PSC Buddy
Category No: 740/2022

ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II — രണ്ടാം എന.സി.എ.വിജ്ഞാപനം (Second NCA Notification)

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷന പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
740/2022
Official PDF Document
Gazette Date
-
Last Date
2023-01-31
Department
മെഡിക്കല്‍ വിദ്യാഭ്യാസം
Name of Post
ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II
Scale of pay
₹ 35600-75400/-
Number of vacancies
ഒ.ബി.സി-01(ഒന്ന്)
Method of appointment
നേരിട്ടുളനിയമനം.(ഒ.ബി.സി വിഭാഗത്തില്‍പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം) മേല്‍പ്പറഞ്ഞ സംവരണ വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗാർത്ഥികള്‍ സമർപ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. അങ്ങനെയുളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രേത്യേകമായി നൽകുന്നതല്ല.
Age Limit
18-39; ഉദ്യോഗാർത്ഥികള്‍ 02/01/1983 നും 01-01-2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ)പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ആനുകൂല്യം ഉള്‍പ്പെടെ പ്രായപരിധി സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക. ഖണ്ഡിക 2(i) ഒഴികെ.
Qualifications
1. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ്സ്ടു ജയിച്ചിരിക്കണം. 2. ഡെന്റല്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഡെന്റല്‍ കോളേജുകള്‍ നടത്തുന്ന ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്സ്(ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് )വിജയിച്ചിരിക്കണം. 3. സ്റ്റേറ്റ് ഡെന്റല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന. കുറിപ്പ്:-I (എ) കെ.എസ്.&എസ്.എസ്. ആർ പാർട്ട് II റൂള്‍ 10(a)(ii)ബാധകമാണ്. (ബി) “ഈ വിജ്ഞാപനത്തില്‍ നിഷ്കർഷിച്ചിട്ടുള യോഗ്യതകള്‍ക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുഖേനയോ സ്റ്റാൻഡിംഗ് ഉത്തരവുകള്‍ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുലയമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദ്ദിഷ്ട യോഗ്യതകള്‍ അടിസ്ഥാന യോഗ്യതയായിട്ടുള ഉയർന്ന യോഗ്യതകളും സവീകരിക്കുന്നതാണ്. തത്തുലയ യോഗ്യത/ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകള്‍ കമ്മീഷന ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാർത്ഥികള്‍ ഹാജരാക്കേണ്ടതാണ്.”
Notes
കുറിപ്പ്:-I ഈ വിജ്ഞാപന പ്രകാരം തയ്യോറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ തസ്തികയുടെ 21-03-2017 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും (Cat.No. 513/13) ഉത്ഭവിച്ചതും എന്നാല്‍ നികത്തപ്പെടാത്തതുമായ OBC സമുദായത്തിന്റെ എല്ലാ എന.സി.എ ഊഴങ്ങളിലേയ്ക്കും ഉദ്യോഗാർത്ഥികള്‍ക്ക് നിയമന ശിപാർശയും നിയമനവും നൽകി ഒഴിവുകള്‍ നികത്തപ്പെടുന്നത്‌വരെയായിരിക്കും. ഈ തസ്തികയ്ക്കായി 30.10.2021 ലെ ഗസറ്റില്‍ കാറ്റഗറി നമ്പർ 491/2021 ആയി പുറപ്പെടുവിച്ച ഒന്നാം NCA വിജ്ഞാപന പ്രകാരം പ്രസ്തുത വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതുകൊണ്ടുള്ള രണ്ടാം എന.സി.എ വിജ്ഞാപനമാണിത്. അപേക്ഷ സമർപ്പിക്കേണ്ട രീതി: (എ) ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷന' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് log in ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. Upload ചെയ്യുന്ന ഫോട്ടോ 31/12/2012-ന് ശേഷം എടുത്തതായിരിക്കണം. 01.01.2022 മുതല്‍ പ്രൊഫൈല്‍ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികള്‍ 6 മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതല്‍ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകള്‍ക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പും തന്നെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. കമ്മീഷനുമായുള എല്ലാ കത്തിടപാടുകളിലും User Id പ്രേത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനു മുമ്പാകെ ഒരിക്കല്‍ സമർപ്പിച്ചിട്ടുള അപേക്ഷ സോപാധികമായി സവീകരിക്കപ്പെടുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് ശേഷം അപേക്ഷയില്‍ മാറ്റം വരുത്തുവാനോ വിവരങ്ങള്‍ ഒഴിവാക്കുവാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികള്‍ ഓണ്‍ലൈന അപേക്ഷയുടെ Soft copy/print out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലെ `My applications' എന്ന Link-ല്‍ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കമ്മീഷനുമായി നടത്തുന്ന കത്തിടപാടുകളില്‍ അപേക്ഷയുടെ Print out കൂടി സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകള്‍ വിജ്ഞാപന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികം നിരസിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങള്‍ കമ്മീഷൻ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിയാല്‍ മതിയാകും അവസാന തീയതിക്ക് ശേഷം പ്രൊഫൈലില്‍ ഉദ്യോഗാർത്ഥികള്‍ സവയം വരുത്തുന്ന തിരുത്തലുകളും കേരള പബ്ലിക് സർവീസ് കമ്മീഷനെ ഓഫീസ് മുഖാന്തിരം വരുത്തുന്ന തിരുത്തലുകളും അപേക്ഷയില്‍ വരുന്നതല്ല.കൂടാതെ തിരുത്തലുകള്‍ മൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് തിരുത്തലുകള്‍ വരുത്തുന്ന തീയതി മുതലേ പ്രാബല്യമുണ്ടായിരിക്കുകയുള. (ബി) ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓണ്‍ലൈന പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം(Confirmation) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷന പ്രൊഫൈല്‍ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷന ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള അവസാനത്തെ 15 ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. (സി) ആധാർ കാർഡുള ഉദ്യോഗാർത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ആധാർ കാർഡ് തിരിച്ചറിയല്‍ രേഖയായി നൽകേണ്ടതാണ്. ഉദ്യോഗാർത്ഥികള്‍ക്കുള പ്രേത്യേക നിർദ്ദേശങ്ങള്‍: (എ) ഉദ്യോഗാർത്ഥി അപേക്ഷയില്‍ അവകാശപ്പെട്ട ജാതി/സമുദായം എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ നോണ്‍ക്രീമിലിയർ സർട്ടിഫിക്കറ്റ്/ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്. (ബി) ഉദ്യോഗാർത്ഥികള്‍ ഗസറ്റ് വിജ്ഞാപനത്തോടൊപ്പം ഭാഗം II ആയി ഉള്‍പ്പെടുത്തിയിട്ടുള പൊതുവ്യവസ്ഥകള്‍ കൂടി വായിച്ചു മനസ്സിലാക്കിയശേഷമായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. പൊതു വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സമർപ്പിയ്ക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. (സി) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്കെതിരെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ റൂള്‍സ് ഓഫ് പ്രൊസീജിയർ റൂള്‍ 22 പ്രകാരം ഏതാരു ജോലിക്കും അവർ അപേക്ഷിക്കുന്നുവോ അതിലേയ്ക്ക് പരിഗണിക്കപ്പെടുന്നതിന് അയോഗ്യരാക്കുകയോ,സ്ഥിരമായോ ഒരു നിശ്ചിത കാലത്തേയ്ക്കോ കേരള പബ്ലിക് സർവ്വീസ് കമ്മീഷന് അപേക്ഷകള്‍ അയയ്ക്കുന്നതില്‍ നിന്നും നിരോധിക്കുകയോ, അവർ പങ്കെടുക്കുന്ന പ്രായോഗിക പരീക്ഷയില്‍ നിർമ്മിക്കുന്ന സാധനങ്ങളോ, എഴുത്തുപരീക്ഷയിലെ ഉത്തരക്കടലാസുകളോ അസാധുവാക്കുകയോ, അവരുടെ മേല്‍ നിയമ നടപടികള്‍ എടുക്കുകയോ, അവർ ഏതെങ്കിലും ജോലിയില്‍ നിയമിക്കപ്പെട്ട് കഴിഞ്ഞുവെങ്കില്‍ ആ ജോലിയില്‍ നിന്നും അവരെ നീക്കം ചെയ്യുകയോ, ഡിസ്മിസ് ചെയ്യുകയോ, അനുയോജ്യമായ മറ്റ് അച്ചടക്ക നടപടികള്‍/നിയമ നടപടികള്‍ അവർക്കെതിരെ സവീകരിക്കുകയോ, മേല്‍പ്പറഞ്ഞവയില്‍ ഒന്നോ അധിലധികമോ നടപടികള്‍ അവർക്കെതിരെ കൈക്കൊള്ളുകയോ ചെയ്യുന്നതാണ്.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തീയ്യ/ബില്ലവ, പട്ടിക ജാതി, മുസ്ലീം, ലാറ്റിന്‍ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യന്‍ എന്നീ സംവരണ വിഭാഗങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2021-03-15
Last Date:2023-11-15
Category No:394/2023 - 397/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ, ഒ.ബി.സി സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:389/2023 - 390/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ മുസ്ലിം, ധീവര, സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-11-15
Category No:380/2023 – 381/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2023-02-01
Category No:592/2022
Post Name:ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:₹ 35600 - 75400