PSC Buddy
Category No: 482/2020

അസിസ്റ്റന്റ് കന്നഡ ട്രാന്‍സ്ലേറ്റര്‍ ഗ്രേഡ് II — KPSC Notification

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Notification Details & Specifications

Category No
482/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
നിയമ വകുപ്പ് -ഗവണ്‍മെന്റ് സെക്രട്ടറിയറ്റ്
Name of Post
അസിസ്റ്റന്റ് കന്നഡ ട്രാന്‍സ്ലേറ്റര്‍ ഗ്രേഡ് II
Scale of pay
Rs.26500-56700
Number of vacancies
1(ഒന്ന് ) മേല്‍പ്പറഞ്ഞ ഒഴിവ് ഇപ്പോള്‍ നിലവിലുളതാണ്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷവും ഏറ്റവും കൂടിയത് മൂന്ന് വര്‍ഷവും നിലവിലിരിക്കുന്നതാണ്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കില്‍ ആ തീയതി മുതല്‍ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല.മുകളില്‍ പറഞ്ഞിട്ടുള ഒഴിവിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതാണ്.
Method of appointment
നേരിട്ടുള നിയമനം
Age Limit
18-36. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1984-നു ശേഷം 01.01.2002-നു ശേഷം ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ) പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം, എന്നിവര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. [വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് വിജ്ഞാപനത്തിലെ പാര്‍ട്ട്-2 പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക]
Qualifications
പാർട്ട് II -ലോ , പാർട്ട് III -ലോ കന്നഡ ഒരു വിഷയമായിട്ടുള ഒരു അംഗീകൃത സർവകലാശാല ബിരുദം കുറിപ്പ്:(a) അംഗീകൃത സർവകലാശാല ബിരുദം കുറിപ്പ്:(b) KS&SSR Part-II Rule 10 (a) (ii) ബാധകമാണ്. കുറിപ്പ്:(c) വിജ്ഞാപന പ്രകാരമുള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ്/തത്തുല്യത സര്‍ട്ടിഫിക്കറ്റ് ( യോഗ്യതയില്‍ തത്തുല്യത വ്യവസ്ഥ ചെയ്തിട്ടുള പക്ഷം) വെരിഫിക്കേഷന്‍ സമയത്ത് ഹാജാരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടുകയുള. കുറിപ്പ്:(d) ഉദ്യോഗാര്‍ത്ഥി, അപേക്ഷയില്‍ ശരിയായ ജാതി/ സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യാസമാവുക ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ക്രീമിലെയര്‍/ ജാതി സര്‍ട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
അപേക്ഷ അയേക്കേണ്ട രീതി: (A) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷന്‍' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. Upload ചെയ്യുന്ന ഫോട്ടോ 31/12/2010-ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതല്‍ 10 വര്‍ഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകള്‍ക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാ ഫീസ് നല്‍കേേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാര്‍ത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പുവരുത്തേണ്ടതാണ്. കമ്മീഷനുശമായുള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷന്‍ മുമ്പാകെ ഒരിക്കല്‍ സമര്‍പ്പിച്ചിട്ടുള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അപേക്ഷാസമര്‍പ്പണത്തിനുശേഷം അപേക്ഷയില്‍ മാറ്റം വരുത്തുവാന്‍ വിവരങ്ങള്‍ ഒഴിവാക്കുവാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന അപേക്ഷയുടെ soft copy/print out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലെ 'My applications' എന്ന Link-ല്‍ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കമ്മീഷനുശമായി നടത്തുന്ന കത്തിടപാടുകളില്‍ അപേക്ഷയുടെ print out കൂടി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ വിജ്ഞാപനവ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കപ്പെടുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള അസല്‍ പ്രമാണങ്ങള്‍ കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിയാല്‍ മതിയാകും. (B) ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ ഒ.എം.ആര്‍/ ഓണ്‍ലൈന പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണ (confirmation) അപേക്ഷകര്‍ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ വഴി നല്‍കേേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നല്‍കുന്നവര്‍ക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള സൗകര്യം പരീക്ഷാ തീയതി വരെയുള അവസാനത്തെ 15 ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്. നിശ്ചിത സമയത്തിനുളില്‍ സ്ഥിരീകരണം നല്‍കാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരുപാധികേം നിരസിക്കപ്പെടുന്നതാണ്. സ്ഥിരീകരണം നല്‍കേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെക്കുറിച്ചും അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള വിവരങ്ങള്‍ ബന്ധപ്പെട്ട പരീക്ഷ ഉള്‍പ്പെടുന്ന പരീക്ഷാ കലണ്ടറില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള മൊബൈല്‍ ഫോണ്‍ നമ്പരിലും നല്‍കുന്നതാണ്. (C) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നല്‍കിയ ശേഷം പരീക്ഷയ്ക്ക് Confirmation നല്‍കിയിട്ട് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ Rules of Procedure Rule 22 പ്രകാരം ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കപ്പെടുന്നതാണ്. (D) ആധാർ കാർഡുള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ആധാർ തിരിച്ചറിയല്‍ രേഖപ്പയായി നല്‍കേേണ്ടതാണ്. (ഫോോട്ടോ, ID കാര്‍ഡ് ഉള്‍പ്പെടെയുള നിര്‍ദ്ദേശങ്ങള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ പാര്‍ട്ട്-2-ല്‍ കൊടുത്തിരിക്കുന്ന പൊതുവ്യവസ്ഥകള്‍കൂടി നോക്കുക)
Related Recruitment Alerts

Similar Post Notifications

ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ളിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-02-03
Category No:478/2020
Post Name:ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് II
Department:നിയമ വകുപ്പ് -ഗവണ്‍മെന്റ് സെക്രട്ടറിയറ്റ്
Scale of Pay:Rs.29200-62400