PSC Buddy
Category No: 284/2023Notification No: 284/2023

സെയില്‍സ്മാന്‍ ഗ്രേഡ്-II / സെയില്‍സ് വുമണ്‍ ഗ്രേഡ്-II — ഒന്നാം എന്‍.സി.എ. വിജ്ഞാപനം - പട്ടിക ജാതി -വിഭാഗം II ( സൊസൈറ്റി വിഭാഗം)

കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുളളവരുമായ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താഴെ പറയുന്ന ഒഴിവിലേക്ക് തിരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
284/2023
Official PDF Document
Gazette Date
-
Last Date
2023-10-17
Department
കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
Name of Post
സെയില്‍സ്മാന്‍ ഗ്രേഡ്-II / സെയില്‍സ് വുമണ്‍ ഗ്രേഡ്-II
Scale of pay
₹ 4630-7000/-
Number of vacancies
പട്ടിക ജാതി - 1 (ഒന്ന്)
Method of appointment
കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുളളവരുമായ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളായ ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം.
Age Limit
18- 50, ഉദ്യോഗാര്‍ത്ഥികള്‍ 02/01/1973 നും 01/01/2005- നുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ).
Qualifications
1. കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത റഗുലര്‍ സര്‍വ്വീസ് ഉള്ളവരും സര്‍വ്വീസില്‍ തുടരുന്നവരുമായ സ്ഥിരം ജീവനക്കാരായിരിക്കണം. അത്തരക്കാര്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയിലും നിയമന തീയതിയിലും മെമ്പര്‍ സൊസൈറ്റിയില്‍ സര്‍വ്വീസില്‍ തുടരുന്നവരുമായിരിക്കണം. 2. എസ്.എസ്.എല്‍.സി.പാസ്സായിരിക്കണം
Notes
കുറിപ്പ്:- 1. മുകളില്‍ കാണിച്ചിട്ടുളള ഒഴിവ് ഇപ്പോള്‍ നിലവിലുളളതാണ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ്, കാറ്റഗറി നമ്പർ 023/2019 വിജ്ഞാപനപ്രകാരം 03.12.2020-ല്‍ നിലവില്‍ വന്ന മേല്‍ തസ്തികയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധിയില്‍ പട്ടിക ജാതി സമുദായത്തിന് വേണ്ടി നീക്കി വെച്ചതും, എന്നാല്‍ ആ സമുദായത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ നികത്തപ്പെടാതെ വന്നതുമായ ഒഴിവിലേയ്ക്ക് നിയമന ശിപാര്‍ശയും നിയമനവും നടത്തുന്നതുവരെ പ്രാബല്യത്തിലുണ്ടായിരിക്കുന്നതാണ്. 2. ഈ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തലത്തില്‍ നടത്തുന്നതാണ്. 5. പ്രൊബേഷന്‍: കെ.സി.എസ്. ചട്ടം 184 പ്രകാരം ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നവര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ സര്‍വ്വീസിനുള്ളില്‍ ഒരു വര്‍ഷം പ്രൊബേഷനിലായിരിക്കും. കുറിപ്പ്: കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ റഗുലര്‍ സര്‍വ്വീസില്‍ ഇല്ലാത്തവരും പട്ടിക ജാതി വിഭാഗത്തില്‍പ്പെടാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷ നിരസിച്ചുകൊണ്ട് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല. കുറിപ്പ്:- 1. KS&SSR Part II Rule 10 (a) (ii) ഈ തിരഞ്ഞെടുപ്പിന് ബാധകമാണ്. 2. ഈ വിജ്ഞാപനത്തില്‍ നിഷ്ക്കര്‍ഷിച്ചിട്ടുളള യോഗ്യതകള്‍ക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുഖേനയോ സ്റ്റാന്‍ഡിംഗ് ഉത്തരവുകള്‍ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യോഗ്യതകളും, നിര്‍ദ്ദിഷ്ട യോഗ്യതകള്‍ അടിസ്ഥാന യോഗ്യതയായിട്ടുളള ഉയര്‍ന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗ്യത/ഉയര്‍ന്ന യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. 3. ബന്ധപ്പെട്ട അപെക്സ്/സൊസൈറ്റിയിലെ പ്രാഥമിക സഹകരണ/അപ്പക്സ് സംഘങ്ങളിലെ ജീവനക്കാര്‍ക്ക് സംവരണം ചെയ്തിട്ടുളള ഒഴിവില്‍ കെ.പി.എസ്.സി മുഖേന നിയമിക്കപ്പെടുന്നയാള്‍, അപ്രകാരമുള്ള തസ്തികയില്‍ തുടരുമ്പോളം, ഈ വിജ്ഞാപനപ്രകാരം നിയമനം ലഭിക്കുന്ന തീയതിയിലും അഫിലിയേറ്റ് ചെയ്തിട്ടുളള പ്രാഥമിക സഹകരണ/അപ്പക്സ്സംഘത്തില്‍ സേവനത്തിലായിരിക്കണം എന്ന നിബന്ധന ബാധകമാകുന്നതല്ല. ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്ന കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്നതിനുള്ള അര്‍ഹത തെളിയിക്കുന്നതിനായി സര്‍വ്വീസിനെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് സഹകരണ വകുപ്പിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ല്‍ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതും കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്. അപേക്ഷയോടൊപ്പം പ്രസ്തുത സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു.
Related Recruitment Alerts

Similar Post Notifications

സെയില്‍സ്മാന്‍ ഗ്രേഡ്-II / സെയില്‍സ് വുമണ്‍ ഗ്രേഡ്-II

കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുളളവരുമായ ഈഴവ/തീയ്യ/ബീല്ലവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താഴെ പറയുന്ന ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ഓണ്‍ലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-10-17
Category No:285/2023
Post Name:സെയില്‍സ്മാന്‍ ഗ്രേഡ്-II / സെയില്‍സ് വുമണ്‍ ഗ്രേഡ്-II
Department:കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
Scale of Pay:₹ 4630-7000/-