PSC Buddy
Category No: 485/2020

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - II — డ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - II - കേരള വാട്ടർ അതോറിറ്റി

താഴപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിയിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷനു' ശേഷം മാത്രം നൽകേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാവുന്നതാണ്. ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാർകാർഡ് ID Proof ആയി നൽകേണ്ടതാണ്.

Notification Details & Specifications

Category No
485/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
കേരള വാട്ടർ അതോറിറ്റി
Name of Post
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - II
Scale of pay
₹ 23100-58700
Number of vacancies
17 (പതിനേഴ്)
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
19-36. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2001-നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).എസ്സ്.സി /എസ്സ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് ഈ വിജ്ഞാപനത്തിൽ പാർട്ട് 2- ലെ പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2(i),(ii),(iii),(iv),(vi),(vii),(xii) & (xiv) നോക്കുക). കുറിപ്പ് : പ്രസ്തുത സ്ഥാപനത്തിൽ പ്രൊവിഷണലായി ജോലി നോക്കിയിട്ടുള്ളവർക്ക് ഒരു വർഷത്തിൽ കുറയാത്ത സർവ്വീസ് ഉള്ളപക്ഷം ആദ്യത്തെ താത്ക്കാലിക നിയമനകാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കിൽ അവരുടെ താത്ക്കാലിക സർവീസിന്റെ ദൈർഘ്യത്തോടൊപ്പം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ പരമാവധി അഞ്ച് (5) വർഷക്കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. പ്രസ്തുത സ്ഥാപനത്തിൽ റഗുലർ ഉദ്യോഗം വഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല . താത്ക്കാലികമായി സർവീസുള്ളവർ സർവീസിന്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്. അവർ റഗുലർ സർവീസിലല്ല ജോലി ചെയ്തിരുന്നതെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം.
Qualifications
താഴെ പറയുന്നവയിൽ (എ മുതൽ കെ വരെ) ഏതെങ്കിലും ഒരു പരീക്ഷ വിജയിച്ചിരിക്കണം (എ) എസ്.എം.റ്റി.യിൽ (ശ്രീമൂലം ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ) നിന്നും രണ്ട് വർഷത്തെ ഓവർസിയർ കോഴ്സ്. അല്ലെങ്കിൽ (ബി) ഗിണ്ടി എഞ്ചിനീയറിംഗ് കോളേജിലെ ഡ്രാഫ്റ്റ്സ്മാന കോഴ്സ്. അല്ലെങ്കിൽ (സി) കെ.ജി.ടി.ഇ.യുടെയോ എം.ജി.ടി.ഇ യുതോ ഗ്രൂപ്പ് സർട്ടിഫിക്കറ്റ്. കുറിപ്പ് :- ഗ്രൂപ്പ് സർട്ടിഫിക്കറ്റിൽ ബില്‍ഡിംഗ് ഡ്രായിങ് , ബില്‍ഡിംഗ് കോണ്‍സ്ട്രേഷന്‍ , സർവ്വ്‍ & ഇറിഗേഷന്‍ എന്നീ നാലു ഗ്രൂപ്പുകളും ഉൾപ്പെട്ടിരിക്കണം. അല്ലെങ്കിൽ (ഡി) കെ.ജി.ടി.ഇ. / എം.ജി.ടി.ഇ യുുടെ താഴെ പറയുന്ന എട്ട് വിഷയങ്ങൾ പാസായിരിക്കണം. (1) സർവ്വെയിങ് ആന്റ് ലെവലിങ് (ഹയർ ) (2) അപ്ലൈഡ് മെക്കാനിക്സ് (ഹയർ ) (3) ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്റ് കോണ്‍സ്ട്രേഷന്‍ (ഹയർ) (4) ഹൈഡ്രോളിക്സ് ആന്റ് ഇറിഗേഷന്‍ (ഹയർ) (5) ബില്‍ഡിംഗ് ,ഡ്രായിങ് ആന്റ് എസ്റ്റിമേറ്റിങ് (ഹയർ) (6) എർത്ത് വർക്സ് ആന്റ് റോഡ് മേക്കിങ് (ഹയർ) (7) ജോയോമെട്രിക്കൽ ഡ്രായിങ് (ലാവർ) അഥവാ പ്രാക്ടിക്കൽ പ്ലെയിൻ ആന്റ്സോളിഡ് ജോയോമെട്രി (ലാവർ) (8) മെൻസുറേഷൻ (ലാവർ) അല്ലെങ്കിൽ (ഇ) തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ (എഫ്) ഇന്ത്യ ഗവൺമെന്റിന്റെ തൊഴിൽ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, തൃശൂർ , ചൊലക്കുമ്പടി, കണ്ണൂർ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ നടത്തുന്ന 18 മാസത്തെ ഇൻഡസ്ട്രിയൽ ട്രെയിനിങ് കോഴ്സും 6 മാസത്തെ പ്രാക്ടിക്കൽ ട്രെയിനിംഗും പൂർത്തിയാക്കിയശേഷ ലഭിച്ച ഡ്രാഫ്റ്റ്സ്മാന (സിവിൽ) അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാന (മെക്കാനിക്കൽ ) ഡിപ്ലോമ. കുറിപ്പ് :- (i) 18 മാസത്തെ ഇൻഡസ്ട്രിയൽ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെ അവർ പ്രാക്ടിക്കൽ ട്രെയിനിങ് പൂർത്തിയാക്കിയിട്ടില്ലെങ്കിലും യോഗ്യരായി പരിഗണിക്കുന്നതാണ്. എന്നാൽ പ്രസ്തുത ഉദ്യോഗാർത്ഥികളുടെ നിയമനങ്ങൾ പ്രൊവിഷണലായിരിക്കും. ആറുമാസത്തെ പ്രാക്ടിക്കൽ ട്രെയിനിങ് പൂർത്തിയാക്കിയതിനു ശേഷം അവരുടെ നിയമനങ്ങൾ റഗുലറൈസ് ചെയ്യുന്നതാണ്. (ii) 6 മാസത്തെ പ്രാക്ടിക്കൽ ട്രെയിനിങ് കൂടാതെ ഡ്രാഫ്റ്റ്സ്മാന (സിവിൽ) ആയോ ഡ്രാഫ്റ്റ്സ്മാന (മെക്കാനിക്കൽ) ട്രേഡിൽ പ്രൈവറ്റ് കാൻഡിഡേറ്റുകൾക്ക് നൽകുന്ന ക്രാഫ്റ്റ്സ്മാനഷിപ്പ് ഡിപ്ലോമ (ട്രേഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ) ഈ തസ്തികയിലേക്കുള്ള ഒരു ബദൽ വിദ്യാഭ്യാസ യോഗ്യതയായി പരിഗണിക്കപ്പെടുന്നതാണ്. അല്ലെങ്കിൽ (ജി) സിവിൽ അഥവാ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഉള്ള കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്് സാമിനേഷൻ അല്ലെങ്കിൽ (എച്ച്) കുറഞ്ഞത് 3 വർഷത്തെ ഫുൾടൈം അപ്രെന്റീസ്ഷിപ്പിനു ശേഷം ഡ്രാഫ്റ്റ്സ്മാന (സിവിൽ) അഥവാ ഡ്രാഫ്റ്റ്സ്മാന (മെക്കാനിക്കൽ) ട്രേഡിൽ ലഭിക്കുന്ന നാഷണൽ അപ്രെന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ (ഐ) ഗവൺമെന്റ് നടത്തുന്ന ഓവർസിയേഴ്സ് കോഴ്സ് . അല്ലെങ്കിൽ (ജെ) കെ.ജി.ടി.ഇ. / എം.ജി.ടി.ഇ യുുടെ സർവ്വെയിങ് ആന്റ് ലെവലിങ് (ഹയർ ) ഉദ്യം താഴെ പറയുന്ന ഏതെങ്കിലും മൂന്ന് പരീക്ഷകളും പാസ്സായിരിക്കണം (1) ബില്‍ഡിംഗ് ,ഡ്രായിങ് ആന്റ് എസ്റ്റിമേറ്റിങ് (ഹയർ) (2) ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്റ് കോണ്‍സ്ട്രേഷന്‍ (ഹയർ) (3) എർത്ത് വർക്സ് ആന്റ് റോഡ് മേക്കിങ് (ഹയർ) (4) അപ്ലൈഡ് മെക്കാനിക്സ് (ഹയർ ) (5) ഹൈഡ്രോളിക്സ് ആന്റ് ഇറിഗേഷന്‍ (ഹയർ) അല്ലെങ്കിൽ (കെ) സംസ്ഥാനത്ത് വിമൻസ് പോളിടെക്നിക്കുകളിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ രണ്ട് വർഷത്തെ കോഴ്സിനുശേഷം ലഭിച്ചിട്ടുള്ള ഡിപ്ലോമ
Notes
കുറിപ്പ് : 1 പ്രൊബേഷൻ - ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്ന ആൾ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷത്തിനുള്ള ഡ്യൂട്ടിയിലുള്ള രണ്ട് വർഷക്കാലം പ്രൊബേഷനിലായിരിക്കും. 2 KS & SSR Part II Rule 10(a) ii ബാധകമാണ്. 3 വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തുല്യയോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതകളുടെ തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തുല്യമായി പരിഗണിക്കപ്പെടുകയുള്ളൂ. 4 ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ നോൺ ക്രിമിലെയർ/ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. 5 വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകിയ ശേഷം പരീക്ഷയ്ക്ക് confirmation നൽകിയിട്ട് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ KPSC Rules of Procedure Rule 22 പ്രകാരം उचितമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - I

താഴപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷനു' ശേഷം മാത്രം നൽകേണ്ടതാണ്.

Post Details

Gazette Date:-
Last Date:2021-02-03
Category No:481/2020
Post Name:ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - I
Department:കേരള വാട്ടർ അതോറിറ്റി
Scale of Pay:₹ 27100-63200/-