PSC Buddy
Category No: 227/2022, 228/2022Notification No: 227/2022-228/2022

ഫാർമസിസ്റ്റ് ഗ്രേഡ് - II — ഒന്നാം എൻ.സി.എ. വിജ്ഞാപനം - ഫാർമസിസ്റ്റ് ഗ്രേഡ് - II

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴെ പറയുന്ന സംവരണ സമുദാങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രമായി ഓണ്‍ലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
227/2022, 228/2022
Official PDF Document
Gazette Date
-
Last Date
2022-07-20
Department
ആരോഗ്യം
Name of Post
ഫാർമസിസ്റ്റ് ഗ്രേഡ് - II
Scale of pay
₹ 35,600 -75,400/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ 227/2022 ധീവര ഇടുക്കി 01 (ഒന്ന്) 228/2022 ഹിന്ദു നാടാർ കോട്ടയം 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം (കേരള സംസ്ഥാനത്തിലെ ധീവര, ഹിന്ദുനാടാർ എന്നീ സംവരണ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം) കുറിപ്പ്:- ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംവരണ സമുദായത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കപ്പെടുന്നതാണ്.
Age Limit
18-39 - ഉദ്യോഗാർത്ഥികൾ 02.01.1983 -നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (i) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] കുറിപ്പ് :- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത് )വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുശവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് -2 ലെ പൊതു വ്യവസ്ഥകൾ (ഖണ്ഡിക 2) നോക്കുക (ഖണ്ഡിക 2 (i) ഒഴിച്ച്).
Qualifications
(i) പ്രീഡിഗ്രി/പ്ലസ് ടു/വി.എച്ച്.എസ്.ഇ. (ii) ഫാർമസി ഡിപ്ലോമ (ഡി.ഫാം) (iii) കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ കുറിപ്പ്:- ഈ തസ്തികയ്ക്കുള്ള തെരഞ്ഞെടുപ്പിന് KS&SSR Part II Rule 10 a (ii) ബാധകമാണ്. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയയോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളൂ.
Notes
കുറിപ്പ്:- (i) ഈ വിജ്ഞാപനപ്രകാരം മേൽ ജില്ലകളിലേയ്ക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഇപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ഈ തസ്തികയ്ക്ക് താഴപ്പറയുന്ന തീയതിയിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ മേൽപ്പറഞ്ഞ സമുദായത്തിന് വേണ്ടി നീക്കിവച്ചിട്ടുള്ളതും എന്നാൽ ആ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നികത്തപ്പെടാത്തതുമായ ഒഴിവുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമനശുപാർശ ചെയ്ത് നിയമനം നടത്തുന്നതു വരേയും ടി എൻ.സി.എ. റാങ്ക് പട്ടിക നിലവിൽ വരുന്ന തീയതി മുതൽ 3 (മൂന്ന്) വർഷം വരേയാ ഏതാണാ ആദ്യം വരുന്നത് അതുവരെ നിലവിലിരിക്കുന്നതാണ്. (ii) ഈ വിജ്ഞാപനപ്രകാരം മേൽപ്പറഞ്ഞ സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മുകളിൽ ഒഴിവ് രേഖപ്പെടുത്തിയിട്ടുളള ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും ജില്ലയുടെ പേര് അപേക്ഷയിലെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. (iv) എസ്.എസ്.എൽ.സി ബുക്കിലെ ജാതി/സമുദായം സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി /സമുദായം അപേക്ഷയിൽ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുളള റവന്യൂ അധികാരികൾ നൽകുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, ജാതി /സമുദായ വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ ബന്ധപ്പെട്ട തസ്തികയിലേക്കുളള വെരിഫിക്കേഷന സമയത്ത് തന്നെ ഹാജരാക്കേണ്ടതാണ്. (v) ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.71-ലെ സർക്കാർ ഉത്തരവ് (എം.എസ്) 154/71/പി.ഡി-യിലെ പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചു വർഷക്കാലത്തിനിടയ്ക്ക് മറ്റെതങ്കിലും ഒരു ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചു വർഷത്തിനുശേശേഷം മറ്റെതങ്കിലും ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 02.01.1961 -ലെ സർക്കാർ ഉത്തരവ് (എം.എസ്) 4/61/പി.ഡി യിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവീസിൽ ഇപ്പതേ ഉദ്യോഗത്തിന് ഏതെങ്കിലും ഒരു ജില്ലയിൽ ഇരിക്കുന്നവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകൾ അയയ്ക്കുവാന അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന/താഴ്ന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അപേക്ഷിക്കാവുന്നതാണ്.
Related Recruitment Alerts

Similar Post Notifications

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - II

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-19
Category No:479/2023
Post Name:ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 31,100 – 66,800/-

സ്റ്റാഫ് നഴ്സ് ഗ്രേഡ് - II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന വഴി ഓണ്‍ലൈന ആയി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-06-29
Category No:066/2023
Post Name:സ്റ്റാഫ് നഴ്സ് ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 39,300 – 83,000/-

ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മേഷന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-11-02
Category No:421/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)
Department:ആരോഗ്യം
Scale of Pay:₹ 35,600 – 75,400/-

റിഹാബിലിറ്റഷൻ ടെക്നീഷയൻ ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ OBC വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2021-12-22
Category No:525/2021
Post Name:റിഹാബിലിറ്റഷൻ ടെക്നീഷയൻ ഗ്രേഡ് II
Department:ആരോഗ്യം
Scale of Pay:₹ 27,900-63,700/-