PSC Buddy
Category No: 48/2021Notification No: 48/2021

കുക്ക് — ഒന്നാം എന്‍.സി.എ വിജ്ഞാപനം (First NCA Notification)

കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള മുഖസ്ലീം സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
48/2021
Official PDF Document
Gazette Date
-
Last Date
2021-04-21
Department
വിനോദസഞ്ചാരം
Name of Post
കുക്ക്
Scale of pay
₹ 17500-39500
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ എന്‍.സി.എ – മുഖസ്ലീം ഇടുക്കി -01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം (മുഖസ്ലീം സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം)
Age Limit
18-39 [ഉദ്യോഗാര്‍ത്ഥികള്‍ 02.01.1982-നും 01.01.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ)] [(പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i)-ലെ ഇളവുകളടക്കം] കുറിപ്പ്:- (i) യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയര്‍ന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് II ലെ പൊതു വ്യവസ്ഥകള്‍ ഖണ്ഡിക 2 നോക്കുക (ഖണ്ഡിക 2 (i) ഒഴികെ).
Qualifications
1 എസ്.എസ്.എല്‍.സി പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 2 ഗവണ്‍മെന്റ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച ഫുഡ് പ്രൊഡക്ഷനിലുള്ള കെ.ജി.സി.ഇ (K.G.C.E) അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട യോഗ്യതയ്ക്ക് തുല്യമെന്ന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.
Notes
(i) ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്റെ വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ് സൈറ്റായ www.keralapsc.gov.in-ല്‍ ലഭ്യമാണ്. അല്ലാത്തവയുള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. (ii) ഈ വിജ്ഞാപനപ്രകാരം ഇടുക്കി ജില്ലയിലേയ്ക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് ഈ തസ്തികയ്ക്ക് താഴെപ്പറയുന്ന തീയതിയില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവില്‍ മേല്‍പ്പറഞ്ഞ സമുദായത്തിനായി നീക്കിവെച്ചിട്ടുള്ള ഒഴിവുകളില്‍ ആ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ നികത്തപ്പെടാത്ത ഒഴിവുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമനശിപാര്‍ശ ചെയ്ത് നിയമനം നടത്തുന്നതുവരെയോ അല്ലെങ്കില്‍ ഈ വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിക്കുന്ന NCA റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്ന തീയതി മുതല്‍ 3 വര്‍ഷം വരെയോ ഏതാണ് ആദ്യം അതുവരെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്. (iii) ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.1971-ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) 154/71/പി.ഡിയിലെ പ്രത്യേക വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സര്‍വ്വീസ് ആരംഭിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷക്കാലത്തിനിടയ്ക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചുവര്‍ഷത്തിനുശേഷം മറ്റേതെങ്കിലും ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുകയാണെങ്കില്‍ ആ മാറ്റം 02.01.1961-ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) 4/61/പി.ഡി യിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇതേ ഉദ്യോഗത്തില്‍ ഏതെങ്കിലും ഒരു ജില്ലയിലിക്കുന്നവര്‍ക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകള്‍ അയക്കുവാന്‍ അര്‍ഹതയില്ല. എന്നാല്‍ ഇതിലും ഉയര്‍ന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോള്‍ അപേക്ഷിക്കാവുന്നതാണ്. (iv) എന്‍.സി.എ വിജ്ഞാപനപ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ള സംവരണ സമുദായത്തില്‍ പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ആയതിലേക്ക് പ്രത്യേക നിരസന മെമ്മോ നല്‍കുന്നതല്ല. (v) ഉദ്യോഗാര്‍ത്ഥികളുടെ S.S.L.C. ബുക്കില്‍ രേഖപ്പെടുത്തിയ ജാതി/സമുദായത്തില്‍ നിന്നും വ്യത്യസ്തമായ ജാതി/സമുദായം അപേക്ഷയില്‍ അവകാശപ്പെടുന്ന പക്ഷം ആയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരിക്കേണ്ടതും ജാതി/സമുദായം തെളിയിക്കുന്നതിന് റവന്യൂ അധികാരി നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി ഒറ്റത്തവണ പരിശോധനാ സമയത്തോ കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്തോ ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

കുക്ക്

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള മുസ്ലിം, ലാറ്റിന്‍ കേത്താലിക്/ആംഗ്ളോ ഇന്ത്യന്‍, ഒ.ബി.സി., വിശവകർമ്മ, പട്ടികജാതി, ഈഴവ/തിയ്യ/ബിലവ, എസ്.ഐ.യു.സി. നാടാർ, ധീവര സംവരണ സമുദാ}>{ത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2022-02-02
Category No:711/2021 - 718/2021
Post Name:കുക്ക്
Department:പട്ടികജാതി വികസനം
Scale of Pay:₹ 16500-35700 (PR)