PSC Buddy
Category No: 419/2021 - 420/2021

ഹെയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് — മൂന്നാം എൻ.സി.എ വിജ്ഞാപനം

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Notification Details & Specifications

Category No
419/2021 - 420/2021
Official PDF Document
Gazette Date
-
Last Date
2021-11-03
Department
കേരള ഹെയര്‍ സെക്കന്ററി വിദ്യാഭ്യാസം
Name of Post
ഹെയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്
Scale of pay
₹45600-95600/-
Number of vacancies
പട്ടിക ജാതി -04 (നാല്) - കാറ്റഗറി നമ്പര്‍ : 419/2021 പട്ടികവര്‍ഗ്ഗം - 01 (ഒന്ന്) - കാറ്റഗറി നമ്പര്‍ : 420/2021
Method of appointment
നേരിട്ടുള്ള നിയമനം. (പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം). കാറ്റഗറി നമ്പര്‍: (കാറ്റഗറി നമ്പര്‍ : 419/2021) പട്ടികജാതി വിഭാഗം (പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം. കാറ്റഗറി നമ്പര്‍: (കാറ്റഗറി നമ്പര്‍ : 420/2021) പട്ടികവര്‍ഗ്ഗ വിഭാഗം (പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം.
Age Limit
20-45. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1976 നും 01.01.2001 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളുമുള്‍പ്പെടെ). [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i)-ലെ ആനുകൂലയം ഉള്‍പ്പെടെ].
Qualifications
1.കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാലയില്‍ നിന്നും 45% മാര്‍ക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമോരു സര്‍വ്വകലാശാല തത്തുലയമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം (13.11.2015 ലെ G.O(MS)No.288/15/Gl.Edn നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം). 2 (i) കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡ്ാ കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാല ബന്ധപ്പെട്ട വിഷയത്തിന് തത്തുലയമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. (ii) ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമോരു സര്‍വ്വകലാശാലയില്‍ നിന്നും ബന്ധപ്പെട്ട ഫാക്കല്‍റ്റിയില്‍ നേടിയ ബി.എഡ് ബിരുദം. [B.Ed. Degree acquired in the concerned faculty as specified in the Acts and statutes of any of the Universities in Kerala] (iii) മുകളില്‍ സൂചിപ്പിച്ച ഇനം i-ലും ii -ലും പരാമര്‍ശിക്കുന്ന ബി.എഡ് ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍, കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വ്വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദമോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമോരു സര്‍വ്വകലാശാല ഇതിന് തത്തുലയമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം. 3. കേരള സര്‍ക്കാര്‍ നേരിട്ടോ കേരള സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഒരു ഏജൻസി മുഖേനയോ ഹെയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പാസ്സായിരിക്കണം.
Notes
കുറിപ്പ് :- ഈ വിജ്ഞാപന പ്രകാരം മേല്‍പ്പറഞ്ഞ സംവരണ വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കുന്നതല്ല. കുറിപ്പ്: വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകള്‍ക്ക് വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥയിലെ ഖണ്ഡിക 2 നോക്കുക. ഖണ്ഡിക 2(i)ൊഴികെ. കുറിപ്പ് : 1 KS & SSR പാര്‍ട്ട് II റൂള്‍ 10 (a) ii ബാധകമാണ്. 2 ബി.എഡ് ബിരുദ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 45% മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദവും സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും (സെറ്റ്) പാസ്സായ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നതാണ്. പി.എച്ച്.ഡി ബിരുദമോ എം.ഫില്‍ ബിരുദമോ നേടിയിട്ടുള്ളവര്‍ക്കും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്/നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യതയോ നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും മുൻഗണന നല്‍കുന്നതാണ്. ഈ വ്യവസ്ഥപ്രകാരം നിയമിക്കപ്പെടുന്ന അദ്ധ്യാപകര്‍ നിയമിക്കപ്പെടുന്ന തീയതി മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വന്തം ചെലവില്‍ ബി.എഡ് ബിരുദം നേടിയിരിക്കണം. 3 ലാംഗേജ് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പാസ്സായിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ ബി.എഡ് യോഗ്യത നേടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 4 കേരളത്തിലെ ഏതെങ്കിലുമോരു സര്‍വ്വകലാശാല അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എഡ് ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളെ ബി.എഡ് യോഗ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 5 വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന തത്തുലയത സര്‍ട്ടിഫിക്കറ്റ്/ സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. 6 ഉദ്യോഗാര്‍ത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യാസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാതി സര്‍ട്ടിഫിക്കത്തോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. പ്രത്യേക ഇളവുകള്‍ 1. കേരള സര്‍ക്കാര്‍ നടത്തുന്ന കോളേജ് ലക്ചറര്‍ തസ്തിക നിയമനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് (SLET)ജയിച്ച ഉദ്യോഗാര്‍ത്ഥികളെ ഹെയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപക നിയമനത്തിന് നിഷ്കര്‍ഷിച്ചിരിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) ജയിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2.നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET)പരീക്ഷയോ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോ ജയിച്ച ഉദ്യോഗാര്‍ത്ഥികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 3. പി.എച്ച്.ഡി/എം.എഡ്/ കേരളത്തിലെ ഏതെങ്കിലും ഒരംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ എം.ഫില്‍ അല്ലെങ്കില്‍ തത്തുലയയോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ജയിച്ചിരിക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 4. പൊതു വിദ്യാഭ്യാസ വകുപ്പ് സബോര്‍ഡിനേറ്റ് സര്‍വ്വീസിലെ ഹൈസ്ക്കൂള്‍ തലത്തില്‍ പത്തു (10)വര്‍ഷത്തെ അംഗീകൃത അദ്ധ്യാപനപരിചയം പൂര്‍ത്തിയാക്കിയ അദ്ധ്യാപകരെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പാസ്സാകണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

ഹെയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചർ (ജൂനിയർ) അറബിക്

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-11-03
Category No:417/2021
Post Name:ഹെയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചർ (ജൂനിയർ) അറബിക്
Department:കേരള ഹെയര്‍ സെക്കന്ററി വിദ്യാഭ്യാസം
Scale of Pay:₹45600-95600/-