PSC Buddy
Category No: 485/2021

ഫോറസ്റ്റ് റേഞ്ചർ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ) — രണ്ടാം എൻ.സി.എ വിജ്ഞാപനം - ഫോറസ്റ്റ് റേഞ്ചർ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ)

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ട യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
485/2021
Official PDF Document
Gazette Date
-
Last Date
2021-12-01
Department
വനം
Name of Post
ഫോറസ്റ്റ് റേഞ്ചർ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ)
Scale of pay
₹ 55,200 – 1,15,300/-
Number of vacancies
പട്ടികവർഗ്ഗം-1 (ഒന്ന്)
Method of appointment
നേരിട്ടുളള നിയമനം. (പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം).
Age Limit
19-36; ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2002 -നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). (പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ൽ പ്രതിപാതിച്ചിരിക്കുന്ന വയസ്സിളവ് ഉൾപ്പെടെ)
Qualifications
1 കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോറസ്ട്രിയിൽ ലഭിച്ച ബിരുദം അഥവാ ഇന്ത്യ ഗവൺമെന്റോ കേരള ഗവൺമെന്റോ അംഗീകാരമുളള യൂണിവേഴ്സിറ്റി/ സ്ഥാപനം, കൽപ്പിത സർവകലാശാല എന്നിവയിൽ നിന്നുമുളള തത്തുല്യ യോഗ്യത. കുറിപ്പ് : 1) ഈ തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിന് KS & SSR Part II Rule 10(a) ii ബാധകമാണ്. 2) നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യതയ്ക്ക് പുറമേ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുളളൂ. 2 (എ) ശാരീരിക യോഗ്യതകൾ ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. പുരുഷ ഉദ്യോഗാർത്ഥികൾക്ക് 158 സെ. മീറ്ററിൽ കുറയാതെ ഉയരവും, കുറഞ്ഞത് 76.5 സെ.മീറ്റർ നെഞ്ചളവും, 5 സെ.മീറ്ററിൽ കുറയാതെ പൂർണ്ണവികാസവും ഉണ്ടായിരിക്കണം. വനിതാ ഉദ്യോഗാർത്ഥികൾക്ക് 145 സെ. മീറ്ററിൽ കുറയാതെ ഉയരം ഉണ്ടായിരിക്കണം. (ബി) എല്ലാ സ്ത്രീ പുരുഷ ഉദ്യോഗാർത്ഥികൾക്കും താഴെപ്പറയുന്ന മെഡിക്കൽ യോഗ്യത ഉണ്ടായിരിക്കണം. ചെവി നല്ല കേൾവി ശക്തി ഉണ്ടായിരിക്കണം കണ്ണ് കണ്ണടയില്ലാതെ താഴെപ്പറയുന്ന വിധത്തിലുള്ള കാഴ്ച ശക്തി ഉള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. (എ) ദൂരക്കാഴ്ച 6/6 സ്നെലൻ (ബി) സമീപക്കാഴ്ച 0.5 സ്നെലൻ (സി) കളർ വിഷൻ സാധാരണ (ഡി) നിശോന്ധത പാടില്ല പേശികളും സന്ധികളും തളർവാതം പാടില്ലാത്തതും എല്ലാ സന്ധികളും ആയാസ രഹിതമായി ചലിപ്പിക്കാനാവുന്നതുമായിരിക്കണം. നാഡീവ്യൂഹം പൂർണ്ണ ക്ഷമതയുള്ളതായിരിക്കണം. പകർച്ചവ്യാധികളിൽ നിന്നും വിമുക്തമായിരിക്കണം
Notes
(i) മുകളിൽ കാണിച്ചിട്ടുളള ഒഴിവുകൾ ഇപ്പോൾ നിലവിലുളളതാണ്. കാറ്റഗറി നമ്പർ. 038/2014 പ്രകാരം ഒന്നാം എൻ.സി.എ വിജ്ഞാപനത്തിന് ശേഷം പട്ടികവർഗ്ഗം സമുദായത്തിൽ നിന്നുമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലാതിരുന്നതിനാലാണ് രണ്ടാം എൻ.സി.എ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 11.12.2008 തീയതിയിലെ (കാറ്റഗറി നമ്പർ. 385/2008) വിജ്ഞാപന പ്രകാരം 24.10.2011 തീയതിയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്ന് മേൽപറഞ്ഞ സമുദായത്തിൽ നിന്നുമുളള യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാലാണ് ഒന്നാം എൻ.സി.എ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വന്നത്. (ii) ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുളള സംവരണ സമുദായത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. അങ്ങനെയുളളവർക്ക് അപേക്ഷ നിരസിച്ചു കൊണ്ടുളള അറിയിപ്പ് പ്രത്യേകമായി നൽകുന്നതല്ല. (iii) ഉദ്യോഗാർത്ഥികളുടെ എസ്.എസ്.എൽ.സി ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ അപേക്ഷയിൽ അവകാശപ്പെട്ടിട്ടുളള ജാതി തെളിയിക്കുന്നതിനു റവന uzys അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി തെരഞ്ഞെടുപ്പിന്റെ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. (iv) ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ തസ്തികയ്ക്കായി 24.10.2011 ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ മേൽപറഞ്ഞ സമുദായത്തിന് വേണ്ടി നീക്കി വെച്ചിട്ടുള്ള ഒഴിവുകളിൽ, ആ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നികത്തപ്പെടാത്ത ഒഴിവുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമനശിപാർശ ചെയ്ത് നിയമനം നടത്തുന്നതുവരയായിരിക്കും.
Related Recruitment Alerts

Similar Post Notifications

ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം)

15.05.2013 ലെ G.O (MS) No. 53/2013/F&WLD, 23.08.2013 ലെ G.O (MS) No. 80/2013/Forest എന്നീ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം കേരള സംസ്ഥാന സര്‍വ്വീസില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേയ്ക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആദിവാസികള്‍ക്കു വേണ്ടി പ്രത്യേക നിയമനത്തിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന അപേക്ഷാ ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:17.06.2025
Last Date:2025-07-15
Category No:120/2025
Post Name:ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം)
Department:വനം
Scale of Pay:₹. 23,000 – 50,200/-

ബീറ്റ് ഫോറസ്റ്റ് ഓഫീസർ

താഴെപ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള താഴെപ്പറയുന്ന സംവരണ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-09-20
Category No:226/2023 - 234/2023
Post Name:ബീറ്റ് ഫോറസ്റ്റ് ഓഫീസർ
Department:വനം
Scale of Pay:₹ 27900-63700/-

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍

തൊഴെില്ലാത്ത തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുളള താഴെപ്പറയുന്ന സംവരണ സമുദായങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-08-31
Category No:303/2022, 304/2022, 305/2022
Post Name:ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
Department:വനം
Scale of Pay:₹ 20,000 – 45,800/- (PR)

ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം)

കേരള സംസ്ഥാന സർവ്വീസില്‍ വനം - വനയജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേയ്ക്ക് ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുളളവരും വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500(അഞ്ഞൂറ്) ദിവസെമങ്കിലും ജോലിചെയ്തിട്ടുള ദിവസവേതനക്കാരായ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷകള്‍ ക്ഷണിക്കുന്നു. പാർട്ട്- II (വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന 40% ഒഴിവിലേയ്ക്കുള നിയമനം)

Post Details

Gazette Date:16.04.2022
Last Date:2022-05-18
Category No:093/2022
Post Name:ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം)
Department:വനം - വന്യജീവി വകുപ്പ്
Scale of Pay:₹20000 – 45800/- (PR)