PSC Buddy
Category No: 332/2022, 333/2022Notification No: 332/2022 - 333/2022

അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രോസ്റ്റോഡോണ്ടിക്സ്) — ASSISTANT PROFESSOR (PROSTHODONTICS)

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴെപ്പറയുന്ന സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ് ട്രേഷന പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Notification Details & Specifications

Category No
332/2022, 333/2022
Official PDF Document
Gazette Date
-
Last Date
2022-09-22
Department
മെഡിക്കല്‍ വിദ്യാഭ്യാസം
Name of Post
അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രോസ്റ്റോഡോണ്ടിക്സ്)
Scale of pay
യു.ജി.സി മാനദണ്ഡങ്ങളനുസരിച്ച്
Number of vacancies
332/2022: ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ (എസ്.സി.സി.സി) - 01 (ഒന്ന്) 333/2022: ധീവര - 01 (ഒന്ന്)
Method of appointment
നേരിട്ടുളള നിയമനം. (എസ്.സി.സി.സി, ധീവര വിഭാഗത്തിലുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം). കുറിപ്പ് :- മുകളില്‍ കാണിച്ചിട്ടുളള സമുദായങ്ങളില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഈ തസ്തികയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്ന പക്ഷം അവരുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. അങ്ങനെയുളളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ടുളള അറിയിപ്പ് പ്രത്യേകമായി നല്‍കുന്നതല്ല.
Age Limit
24-44. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1978 നും 01.01.1998 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). (പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ആനുകൂല്യം ഉള്‍പ്പെടെ).(വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് പാര്‍ട്ട്-2 പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക (ഖണ്ഡിക 2(i) ഒഴികെ). കുറിപ്പ് :- പ്രായപൂർത്തിയായ ശേഷം പട്ടിക ജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുളളവരോ അവരുടെ സന്താനങ്ങളോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 46 വയസ്സു വരെ വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത ഉദ്യോഗാര്‍ത്ഥികള്‍ 02.01.1976 നും 01.01.1998 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ).
Qualifications
1. ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുളള ഏതെങ്കിലുംയൊരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും പ്രോസ്റ്റോഡോണ്ടിക്സ് വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം (എം.ഡി.എസ്). 2. സംസ്ഥാന ഡെന്റല്‍ കൗണ്‍സിലിലുളള സ്ഥിരം രജിസ്ട്രേഷന്‍. 3. മൂന്ന് വര്‍ഷത്തെ അദ്ധ്യാപന പരിചയം.
Notes
കുറിപ്പ് : (1) KS & SSR പാര്‍ട്ട് II റൂള്‍ 10 (a) ii ബാധകമാണ്. (2) റസിഡന്‍സി പ്രോഗ്രാമിലൂടെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളുടെ പഠന കാലയളവ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുടെ നിയമനത്തിനായുളള അദ്ധ്യാപന പരിചയമായി കണക്കാക്കപ്പെടുന്നതാണ്. റസിഡന്‍സി പ്രോഗ്രാം ഇല്ലാതെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ പഠിച്ചിരുന്ന കോളേജിലെ പ്രിന്‍സിപ്പലില്‍ നിന്ന് അദ്ധ്യാപന/ക്ലിനിക്കല്‍ പരിചയം തങ്ങള്‍ക്ക് ബിരുദാനന്തര ബിരുദ പഠന കാലയളവില്‍ ലഭിച്ചിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. (3) വിജ്ഞാപനപ്രകാരമുളള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളു. (4) ഉദ്യോഗാര്‍ത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യാസമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ക്രീമിലെയര്‍/ ജാതി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. (5) പരിചയ യോഗ്യത അവകാശപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ താഴെപ്പറയുന്ന മാതൃകയില്‍ (അനുബന്ധം എ അല്ലെങ്കില്‍ ബി)പരിചയ സര്‍ട്ടിഫിക്കറ്റ് വാങ്ങി പരിചയം സംബന്ധിച്ച വിശദാംശങ്ങള്‍ (സര്‍ട്ടിഫിക്കറ്റ് നംബർ, തീയതി, തസ്തികയുടെ പേര്, കാലയളവ്, നല്‍കിയ അധികാരിയുടെ പേര്, സ്ഥാപനത്തിന്റെ പേര് മുതലായവ) രേഖപ്പെടുത്തി പരിചയ സര്‍ട്ടിഫിക്കറ്റിനെ scanned image അല്ലെങ്കില്‍ സത്യവാങ്മൂലം (നിശ്ചിത പരിചയം ഉണ്ടായിരിക്കുകയും എന്നാല്‍ നിലവിലെ കോവിഡ്-19 Pandemic നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാതിരിക്കുന്നവര്‍ക്കായിട്ടുളളത്) upload ചെയ്താൽ മാത്രമെ അപേക്ഷ സമര്‍പ്പിക്കല്‍ സാധ്യമാകുകയുളളൂ. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കമ്മീഷന്‍, ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തീയ്യ/ബില്ലവ, പട്ടിക ജാതി, മുസ്ലീം, ലാറ്റിന്‍ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യന്‍ എന്നീ സംവരണ വിഭാഗങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2021-03-15
Last Date:2023-11-15
Category No:394/2023 - 397/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ, ഒ.ബി.സി സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:389/2023 - 390/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ മുസ്ലിം, ധീവര, സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-11-15
Category No:380/2023 – 381/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2023-02-01
Category No:592/2022
Post Name:ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:₹ 35600 - 75400