PSC Buddy
Category No: 200/2022Notification No: 200/2022

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് — ഒൻപതാം എൻ.സി.എ. വിജ്ഞാപനം

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (എസ്.സി.സി.സി) വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷൻ' വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
200/2022
Official PDF Document
Gazette Date
-
Last Date
2022-07-20
Department
കോളേജ് വിദ്യാഭ്യാസ വകുപ്പ്
Name of Post
അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്
Scale of pay
യു.ജി.സി. നിരക്കിൽ
Number of vacancies
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ (എസ്.സി.സി.സി) -1 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം [ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (എസ്.സി.സി.സി) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം.]
Age Limit
22 - 43. ഉദ്യോഗാർത്ഥികൾ 02.01.1979 നും 01.01.2000 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ-പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ഉൾപ്പെടെ) കുറിപ്പ്: പ്രായപൂർത്തി ആയശേഷം പട്ടികജാതിയിൽ നിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും ഉയർന്ന പ്രായപരിധി 45 വയസ്സ് ആയിരിക്കും (പ്രായപരിധി സംബന്ധിച്ച നിബന്ധനകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക 2(i) ഒഴികെ).
Qualifications
1). അൻപത് ശതമാനത്തിൽ (50%) കുറയാതെയുള്ള മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലർത്തിയിരിക്കണം. 2).യൂണിവേഴ്സിറ്റി ഗ്രാൻസ് കമ്മീഷനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ (comprehensive test) ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോൾ മലയാളത്തിൽ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. കുറിപ്പ് : i തസ്തികയിലേക്ക് നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകർ നേടിയിട്ടുള്ള പി.എച്ച്.ഡി/എം.ഫിൽ/പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് എന്നീ നോൺ ക്വാളിഫൈങ് യോഗ്യതകൾക്ക് അധിക മാർക്ക് നൽകുന്നതാണ്. റാങ്കിങ്ങിനായി നോൺ ക്വാളിഫൈങ് യോഗ്യതകൾക്ക് അധിക മാർക്ക് നൽകുന്നത് താഴെ പറയുന്ന രീതിയിലായിരിക്കും. നോൺ ക്വാളിഫൈങ് എം.ഫിൽ – 2 മാർക്ക് നോൺ ക്വാളിഫൈങ് പി.എച്ച്.ഡി – 4 മാർക്ക് എം.ഫിൽ & പി.എച്ച്.ഡി (നോൺ ക്വാളിഫൈങ്) – 5 മാർക്ക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് -2 മാർക്ക്
Notes
i നോൺ ക്വാളിഫൈങ് യോഗ്യതകൾ എന്നർത്ഥമാക്കുന്നത് ഈ തസ്തികയ്ക്ക് ആവശ്യം വേണ്ടുന്ന യോഗ്യതകളായി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് ഉപരിയായി കരസ്ഥമാക്കിയിട്ടുള്ള അധിക യോഗ്യതകളെയാണ്. അടിസ്ഥാന യോഗ്യതയായി പി.എച്ച്.ഡി/എം.ഫിൽ/പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് എന്നിവ പരിഗണിക്കപ്പെടുകയാണെങ്കിൽ ആയതിന് അധികമാർക്ക് അനുവദിക്കുന്നതല്ല. ii ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി. യോഗ്യത നേടിയവരെ യു.ജി.സി.യുടെ സമഗ്ര പരീക്ഷ (നെറ്റ്) പാസ്സായിരിക്കണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. (G.O. (P) No.86/07/H.Edn dated 19.06.2007) iii മേൽപ്പറഞ്ഞ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് യൂണിവേഴ്സിറ്റി ഗ്രാൻസ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള സർവ്വകലാശാലകൾ നൽകുന്ന ബിരുദങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. iv ഉദ്യോഗാർത്ഥി, അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്തു ഹാജരാക്കേണ്ടതാണ്. v വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടില്ലാത്ത തത്തുല്യയോഗ്യതകൾ അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികൾ പ്രസ്തുത യോഗ്യതകൾ തത്തുല്യമാണെന്നു തെളിയിക്കുന്ന പ്രസക്തമായ സർക്കാർ ഉത്തരവ്/തത്തുല്യത സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യതകൾ തത്തുല്യമായി സ്വീകരിക്കുകയുള്ളൂ. vi KS & SSR Part II Rule 10 (a) ii പ്രകാരമുള്ള വ്യവസ്ഥകൾ ബാധകം.
Related Recruitment Alerts

Similar Post Notifications

അസ്സിസ്റ്റന്റ് പ്രൊഫസർ

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-07-20
Category No:202/2022
Post Name:അസ്സിസ്റ്റന്റ് പ്രൊഫസർ
Department:കോളേജ് വിദ്യാഭ്യാസ വകുപ്പ്
Scale of Pay:യു.ജി.സി. നിരക്ക്

അസ്സിസ്റ്റന്റ് പ്രൊഫസര്‍

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷന്‍' വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-07-20
Category No:201/2022
Post Name:അസ്സിസ്റ്റന്റ് പ്രൊഫസര്‍
Department:കോളേജ് വിദ്യാഭ്യാസ വകുപ്പ്
Scale of Pay:യു.ജി.സി. നിരക്ക്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷ വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:309/2020
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്
Department:കേരളാ കോളേജ് വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. നിരക്ക്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ (എസ്.ടി) വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷൻ' വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:310/2020
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്
Department:കേരളാ കോളേജ് വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. നിരക്ക്