PSC Buddy
Category No: 361/2020

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) — അഞ്ചാം എൻ.സി.എ വിജ്ഞാപനം

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (എസ്.സി.സി.സി) വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
361/2020
Official PDF Document
Gazette Date
-
Last Date
2021-01-20
Department
ഹോമിയോപ്പതി
Name of Post
ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Scale of pay
₹ 20,000 – 45,800/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (എസ്.സി.സി.സി) - കോഴിക്കോട് - 01 (ഒന്ന്) കാസർഗോഡ് - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം (കേരള സംസ്ഥാനത്തിലെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (എസ്.സി.സി.സി) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം)
Age Limit
18-39; ഉദ്യോഗാർത്ഥികൾ 02.01.1981-നും 01.01.2002-നും ഇടയിൽ ജനിച്ചവരായിരിക്കണം. [രണ്ട് തീയതികളും ഉൾപ്പെടെ] [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] പ്രായപൂർത്തിയായതിനു ശേഷം പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർക്കും അവരുടെ സന്താനങ്ങൾക്കും 41 വയസ്സ് വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്. അങ്ങനെയുള്ളവർ 02.01.1979-നും 01.01.2002-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] കുറിപ്പ് :- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഈ വിജ്ഞാപനത്തിന്റെ പാർട്ട് II പൊതുവ്യവസ്ഥകൾ (ഖണ്ഡിക 2) നോക്കുക. (ഖണ്ഡിക 2 (I) ഒഴികെ)
Qualifications
i) എസ്.എസ്.എൽ.സി ജയിച്ചിരിക്കണം, അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ii) കേരള സർക്കാർ നടത്തുന്ന നഴ്സ് -കം-ഫാർമസിസ്റ്റ് ട്രെയിനിങ് കോഴ്സ് (ഹോമിയോപ്പതി) വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച പാസ്സ് സർട്ടിഫിക്കറ്റ് / കേരള സർക്കാർ നടത്തുന്ന ഹോമിയോപ്പതി ഫാർമസിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. കുറിപ്പ്:- 1. ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് KS&SSR Part II Rule 10 (a) (ii) ബാധകമാണ്. 2. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് OTR വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളു.
Notes
കുറിപ്പ് :- (i) മേൽപ്പറഞ്ഞിരിക്കുന്ന ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്. ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് ഈ തസ്തികയ്ക്ക് താഴെപ്പറയുന്ന തീയതിയിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ മേൽപ്പറഞ്ഞ സമുദായത്തിന് വേണ്ടി നീക്കിവച്ചിട്ടുള്ളതും എന്നാൽ ആ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നികത്തപ്പെടാതെ വരുന്നതുമായ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമന ശുപാർശ ചെയ്ത് നിയമനം നടത്തുന്നതുവരെയും അല്ലെങ്കിൽ ഈ വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിക്കുന്ന എൻ.സി.എ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ മൂന്ന് വർഷംവരെയും ഏതാണോ ആദ്യം അതുവരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. (ii) ഈ വിജ്ഞാപന പ്രകാരം മേൽപ്പറഞ്ഞ സംവരണ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മുകളിൽ ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്നതിൽ ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും ജില്ലയുടെ പേര് അപേക്ഷയിലെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇതിനു വിപരീതമായി ഒരു ഉദ്യോഗാർത്ഥി ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുളളതായോ തന്നിമിത്തം തെരഞ്ഞെടുക്കപ്പെടുവാന ഇടയായതോ തെളിഞ്ഞാൽ പ്രസ്തുത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതും അവരുടെമേൽ അച്ചടക്കനടപടികൾ സ്വീകരിക്കുന്നതുമാണ്. (iii) കാറ്റഗറി നമ്പർ 502/14 (കോഴിക്കോട്), 457/15 (കാസർഗോഡ്) പ്രകാരമുള്ള ഒന്നാം എൻ.സി.എ വിജ്ഞാപനത്തിന് ശേഷവും, കാറ്റഗറി നമ്പർ 389/16 (കോഴിക്കോട്), 184/17 (കാസർഗോഡ്) പ്രകാരമുള്ള രണ്ടാം എൻ.സി.എ വിജ്ഞാപനത്തിന് ശേഷവും, കാറ്റഗറി നമ്പർ 194/2018 (കോഴിക്കോട്, കാസർഗോഡ്) പ്രകാരമുള്ള മൂന്നാം എൻ.സി.എ വിജ്ഞാപനത്തിന് ശേഷവും കാറ്റഗറി നമ്പർ 467/2019 (കോഴിക്കോട്, കാസർഗോഡ്) പ്രകാരമുള്ള നാലാം എൻ.സി.എ വിജ്ഞാപനത്തിന് ശേഷവും ശേഷവും മേൽപ്പറഞ്ഞ സമുദായത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ ലഭ്യമല്ലാതിരുന്നതിനാലാണ് അഞ്ചാം എൻ.സി.എ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. (iv) എസ്.എസ്.എൽ.സി ബുക്കിലെ ജാതി/സമുദായം സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി/സമുദായം അപേക്ഷയിൽ അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനുള്ള റവന്യൂ അധികാരികൾ നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ജാതി/സമുദായം വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ അസ്സൽ എന്നിവ ബന്ധപ്പെട്ട തസ്തികയിലുള്ള ഒറ്റത്തവണ വെരിഫിക്കേഷന്റെ സമയത്ത് തന്നെ ഹാജരാക്കേണ്ടതാണ്. (v) ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ 27.05.1971 ലെ GO (MS) No. 154/71/PD-യിലെ പ്രത്യേക വ്യവസ്ഥകൾ പ്രകാരം നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവ്വീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചു വർഷക്കാലത്തിനിടയ്ക്ക് മറ്റെതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ച് വർഷത്തിനുശേഷം മറ്റെതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 02.01.1961 ലെ സർക്കാർ ഉത്തരവ് (എം.എസ്) 4/61/പി.ഡി യിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവ്വീസിൽ ഇതേ ഉദ്യോഗത്തിന് ഇതേ വകുപ്പിൽ ഏതെങ്കിലും ഒരു ജില്ലയിൽ ജോലി ചെയ്യുന്നവർക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷകൾ അയക്കാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അപേക്ഷിക്കാവുന്നതാണ്. കുറിപ്പ് :- ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുളള സംവരണ സമുദായത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരുറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താെഴപ്പറയുന്ന തസ്തികേയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േകേരള സംസ്ഥാനത്തിെല താെഴപ്പറയുന്ന സംവരണ വിഭാഗത്തില്‍െപ്പട്ട േയാഗയതയുള ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രമായി ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. ഉദ്യേദ്യാഗാർത്ഥികേള്‍ േകേരള പബ്ലികേ് സർവീസ് കേമ്മീഷെന ഔദ്യേദ്യാഗികേ െവൈബ്സൈറ്റ് വഴി ഓണ്‍ലൈലനായി ഒറ്റത്തവണ രജിേസ്ട്രേഷന പദ്ധതി പ്രകോരം രജിസ്റ്റർ െചെയ്തേശേഷമാണ് അേപക്ഷിേക്കണ്ടത്. ഇതിേനാടകേം രജിസ്റ്റർ െചെയ്ത ഉദ്യേദ്യാഗാർത്ഥികേള്‍ അവരുടെട െപ്രാൈഫലിലൂടെട അേപക്ഷിേക്കണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-02-01
Category No:647/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Department:ഹോമിയോപ്പതി
Scale of Pay:₹27900 – 63700/-

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴപ്പറയുന്ന സംവരണ വിഭാഗത്തില്‍പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രമായി ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-07-20
Category No:229/2022 - 232/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Department:ഹോമിയോപ്പതി
Scale of Pay:₹27900 – 63700/-

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താഴെപ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ചുവടെ പറയുന്ന വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തുശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-02-02
Category No:697/2021 - 698/2021
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Department:ഹോമിയോപ്പതി
Scale of Pay:₹ 20,000 – 45,800/-(PR)

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ചുവടെ പറയുന്ന വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രമായി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-01-20
Category No:364/2020, 365/2020
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
Department:ഹോമിയോപ്പതി
Scale of Pay:₹ 20,000 – 45,800/-