PSC Buddy
Category No: 481/2020

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - I — డ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - I - കേരള വാട്ടർ അതോറിറ്റി

താഴപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷനു' ശേഷം മാത്രം നൽകേണ്ടതാണ്.

Notification Details & Specifications

Category No
481/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
കേരള വാട്ടർ അതോറിറ്റി
Name of Post
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - I
Scale of pay
₹ 27100-63200/-
Number of vacancies
10 (പത്ത്)
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
19-36. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2001-നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).എസ്സ്.സി /എസ്സ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് ഈ വിജ്ഞാപനത്തിൽ പാർട്ട് 2- ലെ പൊതുവയവസ്ഥകളിലെ ഖണ്ഡിക 2(i),(ii),(iii),(iv),(vi),(vii)(x), (xii) & ( xiv) നോക്കുക.)
Qualifications
താേഴ പറയുന്നവയിൽ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം. (എ) ഗിണ്ടി എൻജിനീയറിംഗ് കോളേജിൽ നിന്നും ലഭിച്ച അപ്പർ സബോർഡിനേറ്റ് ഡിപ്ലോമ. അല്ലെങ്കിൽ (ബി) തിരുവിതാംകൂർ (ഇപ്പോൾ കേരള) സർവ്വകലാശാലയിൽ നിന്നും സിവില്‍ / മെക്കാനിക്കൽ എൻജിനീയറിംഗിൽ ലഭിച്ചിട്ടുള്ള ഡിപ്ലോമയോ തത്തുലയമായി കേരള ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ള മറ്റെതെങ്കിലും ഡിപ്ലോമ . അല്ലെങ്കിൽ (സി) ഗിണ്ടി എൻജിനീയറിംഗ് കോളേജിൽ നിന്നും ലഭിച്ച ലോവർ സബോർഡിനേറ്റ് ഡിപ്ലോമ. അല്ലെങ്കിൽ (ഡി) കോഴിക്കോട്, തൃശൂർ, കളമശ്ശേരി എന്നിവിടങ്ങളിലെ ടെക്നിക്കൽ ഇൻസ്റ്റിറ്റയൂട്ടുകളിൽ നിന്നും സിവില്‍ / മെക്കാനിക്കൽ എൻജിനീയറിംഗിലുള്ള ലൈസൻസീയേറ്റോ തത്തുലയമായ മറ്റെതെങ്കിലും കോഴ്സോ പാസ്സായിരിക്കണം.
Notes
1. മുകളിൽ കൊടുത്തിട്ടുള്ള ഒഴിവുകൾ ഇപ്പോൾ നിലവിലുളളതാണ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. 2. 03.01.2013 തീയതിയിലെ G.O(P)No.1/2013/SJD നമ്പർ സർക്കാർ ഉത്തരവു പ്രകാരം ഈ തസ്തികയുടെ 3% (മൂന്ന് ശതമാനം) ഒഴിവുകൾ ചലന വൈകല്യമുള്ളവർ/സെറിബ്രൽ പാൽസി ബാധിച്ചവർ, ശ്രവണ വൈകല്യമുള്ളവർ, എന്നീ വിഭാഗങ്ങളിൽപെടുന്ന ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു.
Related Recruitment Alerts

Similar Post Notifications

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - II

താഴപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിയിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷനു' ശേഷം മാത്രം നൽകേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാവുന്നതാണ്. ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാർകാർഡ് ID Proof ആയി നൽകേണ്ടതാണ്.

Post Details

Gazette Date:-
Last Date:2021-02-03
Category No:485/2020
Post Name:ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് - II
Department:കേരള വാട്ടർ അതോറിറ്റി
Scale of Pay:₹ 23100-58700