ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ) — Draftsman Gr I / Overseer Gr I (Civil)
കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓണ്‍ലൈനായി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ)
Scale of pay
Rs. 26500-56700/-
Number of vacancies
പ്രതീക്ഷിത ഒഴിവുകൾ
ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനുശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിനു പ്രാബല്യമുണ്ടായിരിക്കുന്നതല്ല. ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
കുറിപ്പ് :- (i) 04.04.2013-ലെ G.O(P)No.30/2013/SJD നമ്പർ സർക്കാർ ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പിലെ ഈ തസ്തികയുടെ 3% (മൂന്ന് ശതമാനം) ഒഴിവുകൾ Locomotor Disability / Cerebral Palsy, Hearing impairment, Low Vision എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു.
(ii)03.01.2013-ലെ G.O(P)No.01/2013/SJD നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ജലസേചന വകുപ്പിലെ ഈ തസ്തികയുടെ 3% (മൂന്ന് ശതമാനം) ഒഴിവുകൾ Locomotor Disability / Cerebral Palsy, Hearing Impairment എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു.
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-40; ഉദ്യോഗാർത്ഥികൾ 02.01.1980– നും 01.01.2002– നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പട്ടികജാതി / പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും അനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്.
(വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക ).
Qualifications
1) കേരള സർവകലാശാലയിൽ നിന്നുള്ള സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ ഡിപ്ലോമ .
കുറിപ്പ് 1 : KS & SSR പാർട്ട് II റൂൾ 10 (a) (ii)ബാധകമാണ്.
കുറിപ്പ് 2 : വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളു.
കുറിപ്പ് 3 : ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യാസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോണ്‍ ക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി മറ്റ് പൊതു നിർദ്ദേശങ്ങൾക്കായി വിജ്ഞാപനം പൂർണ്ണമായി വായിക്കുക.