PSC Buddy
Category No: 201/2022Notification No: 201/2022

അസ്സിസ്റ്റന്റ് പ്രൊഫസര്‍ — അഞ്ചാം എന്‍.സി.എ വിജ്ഞാപനം

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷന്‍' വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
201/2022
Official PDF Document
Gazette Date
-
Last Date
2022-07-20
Department
കോളേജ് വിദ്യാഭ്യാസ വകുപ്പ്
Name of Post
അസ്സിസ്റ്റന്റ് പ്രൊഫസര്‍
Scale of pay
യു.ജി.സി. നിരക്ക്
Number of vacancies
പട്ടികജാതി (എസ്.സി) -1 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം [പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം. എന്നാല്‍ പട്ടികജാതിക്കാരുടെ അഭാവത്തില്‍ പട്ടികവര്‍ഗ്ഗക്കാരുടെ അപേക്ഷകളും പരിഗണിക്കുന്നതാണ്]. കുറിപ്പ്: മേല്‍പ്പറഞ്ഞ സമുദായങ്ങളില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുക കൊണ്ടുളള അറിയിപ്പ് പ്രത്യേകമായി നല്‍കുന്നതല്ല.
Age Limit
22 - 45, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1977 നും 01.01.2000 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ) (പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ഇളവുകള്‍ ഉള്‍പ്പെടെ) [പ്രായപരിധി സംബന്ധിച്ച മറ്റ് നിബന്ധനകള്‍ക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക (ഖണ്ഡിക 2(i) ഒഴികെ)].
Qualifications
1). അന്‍പത് ശതമാനം (50%) മാര്‍ക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരിക്കണം. 2). യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം രൂപീകരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ (comprehensive test) ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോള്‍ മലയാളത്തില്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
Notes
കുറിപ്പ് : i തസ്തികയിലേക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അപേക്ഷകര്‍ നേടിയിട്ടുള്ള പി.എച്ച്.ഡി/എം.ഫില്‍/പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് എന്നീ നോണ്‍ ക്വാളിഫൈങ് യോഗ്യതകള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതാണ്. റാങ്കിങ്ങിനായി നോണ്‍ ക്വാളിഫൈങ് യോഗ്യതകള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നത് താഴെ പറയുന്ന രീതിയിലായിരിക്കും. നോണ്‍ ക്വാളിഫൈങ് എം.ഫില്‍ – 2 മാര്‍ക്ക് നോണ്‍ ക്വാളിഫൈങ് പി.എച്ച്.ഡി – 4 മാര്‍ക്ക് എം.ഫില്‍ & പി.എച്ച്.ഡി (നോണ്‍ ക്വാളിഫൈങ്) – 5 മാര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് -2 മാര്‍ക്ക് ii നോണ്‍ ക്വാളിഫൈങ് യോഗ്യതകള്‍ എന്നര്‍ത്ഥമാക്കുന്നത് ഈ തസ്തികയ്ക്ക് ആവശ്യം വേണ്ടുന്ന യോഗ്യതകളായി നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ക്ക് ഉപരിയായി കരസ്ഥമാക്കിയിട്ടുള്ള അധിക യോഗ്യതകളെയാണ്. അടിസ്ഥാന യോഗ്യതയായി പി.എച്ച്.ഡി/എം.ഫില്‍/പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് എന്നിവ പരിഗണിക്കപ്പെടുകയാണെങ്കില്‍ ആയതിന് അധികമാര്‍ക്ക് അനുവദിക്കുകയില്ല. iii ബന്ധപ്പെട്ട വിഷയത്തില്‍ പി.എച്ച്.ഡി. യോഗ്യത നേടിയവരെ യു.ജി.സി.യുടെ സമഗ്ര പരീക്ഷ (നെറ്റ്) പാസ്സായിരിക്കണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. (G.O. (P) No.86/07/H.Edn dated 19.06.2007) iv മേല്‍പ്പറഞ്ഞ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള സര്‍വ്വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. v ഉദ്യോഗാര്‍ത്ഥി, അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്തു ഹാജരാക്കേണ്ടതാണ്. vi വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത തത്തുല്യയോഗ്യതകള്‍ അവകാശപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത യോഗ്യതകള്‍ തത്തുല്യമാണെന്നു തെളിയിക്കുന്ന പ്രസക്തമായ സര്‍ക്കാര്‍ ഉത്തരവ്/തത്തുല്യത സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യതകള്‍ തത്തുല്യമായി സ്വീകരിക്കപ്പെടുകയുള്ളൂ. vii KS & SSR Part II Rule 10 (a) ii പ്രകാരമുള്ള വ്യവസ്ഥകള്‍ ബാധകം.
Related Recruitment Alerts

Similar Post Notifications

അസ്സിസ്റ്റന്റ് പ്രൊഫസർ

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-07-20
Category No:202/2022
Post Name:അസ്സിസ്റ്റന്റ് പ്രൊഫസർ
Department:കോളേജ് വിദ്യാഭ്യാസ വകുപ്പ്
Scale of Pay:യു.ജി.സി. നിരക്ക്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (എസ്.സി.സി.സി) വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷൻ' വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-07-20
Category No:200/2022
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്
Department:കോളേജ് വിദ്യാഭ്യാസ വകുപ്പ്
Scale of Pay:യു.ജി.സി. നിരക്കിൽ