PSC Buddy
Category No: 120/2025Notification No: 120/2025

ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) — സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം

15.05.2013 ലെ G.O (MS) No. 53/2013/F&WLD, 23.08.2013 ലെ G.O (MS) No. 80/2013/Forest എന്നീ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം കേരള സംസ്ഥാന സര്‍വ്വീസില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേയ്ക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആദിവാസികള്‍ക്കു വേണ്ടി പ്രത്യേക നിയമനത്തിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന അപേക്ഷാ ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
120/2025
Official PDF Document
Gazette Date
17.06.2025
Last Date
2025-07-15
Department
വനം
Name of Post
ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം)
Scale of pay
₹. 23,000 – 50,200/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ കോട്ടയം - 01 (ഒന്ന്) (പുരുഷന്മാർ മാത്രം) തൃശർ - 02 (രണ്ട്) (പുരുഷന്മാർ മാത്രം) കോഴിക്കോട് - 01 (ഒന്ന്) (വനിതകൾ മാത്രം)
Method of appointment
വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗ ആദിവാസികളില്‍ നിന്നും നേരിട്ടുള്ള നിയമനം.
Age Limit
18-50. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1975-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). പ്രായപരിധി സംബന്ധിച്ചുള്ള മറ്റാനുകൂല്യങ്ങളൊന്നും നല്‍കുന്നതല്ല.
Qualifications
ഒഴിവുകള്‍ അറിയിച്ചിട്ടുള്ള ജില്ലകളിലെ വനാതിര്‍ത്തിയിലോ, വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യമുള്ളവരും, സാക്ഷരരും ആയ യുവതീ യുവാക്കള്‍ ആയിരിക്കണം. കുറിപ്പ് : തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോറസ്റ്റ് സ്കൂളിലോ/ട്രെയിനിംഗ് സെന്ററിലോ മൂന്നു മാസത്തെ പരിശീലനം നല്‍കുന്നതായിരിക്കും.
Notes
കുറിപ്പ് :- (i) ഈ ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുള്ളതാണ്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് പട്ടികകള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷവും ഏറ്റവും കൂടിയത് മൂന്നു വര്‍ഷവും നിലവിലിരിക്കുന്നതാണ്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കില്‍ ആ തീയതി മുതല്‍ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളില്‍ കാണിച്ചിട്ടുള്ള ഒഴിവിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗക്കാരായ ആദിവാസികള്‍ക്ക് മാത്രമായി എഴുതി അറിയിക്കപ്പെടുന്ന കൂടുതല്‍ ഒഴിവുകളിലേക്കും പ്രസ്തുത ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതാണ്. (ii) 15.05.2013 ലെ G.O (Ms) 53/13/F&WLD പ്രകാരം ഈ തസ്തികയുടെ തെരഞ്ഞെടുപ്പ് പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ആദിവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ ആയിരിക്കും. ഓരോ ജില്ലയിലെ തെരഞ്ഞെടുപ്പിനും അതത് ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികളെ മാത്രമെ പരിഗണിക്കുകയുള്ളൂ. 1. കോട്ടയം, തൃശർ ജില്ലകളിലെ ഒഴിവുകളിലേക്ക് പട്ടികവര്‍ഗ്ഗ ആദിവാസി വിഭാഗത്തിലെ പുരുഷന്മാര്‍ മാത്രവും, കോഴിക്കോട് ജില്ലയിലെ ഒഴിവിലേക്ക് ടി വിഭാഗത്തിലെ സ്ത്രീകളെ മാത്രമെ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളൂ. 2. വനാശ്രിതരായ ആദിവാസി-പട്ടികവര്‍ഗ്ഗത്തില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കുന്നതല്ല. 3. വികലാംഗര്‍ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. പ്രത്യേക ആനുകൂല്യങ്ങള്‍ : റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ അവിവാഹിതരായ അമ്മമാരുടെ മക്കള്‍ക്കും, വനം വകുപ്പില്‍ താത്കാലിക വാച്ചര്‍മാരായി സേവനമനുഷ്ഠിക്കുന്നവര്‍ക്കും ക്രമ പ്രകാരം മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷയില്‍ കാണിച്ചിട്ടുള്ള വിവരങ്ങളും, അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് പിന്നീട് തെളിയുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ നിയമന ശിപാര്‍ശ നിരുപാധികമായി റദ്ദ് ചെയ്യുന്നതാണ്. 23.08.2013 ലെ സ.ഉ (എം.എസ്) നമ്പർ : 80/13/വനം പ്രകാരം അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്. 1) ജനനത്തീയതി/പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. 2) അപേക്ഷകര്‍ ഗിരി വര്‍ഗ്ഗക്കാരാണെന്ന് തെളിയിക്കുന്ന റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. 3) ഗിരിവര്‍ഗ്ഗ സെറ്റില്‍മെന്റില്‍ സ്ഥിരം താമസക്കാരനാണെന്ന് തെളിയിക്കുന്ന റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ / ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്. 4) അപേക്ഷകര്‍ നിലവില്‍ വനം വകുപ്പില്‍ വാച്ചറായി സേവനം അനുഷ്ഠിച്ച് വരുന്നുണ്ടോ സേവനം അനുഷ്ഠിച്ചിരുന്നോ എന്ന് തെളിയിക്കുന്ന റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെയോ അതിനു മുകളിലോ ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. 5) അപേക്ഷകര്‍ അവിവാഹിതരായ അമ്മമാരുടെ മക്കളാണെങ്കില്‍ അക്കാര്യം റേഞ്ച് ഫോറസ്റ്റ് ആഫീസറോ, അതിനു മുകളിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരോ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ്.
Related Recruitment Alerts

Similar Post Notifications

ബീറ്റ് ഫോറസ്റ്റ് ഓഫീസർ

താഴെപ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള താഴെപ്പറയുന്ന സംവരണ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-09-20
Category No:226/2023 - 234/2023
Post Name:ബീറ്റ് ഫോറസ്റ്റ് ഓഫീസർ
Department:വനം
Scale of Pay:₹ 27900-63700/-

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍

തൊഴെില്ലാത്ത തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുളള താഴെപ്പറയുന്ന സംവരണ സമുദായങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-08-31
Category No:303/2022, 304/2022, 305/2022
Post Name:ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
Department:വനം
Scale of Pay:₹ 20,000 – 45,800/- (PR)

ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം)

കേരള സംസ്ഥാന സർവ്വീസില്‍ വനം - വനയജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേയ്ക്ക് ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുളളവരും വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500(അഞ്ഞൂറ്) ദിവസെമങ്കിലും ജോലിചെയ്തിട്ടുള ദിവസവേതനക്കാരായ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷകള്‍ ക്ഷണിക്കുന്നു. പാർട്ട്- II (വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന 40% ഒഴിവിലേയ്ക്കുള നിയമനം)

Post Details

Gazette Date:16.04.2022
Last Date:2022-05-18
Category No:093/2022
Post Name:ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം)
Department:വനം - വന്യജീവി വകുപ്പ്
Scale of Pay:₹20000 – 45800/- (PR)

ഫോറസ്റ്റ് റേഞ്ചർ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ)

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ട യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-12-01
Category No:485/2021
Post Name:ഫോറസ്റ്റ് റേഞ്ചർ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ)
Department:വനം
Scale of Pay:₹ 55,200 – 1,15,300/-