PSC Buddy
Category No: 613/2021

വനിതാ സിവില്‍ എൈക്സസ് ഓഫീസർ

Notification Details & Specifications

Category No
613/2021
Official PDF Document
Gazette Date
-
Last Date
2022-01-19
Department
എൈക്സസ്
Name of Post
വനിതാ സിവില്‍ എൈക്സസ് ഓഫീസർ
Scale of pay
₹ 20,000 – 45,800/- (PR)
Number of vacancies
ജില്ലാതലം തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് പ്രതീക്ഷിത ഒഴിവുകൾ
Method of appointment
നേരിട്ടുള്ള നിയമനം. (ജില്ലാതലം)
Age Limit
19-31; ഉദ്യോഗാർത്ഥികൾ 02.01.1990 നും 01.01.2002-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) കുറിപ്പ്: (i) മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ നിയമനാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. (ii) യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II – ലെ പൊതുവ്യവസ്ഥകൾ (ഖണ്ഡിക 2) കാണുക.
Qualifications
1 വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പരീക്ഷയോ തത്തുലയപരീക്ഷയോ പാസ്സായിരിക്കണം കുറിപ്പ് : i) ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് KS & SSR Part II Rule 10(a) (ii) ബാധകമാണ്. ii) തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അത് തെളിയിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഒറ്റത്തവണ പ്രമാണ പരിശോധനാ സമയത്തോ കമ്മീഷൻ ആവശ്യപ്പെടുമ്പോഴോ ഹാജരാക്കേണ്ടതാണ്. 2 ശാരീരിക യോഗ്യതകൾ കുറഞ്ഞത് 152 സെ. മീ ഉയരം ഉണ്ടായിരിക്കണം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 150 സെ.മീ ഉയരം ഉണ്ടായിരിക്കണം. 3 എൻഡുറൻസ് ടെസ്റ്റ്: എല്ലാ ഉദ്യോഗാർത്ഥികളും 2.5 കിലോമീറ്റർ ദൂരം 15 മിനിറ്റിനുള്ളിൽ ഓടി പൂർത്തിയാക്കണം. 4 കായികക്ഷമതാ പരീക്ഷ ഓരോ ഉദ്യോഗാർത്ഥിയും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുള്ള 8 (എട്ട്) ഇനങ്ങളിൽ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. ક્રമ നമ്പർ / ഇനങ്ങൾ / വൺ സ്റ്റാർ നിലവാരം 1. 100 മീറ്റർ ഓട്ടം : 17 സെക്കന്റ് 2. ഹൈ ജംപ് : 1.06 മീറ്റർ 3. ലോങ് ജംപ് : 3.05 മീറ്റർ 4. പുട്ടിംഗ് ദ ഷോട്ട് (4. കി.ഗ്രാം) : 4.88 മീറ്റർ 5. 200 മീറ്റർ ഓട്ടം : 36 സെക്കന്റ് 6. ത്രോയിംഗ് ദി ത്രോ ബാൾ : 14 മീറ്റർ 7. ഷട്ടില്‍ റേസ് (4X25 മീറ്റർ) : 26 സെക്കന്റ് 8. സ്കിപ്പിംഗ് (ഒരു മിനിറ്റ്) : 80 പ്രാവശ്യം 5 കായികശേഷിയും കാഴ്ചശക്തിയും (i) ഔട്ട് ഡോർ ജോലികൾ സജീവമായി ചെയ്യാനുള്ള കായികശേഷിയും, ശാരീരിക യോഗ്യതയും, കഴിവും ഉണ്ടെന്നു കാണിക്കുന്നതും ഒരു മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഓരോ ഉദ്യോഗാർത്ഥിയും ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്. (ii) താഴെപ്പറയുന്ന തരത്തിൽ കണ്ണട വയ്ക്കാതെയുള്ള കാഴ്ചശക്തിയുളളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. കാഴ്ച / വലതകണ്ണ് / ഇടത കണ്ണ് എ) ദൂരക്കാഴ്ച / 6/6 സ്നെലൻ / 6/6 സ്നെലൻ ബി) സമീപക്കാഴ്ച / 0.5 സ്നെലൻ / 0.5 സ്നെലൻ
Notes
(i) ഈ തസ്തികയുടെ പേര്, പ്രായപരിധി, യോഗ്യതകൾ മറ്റ് അനുബന്ധ വ്യവസ്ഥകൾ 04.06.2008 ലെ G.O(P)No.113/08/TD (SRO No.587/2008), 10.11.2010 ലെ G.O(P)No.264/10/TD (SRO No.1025/10), 03.10.2015 ലെ G.O(P)No.178/2015/TD (SRO No.669/2015),21.10.2018 ലെ സ.ഉ.(സാധാ)നം.766/2018/നി.വ. എന്നിവ പ്രകാരമാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. (ii) ഈ വിജ്ഞാപനപ്രകാരം ഉദ്യോഗാർത്ഥികൾ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിയ്ക്കുവാൻ പാടുള്ളതല്ല. (iii) ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലയിലും പ്രത്യേകം റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ്. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനു ശേഷം റദ്ദാകുന്നതാണ്. (15.04.2016 തീയതിയിലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച AV(2)2376/14/GW dated 04.04.2016 നമ്പർ വിജ്ഞാപനമനുസരിച്ച് ). (iv) ഉദ്യോഗാർത്ഥികളുടെ എസ്.എസ്.എൽ.സി ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ അപേക്ഷയിൽ അവകാശപ്പെട്ടിട്ടുളള ജാതി തെളിയിക്കുന്നതിനു റവന്യൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലയർ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി തെരഞ്ഞെടുപ്പിന്റെ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. (v) ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971 – ലെ GO(Ms)No.154/71/PD. യിലെ പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവ്വീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചു വർഷക്കാലത്തിനിടയ്ക്ക് മറ്റെതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ച് വർഷത്തിനു ശേഷം മറ്റെതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 02.01.1961-ലെ GO(Ms)No.4/61/PD യിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവ്വീസിൽ ഏതെങ്കിലും ഒരു ജില്ലയിൽ ഇതേ ഉദ്യോഗത്തിൽ ഇരിക്കുന്നവർക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷകൾ അയയ്ക്കുവാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കാവുന്നതാണ്. (vi) എൻ.സി.സി ‘എ’ ‘ബി’ ‘സി’ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള കേഡറ്റുമാർക്ക് യഥാക്രമം 2%, 3%, 5% വെയിറ്റേജ് മാർക്ക് നൽകുന്നതാണ്. [21.08.2007 ലെ GO (Ms) No.112/2007/H.Edn അനുസരിച്ച് ]. (vii) നേരിട്ടുള്ള നിയമനത്തിനായി പരിഗണിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിച്ച് തുടർച്ചയായ 3 വർഷത്തിലെ രണ്ട് വർഷം പ്രൊബേഷനിൽ ആയിരിക്കും. അവർ ഏറ്റവും കുറഞ്ഞത് 6 മാസെമങ്കിലുമുളള (എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കുറഞ്ഞത് 180 പ്രവൃത്തി ദിന്നെമങ്കിലും) അടിസ്ഥാന പരിശീലനം വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്. പരിശീലനകാലം പ്രൊബേഷനും വാർഷികവേതന വർദ്ധനവിനും പരിഗണിക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരെ രണ്ട് വർഷത്തിനുളളിൽ പരിശീലനം വിജയകരമായി പൂർത്തീകരിക്കണം എന്ന വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതും പരാജയപ്പെടുന്ന പക്ഷം അവരെ പ്രൊമോഷന് പരിഗണിക്കുന്നതല്ല.
Related Recruitment Alerts

Similar Post Notifications

വനിതാ സിവില്‍ എൈക്സസ് ഓഫീസർ

താെഴെപ്പറയുന തസ്തികയിേലക്ക് െതരെഞ്ഞെടുക്കെപ്പടുനതിന് േകരള സംസ്ഥാനത്തിെല േയാഗയതയുളള മുസ്ലീം സംവരണ സമുദ്ായത്തില്‍െപ്പട്ട ഉദ്യേദ്യാഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈലനായി മാത്രം അേപേക്ഷകൾ ‘ഒറ്റത്തവണ രജിേസ്ട്രേഷൻ’ പ്രകാരം ക്ഷണിച്ചുകെകാളളുടന്നു.

Post Details

Gazette Date:-
Last Date:2022-11-02
Category No:436/2022
Post Name:വനിതാ സിവില്‍ എൈക്സസ് ഓഫീസർ
Department:എൈക്സസ്
Scale of Pay:₹20,000 – 45,800/- (PR)