PSC Buddy
Category No: 129/2022Notification No: 129/2022

വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ — ഒന്നാം എൻ.സി.എ. വിജ്ഞാപനം

താഴെപ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുളള പട്ടികജാതി സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം അപേക്ഷകൾ ഓണ്‍ലൈനായി ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ്സൈറ്റു വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Notification Details & Specifications

Category No
129/2022
Official PDF Document
Gazette Date
-
Last Date
2022-06-01
Department
ജയില്‍
Name of Post
വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ
Scale of pay
₹ 20,000 – 45,800/- (PR)
Number of vacancies
സംസ്ഥാനതലം പട്ടികജാതി - 1 (ഒന്ന്)
Method of appointment
നേരിട്ടുളള നിയമനം (സംസ്ഥാനതലത്തില്‍) (പട്ടികജാതി സംവരണസമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം).
Age Limit
18-41. ഉദ്യോഗാർത്ഥികൾ 02.01.1981 നും 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ) (പൊതുവ്യവസ്ഥകളിലെ പാർട്ട് II ഖണ്ഡിക 2(i) പ്രകാരമുളള വയസ്സിളവ് ഉള്‍പ്പെടെ). ഉയർന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുളള മറ്റ് പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II – ലെ പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 (2(i) ഒഴികെ) നോക്കുക.
Qualifications
(a) വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. [KS & SSR Part II Rule 10(a) (ii) ബാധകമാണ്]. (b) ശാരീരിക യോഗ്യതകൾ : കുറഞ്ഞത് 150 സെ.മീ ഉയരം. (ii)കാഴ്ചശക്തി: താഴെ പറയുന്ന തരത്തില്‍ കണ്ണട വയ്ക്കാതെയുളള കാഴ്ചശക്തിയുളളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. കാഴ്ച വലതകണ്ണ് ഇടത കണ്ണ് എ) ദൂരക്കാഴ്ച 6/6 സ്നെലൻ 6/6 സ്നെലൻ ബി) സമീപക്കാഴ്ച 0.5 സ്നെലൻ 0.5 സ്നെലൻ കുറിപ്പ്: (1)ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. വർണ്ണാന്ധത, സ്ക്വിന്റ് അലങ്കില്‍ കണ്ണിന്റെയോ കണ്‍പോളകളുടെയോ മോർബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്. (2) മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുളള കൈകാലുകൾ, കോമ്പല് (മുൻ പല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരത്തിലുമുളള കുറവുകൾ എന്നിങ്ങനെയുളള ശാരീരിക ന്യൂനതകൾ ഉണ്ടായിരിക്കരുത്. (iii) വൺ സ്റ്റാർ നിലവാരത്തിലുളള നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ താഴെ പറയുന്ന 8 (എട്ട്) ഇനങ്ങളില്‍ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം. 1. 100 മീറ്റർ ഓട്ടം - 17 സെക്കന്റ് 2. ഹൈ ജംപ് - 1.06 മീറ്റർ 3. ലോങ്ങ് ജംപ് - 3.05 മീറ്റർ 4. പുട്ടിംഗ് ദ ഷോട്ട് (4 കി.ഗ്രാം ഭാരമുളളത്) - 4.88 മീറ്റർ 5. 200 മീറ്റർ ഓട്ടം - 36 സെക്കന്റ് 6. ത്രോയിംഗ് ദി ത്രോ ബോൾ - 14 മീറ്റർ 7. ഷട്ടില്‍ റേസ് (25X4 മീറ്റർ) - 26 സെക്കന്റ് 8. സ്കിപ്പിംഗ് (1 മിനിറ്റ്) - 80 തവണ
Notes
കുറിപ്പ്: (i) ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള സംവരണ സമുദായത്തില്‍പ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. (ii) ഉദ്യോഗാർത്ഥികളുടെ എസ്.എസ്.എല്‍.സി ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലില്‍ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്യിക്കേണ്ടതും അപേക്ഷയില്‍ അവകാശപ്പെട്ടിട്ടുളള ജാതി തെളിയിക്കുന്നതിനു റവന്യൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി തെരഞ്ഞെടുപ്പിന്റെ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതുമാണ്. (iii) മേല്‍ സൂചിപ്പിച്ച ഒഴിവുകൾ ഇപ്പോൾ നിലവിലുളളതാണ്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് പട്ടികയുടെ കാലാവധി റാങ്ക് പട്ടിക നിലവില്‍ വരുന്ന തീയതി മുതല്‍ 3 വർഷം വരെയാ ഈ തസ്തികയുടെ താഴെപ്പറയുന്ന തീയതിയില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവില്‍ മേല്‍പ്പറഞ്ഞ സമുദായത്തിനു വേണ്ടി നീക്കി വച്ചിട്ടുളള ഒഴിവുകളിലേക്കും ആ സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ നികത്തപ്പെടാത്ത ഒഴിവുകളിലേക്കും ഉദ്യോഗാർത്ഥികളെ നിയമനശിപാർശ ചെയ്ത് നിയമനം നടത്തുന്നതു വരെയാ ഏതാണോ ആദ്യം അതുവരെ നിലവിലിരിക്കുന്നതാണ്. (iv) ഈ തസ്തികയുടെ പേര്, പ്രായപരിധി, യോഗ്യതകൾ മറ്റ് അനുബന്ധ വ്യവസ്ഥകൾ എന്നിവ 06.05.2014 ലെ G.O(P)No. 89/2014/Home, 9.12.2010 ലെ G.O(P)No. 266/2010/Home, 28.12.2012 ലെ G.O(P) No.337/2012/Home എന്നിവ പ്രകാരമാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. (v) (a) ഈ തസ്തികയില്‍ നിയമിതയാകുന്ന ഉദ്യോഗാർത്ഥി ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്ന് വർഷത്തിനുളളില്‍ രണ്ട് വർഷം പ്രൊബേഷനിലായിരിക്കും. (b) നിയമിതരാകുന്നവർ വകുപ്പ് മേധാവിയുടെ നിർദ്ദേശാനുസരണം ഇൻ സർവ്വീസ് ട്രെയിനിംഗ് പൂർത്തിയാക്കേണ്ടതാണ്. (c) കേരള ജയില്‍ സബോർഡിനേറ്റ് ഓഫീസേഴ്സ് പരീക്ഷ ഇതിനകം വിജയിച്ചിട്ടില്ലാത്തപക്ഷം പ്രൊബേഷൻ കാലാവധിക്കുളളില്‍ തന്നെ അവർ പ്രസ്തുത പരീക്ഷ വിജയിക്കേണ്ടതാണ്. (d) വാർഡർ എസ്റ്റാബ്ലിഷ്മെന്റില്‍ മറ്റ് തസ്തികകളിലേയ്ക്കുളള സ്ഥാനക്കയറ്റത്തിനായി സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് സൂക്ഷിക്കുന്നതാണ്. ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവുകൾ കായികക്ഷമതാ പരീക്ഷയ്ക്ക് മുന്നോടിയായി എടുക്കുന്നതാണ്. നിശ്ചിത ശാരീരിക അളവുകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതല്ല. കായികക്ഷമതാ പരീക്ഷയില്‍ അപകടം സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആയതിന് പങ്കെടുക്കുവാൻ വീണ്ടും അവസരം നൽകുന്നതല്ല. ഉദ്യോഗാർത്ഥികൾ കായികക്ഷമതാ പരീക്ഷ സമയത്ത് താഴെ കൊടുത്തിട്ടുളള ഫോറത്തില്‍ സർക്കാർ സർവ്വീസിലുളള അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റിന്റെ റാങ്കില്‍ കുറയാത്ത റാങ്കിലുളള ഒരു മെഡിക്കൽ ഓഫീസറില്‍ നിന്നും ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസ്സൽ കായികക്ഷമതാ പരീക്ഷ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടാതെ, ഈ സർട്ടിഫിക്കറ്റ് പ്രമാണ പരിശോധന സമയത്ത് പ്രൊഫൈലില്‍ Upload ചെയ്യേണ്ടതുമാണ്.
Related Recruitment Alerts

Similar Post Notifications

വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ

താെഴെപ്പറയുന്ന തസ്തികയിേലയ്ക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന് േയാഗയതയുളള ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും ഓണ്‍ൈലനായി മാത്രം ‘ഒറ്റത്തവണ രജിേസ്ട്രേഷന്‍’ പ്രകാരം പി.എസ്.സി യുെടെ ഔദ്യേദ്യാഗിക െവൈബ്സൈറ്റായ www.keralapsc.gov.in ലൂടെടെ അേപക്ഷകള്‍ ക്ഷണിച്ചുകെകാളളുടന്നു. ആധാർ കാർഡുളള ഉദ്യേദ്യാഗാർത്ഥികള്‍ തങ്ങളുടെടെ െപ്രാൈഫലില്‍ ആധാർ കാർഡ് തിരിച്ചറിയല്‍ േരഖയായി നല്‍േകണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-02-02
Category No:652/2021
Post Name:വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ
Department:ജയില്‍
Scale of Pay:₹ 20,000 – 45,800/- (PR)

വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ

താഴെപ്പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള താഴെപ്പറയുന്ന സംവരണ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-12-01
Category No:495/2021 - 496/2021
Post Name:വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ
Department:ജയില്‍
Scale of Pay:₹ 20,000 – 45,800/- (PR)