PSC Buddy
Category No: 475/2020

കൃഷി ഓഫീസർ — KPSC Notification

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
475/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്
Name of Post
കൃഷി ഓഫീസർ
Scale of pay
₹ 39500 - 83000
Number of vacancies
പ്രതീക്ഷിത ഒഴിവുകൾ
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-37; ഉദ്യോഗാർത്ഥികൾ 01.01.2002-നു ശേഷം 02.01.1983 നു ശേഷം ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ).പട്ടികജാതി, പട്ടികവർഗ്ഗം, മറ്റു പിന്നാക്കവിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച നിബന്ധനകൾക്ക് പൊതു വ്യവസ്ഥകളിലെ 2-ാം ഖണ്ഡിക നോക്കുക) കുറിപ്പ്:- കേരള കാർഷിക സർവ്വകലാശാലയിൽ കൃഷി ശാസ്ത്ര ബിരുദ പഠനത്തിന് തെരഞ്ഞെടുക്കപ്പെടുകയും ബിരുദം നേടുകയും ചെയ്ത വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് കൃഷി ഓഫീസർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധിയിൽ 45 (നാൽപ്പത്തിയഞ്ച്) വയസ്സുവരെ ഇളവ് അനുവദനീയമാണ്.
Qualifications
കേരള കാർഷിക സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ അംഗീകാരമുള്ള മറ്റ് ഏതെങ്കിലും ഒരു സർവകലാശാലയിൽ നിന്നോ കൃഷി ശാസ്ത്രത്തിലോ ഹോർട്ടിക്കൾച്ചറിലോ ലഭിച്ചിട്ടുള്ള ബി.എസ്.സി. ബിരുദം. കുറിപ്പ്:- 1) KS & SSR Part II Rule 10 (a) (ii) ബാധകമാണ് . 2) കൃഷി ശാസ്ത്രത്തിലോ ഹോർട്ടിക്കൾച്ചറിലോ അടിസ്ഥാന ബിരുദമില്ലാതെ പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കാൻ അർഹരല്ല. 3) കോളേജുകൾ/സർവ്വകലാശാലകളിൽ നിന്നും ലഭിച്ചിട്ടുള്ള ബിരുദങ്ങൾ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ നിർദ്ദേശമനുസരിച്ചുള്ള 10+2+4 രീതിയിലുള്ള പഠനത്തിന് ശേഷം ഉള്ളതായിരിക്കണം. 4) വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് പ്രമാണ പരിശോധന സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടുകയുള്ളൂ. 5)ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി. ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്ന് വ്യത്യാസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോൺ ക്രീമിലയർ, ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
കമ്മീഷനായുള്ള എല്ലാ കത്തിടപാടുകളിലും User -ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനു മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. ആയതിനുശേഷം അപേക്ഷയിൽ മാറ്റംവരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കப்பட்ட അപേക്ഷകൾ വിജ്ഞാപന വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സു മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.
Related Recruitment Alerts

Similar Post Notifications

കൃഷി ഓഫീസർ

കേരള സർക്കോർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യേദ്യാഗ്ത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗ സംവരണ വിഭാഗത്തില്‍പ്പെട്ട േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിനം മാത്രം ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രഷന പ്രകാരം അപേക്ഷകേള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യേദ്യാഗ്ാർത്ഥികേള്‍ കേരള പബ്ലികേ് സർവ്വീസ് കേമ്മീഷന ഔദ്യേദ്യാഗ്ികേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യേദ്യാഗ്ാർത്ഥികേള്‍ക്കേ് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:604/2023
Post Name:കൃഷി ഓഫീസർ
Department:കർഷകവികസന കർഷകക്ഷേമം
Scale of Pay:₹55,200-1,15,300/-