PSC Buddy
Category No: 310/2020

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് — ഏഴാം എൻ.സി.എ. വിജ്ഞാപനം

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ (എസ്.ടി) വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷൻ' വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
310/2020
Official PDF Document
Gazette Date
-
Last Date
2020-12-30
Department
കേരളാ കോളേജ് വിദ്യാഭ്യാസം
Name of Post
അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്
Scale of pay
യു.ജി.സി. നിരക്ക്
Number of vacancies
പട്ടികവർഗം (എസ്.ടി) - 2(രണ്ട്)
Method of appointment
നേരിട്ടുള്ള നിയമനം [പട്ടികവർഗ (എസ്.ടി) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം. എന്നാൽ പട്ടികവർഗക്കാരുടെ അഭാവത്തിൽ പട്ടികജാതിക്കാരുടെ അപേക്ഷകളും പരിഗണിക്കുന്നതാണ്] കുറിപ്പ്: മേൽപ്പറഞ്ഞ സമുദായത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. അങ്ങനെയുളവർക്ക് അപേക്ഷ നിരസിച്ചു കൊണ്ടുള അറിയിപ്പ് പ്രത്യേകമായി നൽകുന്നതല്ല.
Age Limit
22 -45. ഉദ്യോഗാർത്ഥികൾ 02.01.1975 നും 01.01.1998 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ -പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ഉൾപ്പെടെ)[പ്രായപരിധി സംബന്ധിച്ച നിബന്ധനകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക (ഖണ്ഡിക 2(i) ഒഴികെ).
Qualifications
1).അൻപത് ശതമാനം (50%) മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലർത്തിയിരിക്കണം. 2. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ (comprehensive test) ജയിച്ചിരിക്കണം. യോഗ്യത തുല്യമായിരിക്കുമ്പോഴർ മലയാളത്തിൽ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.
Notes
കുറിപ്പ് : i) ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി. യോഗ്യത നേടിയവരെ യു.ജി.സി.യുടെ സമഗ്ര പരീക്ഷ (നെറ്റ്) പാസ്സായിരിക്കണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. (G.O. (P) No.86/07/H.Edn dated 19.06.2007) ii) മേൽപ്പറഞ്ഞ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള സർവ്വകലാശാലകൾ നൽകുന്ന ബിരുദങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളു. iii) ഉദ്യോഗാർത്ഥി, അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമാകുക ചെയ്യുന്ന സാഹചര്യത്തിൽ ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്തു ഹാജരാക്കേണ്ടതാണ്. iv) വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടില്ലാത്ത തത്തുല്യയോഗ്യതകൾ അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികൾ പ്രസ്തുത യോഗ്യതകൾ തത്തുല്യമാണെന്നു തെളിയിക്കുന്ന പ്രസക്തമായ സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യതകൾ തത്തുല്യമായി സ്വീകരിക്കുകയുള്ളു. v) KS & SSR Part II Rule 10 (a) ii പ്രകാരമുള്ള വ്യവസ്ഥകൾ ബാധകം.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി (എസ്.സി.സി.സി) വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷൻ' വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-07-20
Category No:200/2022
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്
Department:കോളേജ് വിദ്യാഭ്യാസ വകുപ്പ്
Scale of Pay:യു.ജി.സി. നിരക്കിൽ

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി (എസ്.സി) വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷ വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2020-12-30
Category No:309/2020
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്
Department:കേരളാ കോളേജ് വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. നിരക്ക്