്ധിച്ച KS&SSR Part II Rule 10 (a)ii ഈ തസ്തികയ്ക്ക് ബാധകമാണ്. b) തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അത് തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഒറ്റത്തവണ പരിശോധനാ സമയത്തോ കമ്മീഷന്‍ ആവശ്യപ്പെടുമ്പോഴോ ഹാജരാക്കിയാല്‍ മാത്രമേ അത് തത്തുല്യ യോഗ്യതയായി പരിഗണിക്കുകയുള. (c)ഉദ്യോഗാര്‍ത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലില്‍ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ശരിയായ ജാതി അപേക്ഷയില്‍ അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട റവനയൂക്ക അധികാരി നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്, ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്. (2) ശാരീരിക യോഗ്യത :- ഉയരം കുറഞ്ഞത് 160 സെ.മീ, നെഞ്ചളവ് കുറഞ്ഞത് 76 സെ.മീ ഉം പൂര്‍ണ്ണ ഉച്ഛ്വാസത്തില്‍ 5 സെ.മീ വികാസവും (3) കായിക ശേഷിയും കാഴ്ചശക്തിയും:- (I) ഔട്ട്ഡോര്‍ ജോലികള്‍ സജീവമായി ചെയ്യാനുള്ള കായികേശഷിയും ശാരീരിക യോഗ്യതയും കഴിവും ഉണ്ടെന്നു കാണിക്കുന്നതും അസിസ്റ്റന്റ് സര്‍ജനില്‍ താഴെയല്ലാത്ത റാങ്കുള്ള ഒരു മെഡിക്കല്‍ ആഫീസര്‍ സാക്ഷ്യപ്പെടുത്തുന്നതുമായ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഓരോ ഉദ്യോഗാര്‍ത്ഥിയും ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതാണ് (ii) താഴെപ്പറയുന്ന തരത്തില്‍ കണ്ണട വയ്ക്കാതെയുള്ള കാഴ്ചശക്തിയുളളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. വലതുകണ്ണ് ഇടതുകണ്ണ് a) ദൂരക്കാഴ്ച 6/6 സ്നെലന്‍ 6/6 സ്നെലന്‍ b) സമീപക്കാഴ്ച 0.5 സ്നെലന്‍ 0.5 സ്നെലന്‍ c) കളര്‍വിഷന്‍ സാധാരണ സാധാരണ d) നിശാന്ധത ഇല്ലാതിരിക്കണം ഇല്ലാതിരിക്കണം കുറിപ്പ് :- (1) ഓരോ കണ്ണിനും പൂര്‍ണ്ണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം. കളര്‍ ബ്ലൈന്‍ഡ്നസ്, സ്കെവിന്റ് അഥവാ കണ്ണിന്റെയോ കണ്‍പോളയുടെയോ മോര്‍ബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്. (2) മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകള്‍, വൈകലയമുളള കൈകാലുകള്‍, കോമ്പല് (മുന്‍ പല്ലു), ഉന്തിയ പല്ലുകള്‍, കൊഞ്ഞ, കേള്‍വിയിലും സംസാരശേഷിയിലുമുളള കുറവുകള്‍ എന്നിങ്ങനെയുളള ശാരീരിക ന്യൂക്കനതകള്‍ അയോഗ്യതയായി കണക്കാക്കുന്നതാണ്. ശാരീരിക യോഗ്യതയും കണ്ണട കൂടാതെയുള്ള കാഴ്ച ശക്തിയും തെളിയിക്കുന്നതിന് താഴെ കൊടുത്തുള്ള മാതൃകയില്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള അസിസ്റ്റന്റ് സര്‍ജന്‍/ജൂനിയര്‍ കണ്‍സള്‍ട്ടിന്റെ റാങ്കിൽ കുറയാത്ത റാങ്കിലുള്ള ഒരു മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ കായികക്ഷമതാ പരീക്ഷയുടെ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടാതെ ഈ സര്‍ട്ടിഫിക്കറ്റ് പ്രമാണ പരിശോധന സമയത്ത് അവരുടെ പ്രൊഫൈലിൽ അപ് ലോഡ് ചെയ്യേണ്ടതുമാണ്. (4) കായികക്ഷമതാ പരീക്ഷ:- ഉദ്യോഗാര്‍ത്ഥികള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന കായിക ക്ഷമതാ പരീക്ഷ ജയിച്ചിരിക്കേണ്ടതാണ്. നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലെ വണ്‍സ്റ്റാര്‍ നിലവാരത്തിലുള്ള താഴെ പറയുന്ന 8 (എട്ട്) ഇനങ്ങളില്‍ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം. ക്രമ നമ്പർ | ഇനങ്ങൾ | വണ്‍സ്റ്റാര്‍ നിലവാരം 1. 100 മീറ്റര്‍ ഓട്ടം | 14 സെക്കന്റ് 2. ഹൈ ജമ്പ് | 132.20 സെ.മീ. 3. ലോങ്ങ് ജമ്പ് | 457.20 സെ.മീ. 4. പുട്ടിംഗ് ദ ഷോട്ട് (7264 ഗ്രാം) | 609.60 സെ.മീ. 5. ത്രോയിംഗ് ദി ക്രിക്കറ്റ് ബാള്‍ | 6096 സെ.മീ 6. റോപ്പ് ക്ലൈംബിംഗ് (കൈകള്‍ മാത്രം ഉപയോഗിച്ച്) | 365.80 സെ.മീ 7. പുള്‍ അപ്പ് അഥവാ ചിന്നിംഗ് | 8 തവണ 8. 1500 മീറ്റര്‍ ഓട്ടം | 5 മിനിറ്റ് 44 സെക്കന്റ് കുറിപ്പ് :- ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവ് കായിക ക്ഷമതാ പരീക്ഷയ്ക്ക് അല്ലെങ്കില്‍ എന്‍ഡയുക്കറന്‍സ് ടെസ്റ്റിന് മുന്‍പ് എടുക്കുന്നതാണ്. നിശ്ചിത അളവുകള്‍ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമതാ പരീക്ഷയില്‍/എന്‍ഡയുക്കറന്‍സ് ടെസ്റ്റില്‍ പങ്കെടുപ്പിക്കുന്നതല്ല. കായികക്ഷമതാ പരീക്ഷയില്‍/എന്‍ഡയുക്കറന്‍സ് ടെസ്റ്റില്‍ അപകടം സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥിക്ക് കായികക്ഷമതാ പരീക്ഷയില്‍/എന്‍ഡയുക്കറന്‍സ് ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ വീണ്ടും അവസരം നല്‍കുന്നതല്ല. 5) എന്‍ഡയുക്കറന്‍സ് ടെസ്റ്റ് (Endurance Test): എല്ലാ ഉദ്യോഗാര്‍ത്ഥികളും 2.5 കിലോമീറ്റർ ഓട്ടം 13 (പതിമൂന്ന്) മിനിട്ടുകൊണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.
Notes
(i) 10.11.2010-ലെ G.O.(P)No.264/10/TD (SRO 1025/10) ഉം 03.10.2015-ലെ G.O.(P)No.178/2015/TD (SRO No.669/2015) ഉം 09.10.2012-ലെ G.O.(MS)No.192/2012/TD ഉം 21.10.2018-ലെ G.O.(Ordinary)No.766/2018/TD ഉം പ്രകാരമാണ് ഈ തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ വിജ്ഞാപനം ചെയ്തിട്ടുള്ളത്. (ii) ഈ ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുള്ളതാണ്. ഈ വിജ്ഞാപന പ്രകാരം തൃശൂര്‍ ജില്ലയിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഒരു വര്‍ഷമായിരിക്കും. മുകളില്‍ കാണിച്ചിട്ടുള്ള ഒഴിവിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് സ്പെഷ്യല്‍ റിക്ക്രൂട്ട്മെന്റിനു വേണ്ടി പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കാ മാത്രമായി എഴുതി അറിയിക്കപ്പെടുന്ന കൂടുതല്‍ ഒഴിവുകളിലേക്കും പ്രസ്തുത ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതാണ്. (iii) ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.1971-ലെ ജി.ഒ.(എം.എസ്.)154/71/പി.ഡി. യിലെ പ്രത്യേക വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്ന് ഏതെങ്കിലും ഒരു ജില്ലയിലേക്ക് നിയമനം ലഭിക്കുന്ന വ്യക്തിക്ക് തുടര്‍ച്ചയായി സര്‍വ്വീസ് ആരംഭിക്കുന്ന തീയതി മുതല്‍ അഞ്ചു വര്‍ഷക്കാലത്തിനിടയ്ക്ക് ആ ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചു വര്‍ഷത്തിനുശേഷ ശേഷം മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കില്‍ ആ മാറ്റം 02.01.1961-ലെ ഗവണ്‍മെന്റ് ഉത്തരവ് (എം.എസ്.)4/61/പി.ഡി. വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇതേ ഉദ്യോഗത്തിന് ഒരു ജില്ലയില്‍ ഇരിക്കുന്നവര്‍ക്ക് ഇതേ ഉദ്യോഗത്തിന് മറ്റൊരു ജില്ലയിലേക്ക് അപേക്ഷിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ക്ക് ഇതിലും ഉയര്‍ന്ന ഉദ്യോഗത്തിന് അപേക്ഷിക്കാവുന്നതാണ്. (iv) ഈ വിജ്ഞാപനം പ്രകാരം നേരിട്ടുള്ള നിയമനത്തില്‍ വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. (v) എന്‍.സി.സി.യുടെ "എ", “ബി", “സി" സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാക്രമം "2%”, “3%”, “5%” എന്ന ക്രമത്തില്‍ 21.08.2007 തീയതിയിലെ ജി.ഒ.(എം.എസ്.)നമ്പര്‍ 112/2007/എച്ച്.ഇ.ഡി.എന്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് അധിക മാര്‍ക്ക് നല്കുന്നതാണ്. (vi) ഏറ്റവും കുറഞ്ഞത് 6 മാസെങ്കിലുമുള്ള (എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കുറഞ്ഞത് 180 പ്രവൃത്തി ദിവസെമങ്കിലും) അടിസ്ഥാന പരിശീലനം സിവില്‍ എക്സൈസ് ഓഫീസര്‍ വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. പരിശീലനത്തിലേര്‍പ്പെടുന്നവര്‍ക്ക് കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലുള്ള സ്റ്റൈപ്പന്റ് നല്‍കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരെ, രണ്ട് വര്‍ഷത്തിനുള്ളില്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കണം എന്ന വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നതും, പരാജയപ്പെടുന്ന പക്ഷം അവരെ പ്രൊമോഷന്‍ പരിഗണിക്കുന്നതുമല്ല.
Related Recruitment Alerts

Similar Post Notifications

സിവിൽ എക്സൈസ് ഓഫീസർ (ട്രേയിനി) (പുരുഷൻ)

കേരള സർക്കാറ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടൊപ്പം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2023-10-31
Category No:307/2023
Post Name:സിവിൽ എക്സൈസ് ഓഫീസർ (ട്രേയിനി) (പുരുഷൻ)
Department:എക്സൈസ്
Scale of Pay:₹ 27,900 - 63700/-

Driver Grade II (HDV) / Driver - cum - Office Attendant (HDV)

താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' ചെയ്ത ശേഷമാണ് സമർപ്പിക്കേണ്ടത്. ഇതിനകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2021-04-21
Category No:17/2021
Post Name:Driver Grade II (HDV) / Driver - cum - Office Attendant (HDV)
Department:വിവിധം (എൻ.സി.സി, വിനോദ സഞ്ചാരം, എക്സൈസ്, പോലീസ്, സൈനിക ക്ഷേമം, ട്രാൻസ്പോർട്ട് എന്നിവ ഒഴികെ)
Scale of Pay:Rs. 18,000 – 41,500/-