PSC Buddy
Category No: 359/2020

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -II — ഒന്നാം എൻ.സി.എ. വിജ്ഞാപനം - ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -II

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ സംവരണ സമുദാചത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യേദ്യാഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്‌ട്രേഷനുശേഷം ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിലവില്‍ രജിസ്‌ട്രേഷനുള്ള ഉദ്യേദ്യാഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

Notification Details & Specifications

Category No
359/2020
Official PDF Document
Gazette Date
-
Last Date
2021-01-20
Department
ആരോഗ്യം
Name of Post
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -II
Scale of pay
₹ 22,200 -48000/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ എല്‍.സി/ എ.ഐ മലപ്പുറം 01- (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം (കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം)
Age Limit
18-39- ഉദ്യോഗാര്‍ത്ഥികള്‍ 02.01.1981 നും 01.01.2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം ( രണ്ടു തീയതികളും ഉള്‍പ്പെടെ) (പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2(i) പ്രകാരമുള്ള ഇളവ് ഉള്‍പ്പെടെ) കുറിപ്പ് :- യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അമ്പത് )വയസ്സ് കവിയാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയര്‍ന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് -2 ലെ പൊതു വ്യവസ്ഥകള്‍ (ഖണ്ഡിക 2) നോക്കുക (ഖണ്ഡിക 2 (i) ഒഴികെ).
Qualifications
(എ)ജനെറല്‍ :- (i)സയന്‍സ് വിഷയങ്ങളില്‍ ബി ഗ്രേഡോടുകൂടിയോ, അല്ലെങ്കില്‍ 50%-ത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടിയോ പ്രീഡിഗ്രി അഥവാ തത്തുല്യമായ പരീക്ഷ വിജയിച്ചിരിക്കണം. 21-5-1966-ലെ G.O(P)No.208/66/PD ഉത്തരവും അതിനോടനുബന്ധിച്ചുള്ള ഭേദഗതികളും അനുസരിച്ച് സാമൂഹികവും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് 5% മാര്‍ക്കിളവും അനുവദിക്കുന്നതാണ്. (ii) ആംഡ് ഫോഴ്സില്‍ പതിനഞ്ച് വര്‍ഷത്തില്‍ കുറയാത്ത സേവനമനുഷ്ഠിച്ചിട്ടുളളവര്‍ക്കും ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റ് ടെസ്റ്റ് ക്ലാസ്-1 പാസ്സായിട്ടുളളവരുമായ വിമുക്തഭടന്മാര്‍ക്ക് എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത മതിയാകുന്നതാണ്. (ബി )സാങ്കേതികം :- കേരളത്തിലെ മെഡിക്കല്‍ കോളേജുകളോ തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയോ നടത്തുന്ന ഒരു വര്‍ഷത്തെ മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍സ് ട്രെയിനിങ് കോഴ്സ് വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. കുറിപ്പ്:- (i) സയന്‍സ് ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്ക് പ്രീഡിഗ്രി പരീക്ഷയ്ക്ക് 'ബി' ഗ്രേഡ് വേണമെന്ന് നിര്‍ബന്ധമില്ല. (ii) ഈ തസ്തികയ്ക്കുള്ള തെരഞ്ഞെടുപ്പിന് KS&SSR Part II Rule 10 (a) (ii) ബാധകമാണ്.
Notes
(i) ഈ വിജ്ഞാപനപ്രകാരം മേല്‍പ്പറഞ്ഞ ജില്ലയിലേക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ്‌ ഈ തസ്തികയ്ക്ക് താഴെപ്പറയുന്ന തീയതിയില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവില്‍ മേല്‍പ്പറഞ്ഞ സമുദായത്തിന് വേണ്ടി നീക്കിവച്ചിട്ടുള്ളതും എന്നാല്‍ ആ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ നികത്തപ്പെടാത്തതുമായ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമന ശുപാര്‍ശ ചെയ്ത് നിയമനം നടത്തുന്നതുവരേയോ അല്ലെങ്കില്‍ ഈ വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിക്കുന്ന എന്‍സിഎ റാങ്ക് പട്ടിക നിലവില്‍ വരുന്ന തീയതി മുതല്‍ മൂന്നു വര്‍ഷം വരെയോ ഏതാണാ ആദ്യം അതുവരെ നിലവിലിരിക്കുന്നതാണ് ജില്ലയുടെ പേര് റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തീയതി കാറ്റഗറി നമ്പർ മലപ്പുറം 07/01/2014 406/2009 (ii) മേല്‍പ്പറഞ്ഞ സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ മുകളില്‍ ഒഴിവു രേഖപ്പെടുത്തിയിട്ടുള്ള ജില്ലയിലേക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതും ജില്ലയുടെ പേര് അപേക്ഷയിലെ നിര്‍ദ്ിഷ്ട കോളത്തില്‍ രേഖപ്പെടുത്തേണ്ടതുമാണ് . (iii) ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.71-ലെ സര്‍ക്കാര്‍ ഉത്തരവ് ജി.ഒ.(എം.എസ്)154/71/പി.ഡി-യിലെ പ്രത്യേക വ്യവസ്ഥകള്‍ക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സര്‍വീസ് ആരംഭിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷക്കാലത്തിനിടയ്ക്ക് മറ്റെതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചു വര്‍ഷത്തിനുശേഷം മറ്റെതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കില്‍ ആ മാറ്റം 02.01.1961 -ലെ സര്‍ക്കാര്‍ ഉത്തരവ് ജി.ഒ(എം.എസ്) 4/61/പി.ഡി യിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇതേ ഉദ്യോഗത്തില്‍ ഏതെങ്കിലും ഒരു ജില്ലയില്‍ ഇരിക്കുന്നവര്‍ക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകള്‍ അയയ്ക്കുവാന്‍ അര്‍ഹതയില്ല. എന്നാല്‍ ഇതിലും ഉയര്‍ന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോള്‍ അപേക്ഷിക്കാവുന്നതാണ്. (iv) എസ്.എസ്.എല്‍.സി ബുക്കിലെ ജാതി സംബന്ധമായ രേഖപ്പെടുത്തലില്‍ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ശരിയായ ജാതി അപേക്ഷയില്‍ അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനുളള റവന്യൂ അധികാരികള്‍ നല്‍കുന്ന നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ജാതി വ്യത്യാസം പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ ബന്ധപ്പെട്ട തസ്തികയിലേക്കുളള വെരിഫിക്കേഷന്‍ സമയത്ത് തന്നെ ഹാജരാക്കേണ്ടതാണ്. കുറിപ്പ് :- എല്‍.സി/എ.ഐ സംവരണ സമുദായത്തില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഈ വിജ്ഞാപനം പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരുറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - II

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-12-19
Category No:479/2023
Post Name:ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 31,100 – 66,800/-

സ്റ്റാഫ് നഴ്സ് ഗ്രേഡ് - II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന വഴി ഓണ്‍ലൈന ആയി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-06-29
Category No:066/2023
Post Name:സ്റ്റാഫ് നഴ്സ് ഗ്രേഡ് - II
Department:ആരോഗ്യം
Scale of Pay:₹ 39,300 – 83,000/-

ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മേഷന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2022-11-02
Category No:421/2022
Post Name:ഫാർമസിസ്റ്റ് ഗ്രേഡ് II (പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)
Department:ആരോഗ്യം
Scale of Pay:₹ 35,600 – 75,400/-

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -II

താഴെപ്പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എസ്.ഐ.യു.സി നാടാർ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ, ഹിന്ദു നാടാർ എന്നീ സംവരണ സമുദായാംഗങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-06-02
Category No:198/2021
Post Name:ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -II
Department:ആരോഗ്യം
Scale of Pay:₹ 22,200 -48000/-[PR]