PSC Buddy
Category No: 403/2020

ബോട്ട് ഡ്രൈവർ ഗ്രേഡ് II — BOAT DRIVER GRADE II - IRRIGATION

Notification Details & Specifications

Category No
403/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
ജലസേചനം
Name of Post
ബോട്ട് ഡ്രൈവർ ഗ്രേഡ് II
Scale of pay
₹ 18,000 - 41,500/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ തൃശ്ശൂർ- (1)ഒന്ന് ആലപ്പുഴ-(1)ഒന്ന് (പ്രതീകിത ഒഴിവ്)
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-36 (ഉദ്യോഗാർത്ഥികൾ 02.01.1984-നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) (പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും)
Qualifications
1 എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. 2 ചുമതലപ്പെട്ട അധികാരിയിൽ നിന്നും ലഭിച്ച ബോട്ട് ഡ്രൈവർ ആയുള്ള സാധുവായ കോംപീറ്റൻസി സർട്ടിഫിക്കറ്റ്. 3 ബോട്ട് ഡ്രൈവർ ആയി രണ്ട് വർഷത്തെ പരിചയം.
Notes
Note:- i) ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലാത്തതായ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. ഓൺലൈൻ അപേക്ഷകൾ കേരള പബ്ലക് സർവ്വീസ് കമ്മീഷന്റെ വെബ് സൈട്ടായ www.keralapsc.gov.in-ൽ ലഭ്യമാണ്. ii) ഈ വിജ്ഞാപനപ്രകാരം മേൽപ്പപ്പറഞ്ഞ ജില്ലകളിലേക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനുശേഷം ഇതേ ജില്ലകളിലേക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും പ്രസ്തുത ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്. എന്നാൽ ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി മൂന്ന് വർഷത്തിനുള്ളിൽ ആ ലിസ്റ്റിൽ നിന്നും ആരുടെയും നിയമനത്തിന് ശുപാർശ ചെയ്യപ്പെടുന്നില്ലെങ്കിൽ അങ്ങനെയുള്ള ലിസ്റ്റിന്റെ കാലാവധി ഒരു വർഷം കൂടിയോ ഒരാളെയെങ്കിലും നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരേയോ ഏതാണ് ആദ്യം അതുവരെ ദീർഘിപ്പിക്കാവുന്നതാണ്. iil) ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.71 സർക്കാർ ഉത്തരവ്(എം.എസ്) 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകൾക്ക് അനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചു വർഷക്കാലത്തിനിടയ്ക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചുവർഷത്തിനുശേഷം മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 02/12/1991-ലെ ജി.ഒ. (എം.എസ്)നം.36/91/പി & എ.ആർ.ഡി യിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവീസിൽ ഇതേ ഉദ്യോഗത്തിൽ ഏതെങ്കിലും ഒരു ജില്ലയിൽ ഇരിക്കുന്നവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകൾ അയക്കുവാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അപേക്ഷിക്കാവുന്നതാണ്. iv) ഈ വിജ്ഞാപനപ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾ മുകളിൽ രേഖപ്പെടുത്തിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും, അപേക്ഷയുടെ നിർദ്ദിഷ്ട കോളത്തിൽ ജില്ലയുടെ പേര് രേഖപ്പെടുത്തേണ്ടതും ആണ്. ഇതിനു വിപരീതമായി ഒരു ഉദ്യോഗാർത്ഥി ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളതായാൽ തന്നിമിത്തം തെരഞ്ഞെടുക്കപ്പെടുവാൻ ഇടയായതായാൽ തെളിഞ്ഞാൽ പ്രസ്തുത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതും അവരുടെ മേൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതുമാണ്. v) ഉദ്യോഗാർത്ഥികളുടെ S.S.L.C. ബുക്കിൽ രേഖപ്പെടുത്തിയ ജാതി/സമുദായത്തിൽ നിന്നും വ്യത്യസ്തമായ ജാതി/സമുദായം അപേക്ഷയിൽ അവകാശപ്പെടുന്ന പക്ഷം ആയത് ഗസറ്റിൽ വിജ്ഞാപനം ചെയ്തിരിക്കേണ്ടതും, ജാതി/സമുദായം തെളിയിക്കുന്നതിന് റവന്യൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ് എന്നിവത്തോടൊപ്പം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി ഒറ്റത്തവണ പരിശോധനാ സമയത്തോ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്തോ ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ)

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓണ്‍ലൈനായി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2021-02-03
Category No:483/2020
Post Name:ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ)
Department:പൊതുമരാമത്ത് / ജലസേചനം
Scale of Pay:Rs. 26500-56700/-

ഓവർസിയർ / ഡ്രാഫ്റ്റ് സ്മാൻ (മെക്കാനിക്കല്‍ )ഗ്രേഡ് I

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി 'ഒറ്റത്തവണ രജിസ്ട്രേഷന്റെ' പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:272/2020
Post Name:ഓവർസിയർ / ഡ്രാഫ്റ്റ് സ്മാൻ (മെക്കാനിക്കല്‍ )ഗ്രേഡ് I
Department:ജലസേചനം
Scale of Pay:₹ 26500-56700