PSC Buddy
Category No: 378/2020

ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II — കോട്ടഗറി നമ്പർ : 378/2020

കേരള സർക്കാർ സർവ്വീസില്‍ താഴപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ Profile-ലൂടെയും ഓണ്‍ലൈനായി കമ്മീഷണന്റെ വെബ് സൈറ്റിലൂടെയും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Notification Details & Specifications

Category No
378/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
മെഡിക്കല്‍ വിദ്യാഭ്യാസം
Name of Post
ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II
Scale of pay
₹ 22,200-48,000/-
Number of vacancies
01(ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-41;ഉദ്യോഗാർത്ഥികള്‍ 02/01/1979-നു ശേഷം 01-01-2002 നു ശേഷം ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ)പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. കുറിപ്പ്:- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50(അമ്പത്) വയസ്സ് കവിയാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് 2 പൊതുവ്യവസ്ഥകള്‍ ഖണ്ഡിക 2 നോക്കുക.
Qualifications
1)ജനറല്‍ :- എസ്സ്.എസ്സ്.എല്‍.സി. 2)ടെക്നിക്കല്‍:- കേരള നഴ്സ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സിലില്‍ നല്‍കിയിട്ടുള്ള ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്(18 മാസം ദീർഘ്യമുള്ള പുതുക്കിയ കോഴ്സ്)ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലില്‍ അംഗീകരിച്ചിട്ടുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നു ലഭിച്ച ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്/ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്(പുതുക്കിയ കോഴ്സ്)ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കേരള നഴ്സ്സ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സിലില്‍ നല്‍കിയിട്ടുള്ള ഹെല്‍ത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്. 3)കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.
Notes
കുറിപ്പ് 1: മുകളില്‍ കാണിച്ചിട്ടുള്ള ഒഴിവ് ഇപ്പോള്‍ നിലവിലുള്ളതാണ്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബലയത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാല്‍ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കില്‍ ആ തീയതി മുതല്‍ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബലയമുണ്ടായിരിക്കുന്നതല്ല.ലിസ്റ്റ് പ്രാബലയത്തിലിരിക്കുന്ന സമയത്ത് അറിയിക്കപ്പെടുന്ന ഒഴിവുകളിലേയ്ക്കും ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതാണ്. കുറിപ്പ് 2 : ഈ തസ്തിയില്‍ നിയമിക്കപ്പെടുന്നവർ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ 3 വർഷത്തിനുളളില്‍ 2 വർഷം പ്രൊബേഷനില്‍ ആയിരിക്കും. പട്ടികവർഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം നിർദ്ദിഷ്ട ജനറല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എട്ടാം സ്റ്റാന്‍ഡേർഡ് പാസ്സായവരെയും പരിഗണിക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പട്ടികവർഗ്ഗത്തില്‍പ്പെട്ട പൂർണ്ണ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തിലും പട്ടികവർഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് വേണ്ടി നീക്കി വച്ചിരിക്കുന്ന കേવોട്ട നികത്തുന്നതിനു മാത്രമേ പ്രസ്തുത ഇളവ് അനുവദിക്കുളളൂ. പട്ടികജാതിയിലും മറ്റ് പിന്നാക്ക വിഭാഗത്തിലും പെട്ട ഉദ്യോഗാർത്ഥികളുടെ കാര്യത്തില്‍ നിർദ്ദിഷ്ട ജനറല്‍ വിദ്യാഭ്യാസ യോഗ്യത നേടിയവരുടെ അഭാവത്തില്‍ ടി യോഗ്യത 'എസ്.എസ്.എല്‍.സി. കോഴ്സ് പൂർത്തിയാക്കിയവർ' എന്ന് ഇളവ് ചെയ്ത് കൊടുക്കുന്നതാണ്. പട്ടികജാതിയിലും മറ്റ് പിന്നാക്ക വിഭാഗത്തിലുംപെട്ട ഉദ്യോഗാർത്ഥികള്‍ക്ക് നീക്കി വച്ചിരിക്കുന്ന കേവോട്ട നികത്തുന്നതിനു നിശ്ചിത യോഗ്യത നേടിയ പൂർണ്ണ യോഗ്യരായ പട്ടികജാതിയിലും മറ്റ് പിന്നാക്ക വിഭാഗത്തിലും പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിലും മാത്രമേ പ്രസ്തുത ഇളവ് അനുവദിക്കുളളൂ. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥി കള്‍ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുക യുളളൂ. ഉദ്യോഗാർത്ഥി, അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യാസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലയർ/ജാതി സർട്ടിഫിക്കറ്റി നൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. KS & SSR Part II -ലെ Rule 10(a) ii ബാധകമാണ്.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തീയ്യ/ബില്ലവ, പട്ടിക ജാതി, മുസ്ലീം, ലാറ്റിന്‍ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യന്‍ എന്നീ സംവരണ വിഭാഗങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2021-03-15
Last Date:2023-11-15
Category No:394/2023 - 397/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ, ഒ.ബി.സി സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:389/2023 - 390/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ മുസ്ലിം, ധീവര, സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-11-15
Category No:380/2023 – 381/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2023-02-01
Category No:592/2022
Post Name:ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:₹ 35600 - 75400