PSC Buddy
Category No: 425/2020 – 427/2020

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചർ (ഹൈ സ്ക്കൂള്‍) (മലയാളം മാധ്യമം) — PHYSICAL EDUCATION TEACHER (HIGH SCHOOL) - MALAYALAM MEDIUM - NCA NOTIFICATION

Applications are invited online only through One Time Registration from qualified candidates belonging to the reservation communities of Kerala State for selection to the under mentioned post.

Notification Details & Specifications

Category No
425/2020 – 427/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
വിദ്യാഭ്യാസം
Name of Post
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചർ (ഹൈ സ്ക്കൂള്‍) (മലയാളം മാധ്യമം)
Scale of pay
₹ 25200-54000/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ സമുദായം | ജില്ല | ഒഴിവുകൾ | കാറ്റഗറി നമ്പർ വിശ്വകർമ്മ | ഇടുക്കി | 1 (ഒന്ന്) | 425/2020 ലാറ്റിന കത്തോലിക്കാഴ്/ ആംഗ്ലോ ഇന്ത്യൻ | കണ്ണൂർ | 1 (ഒന്ന്) | 426/2020 മുസ്ലീം | ആലപ്പുഴ | 2 (രണ്ട്) | 427/2020
Method of appointment
-
Age Limit
18-43. ഉദ്യോഗാർത്ഥികൾ 02.01.1977-നു ശേഷം 01.01.2002-നു മുൻപ് ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). (പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 (i) ലെ ആനുകൂല്യം ഉൾപ്പെടെ) കുറിപ്പ് :- യാതൊരു കാരണവശാലുമുള്ള ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II, പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.
Qualifications
1 കേരളത്തിലെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുലയമായ യോഗ്യത ഉണ്ടായിരിക്കണം. 2 a) കേരളത്തിലെ പരീക്ഷാ കമ്മീഷണർ നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ജയിച്ചിരിക്കണം. കുറിപ്പ്:- 1) കർണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളുടെ സർട്ടിഫിക്കറ്റ് ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ യോഗ്യതയും മേൽ യോഗ്യതയ്ക്ക് പകരമായി സ്വീകരിക്കപ്പെടുന്നതാണ്. (GO (MS) No 213/2010/G.Edn dated 1.11.2010) 2) GO(MS) No. 247/2011/G.Edn തീയതി 07.12.2011 എന്ന ഉത്തരവ് പ്രകാരം കർണ്ണാടക സെക്കന്ററി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡിന്റെ ഡി.പി.എഡ് കോഴ്സ് പ്രസ്തുത ബോർഡിന്റെ സി.പി.എഡ് കോഴ്സിനു തുലയമായി കേരള സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അല്ലെങ്കിൽ b) കേരളത്തിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഫിസിക്കൽ എഡ്യൂക്കേഷനിലുള്ള വൊക്കേഷണൽ ഹയർ സെക്കന്ററി സർട്ടിഫിക്കറ്റ് കോഴ്സ് ജയിച്ചിരിക്കണം അഥവാ തത്തുലയമായ യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ c) കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ റഗുലർ പഠനത്തിലൂടെ നേടിയ ഫിസിക്കൽ എഡ്യൂക്കേഷനുള്ള ബി.പി.എഡ്, എം.പി.എഡ് തുടങ്ങിയ ബിരുദങ്ങളിൽ ഏതെങ്കിലും നേടിയിരിക്കണം. [മുകളിൽ (a), (b) & (c) എന്നിവ G.O(MS)No.48/2001/G.Edn. തീയതി 9.2.2001 പ്രകാരം]. അല്ലെങ്കിൽ d) എസ്.എസ്.എൽ.സി.യോ തത്തുലയമായ പരീക്ഷാ യോഗ്യതയോ ഉള്ള വിമുക്ത ഭടന്മാർക്ക് (ആർമി/നേവി/എയർഫോഴ്സ്) താഴെപ്പറയുന്ന ഏതെങ്കിലും ഒരു യോഗ്യത കൂടി ഉള്ള പക്ഷം ഈ തസ്തികയ്ക്ക് അപേക്ഷിക്കാവുന്നതാണ്. i) ആംഡ് ഫോഴ്സിലെ ഫിസിക്കൽ ട്രെയിനിംഗ് കോഴ്സ് (അസിസ്റ്റന്റ് ഇൻസ്ട്രക്ടേഴ്സ് ബേസിക് കോഴ്സ് ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ). അല്ലെങ്കിൽ ii) ആർമി ഫിസിക്കൽ ട്രെയിനിംഗ് കോർപ്സ് ഇൻസ്ട്രക്ടേഴ്സ് കോഴ്സ്. അല്ലെങ്കിൽ iii) നേവൽ ഫിസിക്കൽ ട്രെയിനിംഗ് കോർപ്സ് ഇൻസ്ട്രക്ടേഴ്സ് കോഴ്സ്. അല്ലെങ്കിൽ iv) എയർഫോഴ്സ് ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടേഴ്സ് കോഴ്സ്. 3 കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിളിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം. ഒഴിവാക്കൽ - ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സിഡെറ്റ്/നെറ്റ്/സെറ്റ്/എം.ഫിൽ/പി.എച്ച്.ഡി/എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016). കുറിപ്പ്:- ബന്ധപ്പെട്ട വിഷയത്തിൽ നേടിയിട്ടുള്ള എം.ഫിൽ യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ളതോ കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല തത്തുലയമായി അംഗീകരിച്ചതോ ആയിരിക്കണം. N.B (i) KS&SSR Part II Rule 10 a(ii) ഈ തസ്തികയ്ക്ക് ബാധകമാണ്. (ii) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടുകയുള്ളു. ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവർ ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.
Notes
(i) അപേക്ഷകൾ കമ്മീഷണന്റെ വെബ് സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം ഓൺലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്. അല്ലാത്തവയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. (ii) ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംവരണ സമുദായത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരുറിയിപ്പും കൂടാതെ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. (iii) ഈ വിജ്ഞാപനപ്രകാരം മേൽ പറഞ്ഞ ജില്ലകൾക്കായി സമുദായാടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഇതുപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് ഈ തസ്തികയ്ക്ക് താഴെപ്പറയുന്ന തീയതിയിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ മേൽപ്പറഞ്ഞ സമുദായങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ഒഴിവുകളിലേയ്ക്കും ആ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നികത്തപ്പെടാത്ത ഒഴിവുകളിലേയ്ക്കും ഉദ്യോഗാർത്ഥികളെ നിയമന ശിപാർശ ചെയ്ത് നിയമനം നടത്തുന്നതുവരേയോ അല്ലെങ്കിൽ ഈ വിജ്ഞാപനം പ്രകാരം പ്രസിദ്ധീകരിക്കുന്ന NCA റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ 3 വർഷം വരെയോ ഏതാണാ ആദ്യം അതുവരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. (iv) ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971-ലെ ജി.ഒ(എം.എസ്)നമ്പർ 154/71/പി.ഡി-യിലെ പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി നടത്തുന്നതാണ്. (v) ഉദ്യോഗാർത്ഥികൾ തങ്ങളുടെ സംവരണ സമുദായ ഒഴിവ് രേഖപ്പെടുത്തിയിട്ടുള്ള ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും ജില്ലയുടെ പേര് അപേക്ഷയുടെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. (vi) SSLC ബുക്കിലെ ജാതി/സമുദായം സംബന്ധിച്ച രേഖപ്പെടുത്തലുകളിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി/സമുദായം അപേക്ഷയിൽ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുള്ള റവന്യൂ അധികാരികൾ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം എന്നിവ ബന്ധപ്പെട്ട തസ്തികയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ OTR വെരിഫിക്കേഷൻ വെരിഫിക്കേഷൻ സമയത്തോ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്തോ ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)

താഴെ പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബിലവ, വിശ്വകർമ്മ സംവരണ സമുദായങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി മാത്രം ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2024-01-31
Category No:611/2023, 612/2023
Post Name:എല്‍.പി സ്ക്കൂള്‍ ടെീച്ചർ (തമിഴ് മാധയമം)
Department:വിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)

താെഴ പറയുന്ന തസ്തികേയിേലെക്കേ് െതരെഞ്ഞെടുക്കേെപ്പടുന്നതിന്, േയാഗ്യതയുള്ള ഉദ്യേദ്യാഗ്ാർത്ഥികേളില്‍ നിന മാത്രം ഓണ്‍ലൈറ്ലെനായി അപേപക്ഷകേള ക്ഷണിക്കുമ്പന. അപേപക്ഷകേള േകേരള പബ്ലികേ് സർവ്വീസ് കേമ്മീഷെന്റെ ഔദ്യേദ്യാഗ്ികേ െവെബ്സൈറ്സൈറ്റ് വെബ്സഴെി 'ഒറ്റത്തവെബ്സണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കേണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള്ള ഉദ്യേദ്യാഗ്ാർത്ഥികേളക്കേ് തങ്ങളുടെ 1ട െപ്രാൈറ്ഫല്‍ വെബ്സഴെി അപേപക്ഷിക്കോവുന്നതാണ്.

Post Details

Gazette Date:-
Last Date:2024-01-30
Category No:709/2023
Post Name:എല്‍.പി സ്ക്കൂള ടീച്ചർ (മലയാളം മാധ്യമം)
Department:പൊതുവിദ്യാഭ്യാസം
Scale of Pay:₹ 35,600-75,400/-

ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS

താെഴ പറയുന്ന തസ്തികെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ സംവരണ സമുദ്ായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈനായി മാത്രം 'ഒറ്റത്തവണ രജിസ്ട്രേഷന' വഴി ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-20
Category No:489/2023 – 490/2023
Post Name:ഫുള്‍ ടൈം ജൂനിയർ ലാംഗ്വജ് ടീച്ചർ (അറബിക്) UPS
Department:വിദ്യാഭ്യാസം
Scale of Pay:₹ 35600-75400/-

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി സംവരണ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:371/2023 & 372/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി
Department:മെഡിക്കൽ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്