PSC Buddy
Category No: 371/2023 & 372/2023

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി — NCA NOTIFICATION

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Notification Details & Specifications

Category No
371/2023 & 372/2023
Official PDF Document
Gazette Date
-
Last Date
2023-11-15
Department
മെഡിക്കൽ വിദ്യാഭ്യാസം
Name of Post
അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Scale of pay
യു.ജി.സി. മാനദണ്ഡമനുസരിച്ച്
Number of vacancies
371/2023 ഈഴവ/തിയ്യ/ബില്ലവ-01(ഒന്ന്) 372/2023 പട്ടികജാതി-01(ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (ഈഴവ/തിയ്യ/ബില്ലവ,പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം) കുറിപ്പ് :- ഈഴവ/തിയ്യ/ബില്ലവ,പട്ടികജാതി വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നൽകുന്നതല്ല.
Age Limit
22-48 - ഈഴവ/തിയ്യ/ബില്ലവ വിഭാഗം ഉദ്യോഗാർത്ഥികൾ 02/01/1975-നും 01-01-2001 -നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ )(പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ആനുകൂല്യം ഉൾപ്പെടെ) 22-50 - പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 02/01/1973-നും 01-01-2001 -നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ആനുകൂല്യം ഉൾപ്പെടെ) കുറിപ്പ്:- യാതൊരു കാരണവശാലും 50 വയസ്സ് കവിയാൻ പാടില്ലെന്ന വ്യവസ്ഥയ്ക്ക് വിധേയമായി,പ്രായപരിധി സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് വിജ്ഞാപനത്തിലെ പാർട്ട് -2 പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക. ഖണ്ഡിക 2(i) ഒഴികെ.
Qualifications
1. എം.സി.എച്ച്./ ഡി.എൻ.ബി. സർജിക്കൽ ഓങ്കോളജി 2. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ (റ്റി.സി.എം.സി) അല്ലെങ്കിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിലെ സ്ഥിരം രജിസ്ട്രേഷൻ. കുറിപ്പ് :- 1. കെ.എസ്.&എസ്.എസ്. ആർ പാർട്ട് II റൂൾ 10(a)(ii)ബാധകമാണ്. 2. “ഈ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിങ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദ്ദിഷ്ട യോഗ്യതകൾ അടിസ്ഥാ‌ന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗ്യത/ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ ഹാജരാക്കേണ്ടതാണ്.” 3. ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നവർ അവരുടെ ആദ്യത്തെ പത്ത്(10) വർഷത്തെ സേവനത്തിനുള്ളിൽ (പരിശീലന കാലയളവ് ഉൾപ്പെടെ) നാല് (4) വർഷം പ്രതിരോധ സർവ്വീസിൽ അല്ലെങ്കിൽ പ്രതിരോധം സംബന്ധിച്ച ജോലിയിൽ ഇന്ത്യയിൽ എവിടെയെങ്കിലും, വിദേശത്തോ സേവനമനുഷ്ഠിക്കേണ്ടതാണ്. ഈ നിർബന്ധിത സൈനിക സേവനം നാല്‍പ്പത്തിയഞ്ച് (45) വയസ്സ് തികഞ്ഞവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും ബാധകമല്ല
Notes
(എ) ഉദ്യോഗാർത്ഥി അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന ജാതി/സമുദായം എസ് എസ് എൽ സി ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ നിന്നും വ്യത്യാസ്തമാണെങ്കിൽ നോൺക്രീമിലെയർ സർтификаേറ്റ്/ജാതി സർтификаേറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്. (ബി) ഉദ്യോഗാർത്ഥികൾ ഗസ്റ്റ് വിജ്ഞാപനത്തോടൊപ്പം ഭാഗ്ം II ആയി ഉൾപ്പെടുത്തിയിട്ടുള്ള പൊതുവ്യവസ്ഥകൾ കൂടി വായിച്ച് മനസ്സിലാക്കിയശേഷമായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. പൊതു വ്യവസ്ഥകൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്. (സി) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസീജിയർ റൂൾ 22 പ്രകാരം ഏതൊരു ജോലിയിയ്ക്ക് അവർ അപേക്ഷിക്കുന്നവോ അതിലേയ്ക്ക് പരിഗണിക്കപ്പെടുന്നതിന് അയോഗ്യരാക്കുകയോ,സ്ഥിരമായി ഒരു നിശ്ചിത കാലത്തേയ്ക്കോ കേരള പബ്ലിക് സർവ്വീസ് കമ്മീഷന് അപേക്ഷകൾ അയക്കുന്നതിൽ നിന്നും നിരോധിക്കുകയോ, അവർ പങ്കെടുക്കുന്ന പ്രായോഗിക പരീക്ഷയിൽ നിർമ്മിക്കുന്ന സാധനങ്ങളോ, എഴുത്തുപരീക്ഷയിലെ ഉത്തരക്കടലാസുകളോ അസാധുവാക്കുകയോ, അവരുടെ മേൽ നടപടികൾ എടുക്കുകയോ, അവർ ഏതെങ്കിലും ജോലിയിൽ നിയമിക്കപ്പെട്ട് കഴിഞ്ഞിരുന്നെങ്കിൽ ആ ജോലിയിൽ നിന്നും അവരെ നീക്കം ചെയ്യുകയോ, ഡിസ്മിസ് ചെയ്യുകയോ, അനുയോജ്യമായ മറ്റ് അടിച്ച നടപടികൾ/നിയമ നടപടികൾ അവർക്കെതിരെ സ്വീകരിക്കുകയോ, മേൽപ്പറഞ്ഞതിൽ ഒന്നോ അതിലധികമോ നടപടികൾ അവർക്കെതിരെ കൈക്കൊള്ളുകയോ ചെയ്യുന്നതാണ്.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ, മുസ്ലീം സംവരണ വിഭാഗങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-11-15
Category No:383/2023 - 384/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഹിന്ദു നാടാർ, വിശ്വകർമ്മ സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2023-10-16
Last Date:2023-11-15
Category No:369/2023 – 370/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

റേഡിയോഗ്രാഫർ ഗ്രേഡ് - II / എക്സ്‌റേ ടെക്നീഷ്യൻ ഗ്രേഡ് - II

Applications are invited online only through One Time Registration from qualified candidates for selection to the undermentioned post in Kerala Government Service.

Post Details

Gazette Date:-
Last Date:2022-05-18
Category No:049/2022
Post Name:റേഡിയോഗ്രാഫർ ഗ്രേഡ് - II / എക്സ്‌റേ ടെക്നീഷ്യൻ ഗ്രേഡ് - II
Department:ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:₹ 35,600 - 75,400 /-

ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-12-01
Category No:491/2021
Post Name:ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:₹35600-75400/-