താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്. ആധാര്‍ കാര്‍ഡുളള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടതാണ്.
15.05.2013 ലെ G.O (MS) No. 53/2013/F&WLD, 23.08.2013 ലെ G.O (MS) No. 80/2013/Forest എന്നീ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം കേരള സംസ്ഥാന സര്‍വ്വീസില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേയ്ക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആദിവാസികള്‍ക്കു വേണ്ടി പ്രത്യേക നിയമനത്തിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന അപേക്ഷാ ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.
താഴെപ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള താഴെപ്പറയുന്ന സംവരണ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു.
തൊഴെില്ലാത്ത തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുളള താഴെപ്പറയുന്ന സംവരണ സമുദായങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിക്കുന്നു.
കേരള സംസ്ഥാന സർവ്വീസില്‍ വനം - വനയജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേയ്ക്ക് ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുളളവരും വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500(അഞ്ഞൂറ്) ദിവസെമങ്കിലും ജോലിചെയ്തിട്ടുള ദിവസവേതനക്കാരായ പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷകള്‍ ക്ഷണിക്കുന്നു. പാർട്ട്- II (വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന 40% ഒഴിവിലേയ്ക്കുള നിയമനം)