PSC Buddy
Category No: 389/2023 - 390/2023Notification No: 389/2023 - 390/2023

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി — FIRST NCA NOTIFICATION

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ, ഒ.ബി.സി സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Notification Details & Specifications

Category No
389/2023 - 390/2023
Official PDF Document
Gazette Date
-
Last Date
2023-11-15
Department
മെഡിക്കല്‍ വിദ്യാഭ്യാസം
Name of Post
അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി
Scale of pay
യു.ജി.സി. മാനദണ്ഡമനുസരിച്ച്
Number of vacancies
389/2023 എല്‍.സി/എ.ഐ 01(ഒന്ന്) 390/2023 ഒ.ബി.സി 01(ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (എല്‍.സി/എ.ഐ, ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം) കുറിപ്പ് :-‍ എല്‍.സി/എ.ഐ, ഒ.ബി.സി വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കുന്നതല്ല.
Age Limit
22-48; ഉദ്യോഗാര്‍ത്ഥികള്‍ 02/01/1975-നും 01-01-2001 -നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ) (പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ആനുകൂല്യം ഉള്‍പ്പെടെ) കുറിപ്പ്:- പ്രായപരിധി സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക. ഖണ്ഡിക 2(i) ഒഴികെ.
Qualifications
1. എം.സി.എച്ച് /ഡി.എന്‍.ബി. (സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്റെറോളജി) 2.കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലില്‍ (റ്റി.സി.എം .സി) അല്ലെങ്കില്‍ കൗണ്‍സില്‍ ഓഫ് മോഡേണ്‍ മെഡിസിന്റെ സ്ഥിരം രജിസ്ട്രേഷൻ. കുറിപ്പ് :I 1. കെ.എസ്.&എസ്.എസ്. ആര്‍ പാര്‍ട്ട് II റൂള്‍ 10(a)(ii)ബാധകമാണ്. 2. “ഈ വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ക്ക് പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുഖേനയോ സ്റ്റാന്‍ഡിംഗ് ഉത്തരവുകള്‍ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യോഗ്യതകളും സ്വീകരിക്കപ്പെടുന്നതാണ്. തത്തുല്യ യോഗ്യത/ഉയര്‍ന്ന യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കേണ്ടതാണ്. 3. ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നവര്‍ അവരുടെ ആദ്യത്തെ പത്ത്(10) വര്‍ഷത്തെ സേവനത്തിനുള്ളില്‍ (പരിശീലന കാലയളവ് ഉള്‍പ്പെടെ) നാല് (4) വര്‍ഷം പ്രതിരോധ സര്‍വ്വീസില്‍ അല്ലെങ്കില്‍ പ്രതിരോധം സംബന്ധിച്ച ജോലിയില്‍ ഇന്ത്യയില്‍ എവിടെയെങ്കിലും, വിദേശത്തോ സേവനമനുഷ്ഠിക്കേണ്ടതാണ്. ഈ നിര്‍ബന്ധിത സൈനിക സേവനം നാല്‍പ്പത്തിയഞ്ച് (45) വയസ്സ് തികഞ്ഞവര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബാധകമല്ല.
Notes
ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍: (എ) ഉദ്യോഗാര്‍ത്ഥി അപേക്ഷയില്‍ അവകാശപ്പെട്ട ജാതി/സമുദായം എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്നും വ്യത്യാസ്തമാണെങ്കില്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്/ജാതി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്. (ബി) ഉദ്യോഗാര്‍ത്ഥികള്‍ ഗസറ്റ് വിജ്ഞാപനത്തോടൊപ്പം ഭാഗം II ആയി ഉള്‍പ്പെടുത്തിയിട്ടുള്ള പൊതുവ്യവസ്ഥകള്‍ കൂടി വായിച്ച് മനസ്സിലാക്കിയശേഷമായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൊതു വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സമര്‍പ്പിയ്ക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. (സി) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ റൂള്‍സ് ഓഫ് പ്രൊസീജിയര്‍ റൂള്‍ 22 പ്രകാരം ഏതൊരു ജോലിയിയ്ക്ക് അവര്‍ അപേക്ഷിക്കുന്നുവോ അതിലേയ്ക്ക് പരിഗണിക്കപ്പെടുന്നതിന് അയോഗ്യരാക്കുകയോ,സ്ഥിരമായി ഒരു നിശ്ചിത കാലത്തേയ്ക്കോ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് അപേക്ഷകള്‍ അയക്കുന്നതില്‍ നിന്നും നിരോധിക്കുകയോ, അവര്‍ പങ്കെടുക്കുന്ന പ്രായോഗിക പരീക്ഷയില്‍ നിര്‍മ്മിക്കുന്ന സാധനങ്ങളോ, എഴുത്തുപരീക്ഷയിലെ ഉത്തരക്കടലാസുകളോ അസാധുവാക്കുകയോ, അവരുടെ മേല്‍ നിയമ നടപടികള്‍ എടുക്കുകയോ, അവര്‍ ഏതെങ്കിലും ജോലിയില്‍ നിയമിക്കപ്പെട്ട് കഴിഞ്ഞിരുന്നെങ്കില്‍ ആ ജോലിയില്‍ നിന്നും അവരെ നീക്കം ചെയ്യുകയോ, ഡിസ്മിസ് ചെയ്യുകയോ, അനുയോജ്യമായ മറ്റ് അച്ചടക്ക നടപടികള്‍/നിയമ നടപടികള്‍ അവര്‍ക്കെതിരെ സ്വീകരിക്കുകയോ, മേല്‍പ്പറഞ്ഞതില്‍ ഒന്നാനധികമോ നടപടികള്‍ അവര്‍ക്കെതിരെ കൈക്കൊള്ളുകയോ ചെയ്യുന്നതാണ്.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തീയ്യ/ബില്ലവ, പട്ടിക ജാതി, മുസ്ലീം, ലാറ്റിന്‍ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യന്‍ എന്നീ സംവരണ വിഭാഗങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2021-03-15
Last Date:2023-11-15
Category No:394/2023 - 397/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ മുസ്ലിം, ധീവര, സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-11-15
Category No:380/2023 – 381/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2023-02-01
Category No:592/2022
Post Name:ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:₹ 35600 - 75400

ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷന പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-01-31
Category No:740/2022
Post Name:ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:₹ 35600-75400/-