PSC Buddy
Category No: 320/2021Notification No: 320/2021

അസിസ്റ്റന്റ് പ്രൊഫസർ ഇന്‍ ന്യൂറോ സർജറി — ഒന്നാം എന്‍.സി.എ.വിജ്ഞാപനം

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഒ.ബി.സി സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
320/2021
Official PDF Document
Gazette Date
-
Last Date
2021-09-22
Department
മെഡിക്കല്‍ വിദ്യാഭ്യാസം
Name of Post
അസിസ്റ്റന്റ് പ്രൊഫസർ ഇന്‍ ന്യൂറോ സർജറി
Scale of pay
യു.ജി.സി.മാനദണ്ഡമനുസരിച്ച്
Number of vacancies
ഒ.ബി.സി-01(ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം.( ഒ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം)
Age Limit
21-49;ഉദ്യോഗാർത്ഥികള്‍ 02/01/1972-നും 01-01-2000-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ)(പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ആനുകൂല്യം ഉള്‍പ്പെടെ)
Qualifications
1. എം.സി.എച്ച് /ഡി.എന്‍.ബി. ന്യൂറോസർജറി . 2. മൂന്നു വ൪ഷത്തെ അദ്ധ്യാപന പരിചയം അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്ക൪ഷിക്കുന്ന മറ്റ് അദ്ധ്യാപന പരിചയം. 3. സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിലെ (ട്രാവന്‍കൂർ-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍) സ്ഥിരം രജിസ്ട്രേഷന്‍.
Notes
കുറിപ്പ് :- ഒ.ബി.സി. സംവരണ വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗാർത്ഥികള്‍ സമർപ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകം നല്‍കുന്നതല്ല. റസിഡന്‍സി പ്രോഗ്രാമിലൂടെ ബിരുദാനന്തര ബിരുദം (MCh/DNB) നേടിയ ഉദ്യോഗാർത്ഥികളുടെ പഠനകാലയളവ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയുടെ നിയമനത്തിനായുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കപ്പെടുന്നതാണ്. റസിഡന്‍സി പ്രോഗ്രാം ഇല്ലാതെ ബിരുദാനന്തരബിരുദം നേടിയ ഉദ്യോഗാർത്ഥികള്‍ തങ്ങള്‍ പഠിച്ചിരുന്ന കോളേജിലെ പ്രിന്‍സിപ്പലില്‍ നിന്ന് അദ്ധ്യാപന/ക്ലിനിക്കല്‍ പരിചയം തങ്ങള്‍ക്ക് ബിരുദാനന്തര ബിരുദ പഠനകാലയളവില്‍ ലഭിച്ചിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നവർ അവരുടെ ആദ്യത്തെ പത്ത്(10) വർഷത്തെ സേവനത്തിനുള്ളില്‍ (പരിശീലന കാലമുള്‍പ്പെടെ) നാല് (4) വർഷം പ്രതിരോധ സർവ്വീസില്‍ അല്ലെങ്കില്‍ പ്രതിരോധം സംബന്ധിച്ച ജോലിയില്‍ ഇന്ത്യയില്‍ എവിടെയെങ്കിലുമോ, വിദേശത്തോ സേവനമനുഷ്ഠിക്കേണ്ടതാണ്. ഈ നിർബന്ധിത സൈനിക സേവനം നാല്‍പ്പത്തിയഞ്ച്(45) വയസ്സ് തികഞ്ഞവർക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവർക്കും ബാധകമല്ല. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് / തത്തുലയതാ സർട്ടിഫിക്കറ്റ് (വിജ്ഞാപനത്തില്‍ തത്തുലയത പരാമർശിച്ചിട്ടുള്ള പക്ഷം) വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളൂ. ഉദ്യോഗാർത്ഥി, അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്. കെ.എസ്.&എസ്.എസ്. ആർ പാർട്ട് II റൂള്‍ 10(a)(ii)ബാധകമാണ്.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തീയ്യ/ബില്ലവ, പട്ടിക ജാതി, മുസ്ലീം, ലാറ്റിന്‍ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യന്‍ എന്നീ സംവരണ വിഭാഗങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2021-03-15
Last Date:2023-11-15
Category No:394/2023 - 397/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ, ഒ.ബി.സി സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:389/2023 - 390/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ മുസ്ലിം, ധീവര, സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-11-15
Category No:380/2023 – 381/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2023-02-01
Category No:592/2022
Post Name:ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:₹ 35600 - 75400