കേരള സംസ്ഥാന സർവ്വീസില്‍ വനം - വനയജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേയ്ക്ക് ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുളളവരും വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500(അഞ്ഞൂറ്) ദിവസെമങ്കിലും ജോലിചെയ്തിട്ടുള ദിവസവേതനക്കാരായ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷകള്‍ ക്ഷണിക്കുന്നു. പാർട്ട്- II (വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന 40% ഒഴിവിലേയ്ക്കുള നിയമനം)