PSC Buddy
Category No: 245/2021Notification No: 245/2021

ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം) — അഞ്ചാം എൻ.സി.എ. വിജ്ഞാപനം

താഴെ പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന്, കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
245/2021
Official PDF Document
Gazette Date
-
Last Date
2021-08-18
Department
എൻ.സി.സി./സൈനികക്ഷേമ വകുപ്പ്
Name of Post
ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം)
Scale of pay
₹ 18000 - 41500/- (PR)
Number of vacancies
ജില്ലാടിസ്ഥാനത്തില്‍. എറണാകുളം - പട്ടികജാതി-02 (രണ്ട് )
Method of appointment
നേരിട്ടുള്ള നിയമനം. (മുകളില്‍ കാണിച്ചിട്ടുള്ള സംവരണ സമുദായത്തില്‍പ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം) വിമുക്ത ഭടന്മാരായ എസ്.സി. ഉദ്യോഗാർഥികളുടെ അഭാവത്തില്‍, വിമുക്ത ഭടന്മാരായ എസ്.റ്റി. വിഭാഗത്തില്‍ പെട്ട ഉദ്യോഗാർഥികളെയും പരിഗണിക്കുന്നതാണ്.
Age Limit
21-44. എസ്.സി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികള്‍ 02.01.1977-നും 01.01.2000-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) [പൊതു വ്യവസ്ഥകള്‍ ഖണ്ഡിക 2 (I) ലെ ഇളവുകളടക്കം] കുറിപ്പ്:- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II-ലെ പൊതു വ്യവസ്ഥകള്‍ (ഖണ്ഡിക 2) നോക്കുക.
Qualifications
i) മലയാളമോ തമിഴോ കന്നടയോ എഴുതുവാനും വായിക്കാനുമുള്ള കഴിവ്. ii) ഹെവി ഡ്യൂട്ടി വാഹനങ്ങളും മോട്ടോർ സൈക്കിളും ഓടിക്കുന്നതിന് അനുവദിച്ചുകൊണ്ടുള്ള നിലവിലുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ (മിലിട്ടറിയോ, സിവിലോ) ഓടിച്ചുള്ള മൂന്ന് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. 16.01.1979 നു ശേഷം ഡ്രൈവിംഗ് ലൈസൻസ് നേടിയ ഉദ്യോഗാർത്ഥികളുടെ ലൈസൻസിൽ ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ എന്നീ രണ്ട് തരം വാഹനങ്ങള്‍ ഓടിക്കുന്നതിനുളള എൻഡോഴ്സ്മെന്റ് ഉണ്ടായിരിക്കണം. ഇവയില്‍ ഒന്നു മാത്രമുള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. മോട്ടോർ വെഹിക്കിള്‍ ആക്ടിന്റെ 47/78 ഭേദഗതി കാണുക. കുറിപ്പ്:- ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പ്രാഗല്ഭ്യം പി.എസ്.സി. നടത്തുന്ന ഒരു പ്രായോഗിക പരീക്ഷയില്‍ (T Test അടക്കം) തെളിയിക്കേണ്ടതാണ്. ഗ്രൗണ്ട് ടെസ്റ്റില്‍ T Test വിജയിക്കുന്നവരെ മാത്രമേ റോഡ് ടെസ്റ്റില്‍ പങ്കെടുപ്പിക്കുകയുള്ളു. iii) ശാരീരിക യോഗ്യതകള്‍ : (എ) ചെവി : പൂർണ്ണമായ ശ്രവണശേഷി ഉണ്ടായിരിക്കണം. (ബി) കണ്ണ് : വലത് - ഇടത് ദൂരകാഴ്ച : 6/6 സ്നെല്ലൻ - 6/6 സ്നെല്ലൻ സമീപ കാഴ്ച : 0.5 സ്നെല്ലൻ - 0.5 സ്നെല്ലൻ കളർ വിഷൻ : സാധാരണമായിരിക്കണം. മാലക്കണ്ണ് : ഇല്ലാതിരിക്കണം. (സി) പേശികളും സന്ധികളും : തളർവാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസ രഹിതമായി ചലിപ്പിക്കാവുന്നവയായിരിക്കണം. (ഡി) ഞരമ്പുഘടന : പൂർണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകർച്ചവ്യാധികള്‍ യാതൊന്നും ഉണ്ടായിരിക്കരുത്.
Notes
i) ഉദ്യോഗാർത്ഥികള്‍ കമ്മീഷന്റെ വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലാതെയുള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. ii) ഈ വിജ്ഞാപനപ്രകാരം മുകളില്‍ സൂചിപ്പിച്ചിട്ടുള്ള ജില്ലയിലേക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. iii) ജില്ലാടിസ്ഥാനത്തില്‍ 27.05.71 സർക്കാർ ഉത്തരവ് (എം.എസ്) 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടത്തുന്നതാണ്. iv) ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംവരണ സമുദായത്തില്‍ പെടാത്ത ഉദ്യോഗാർത്ഥികള്‍ സമർപ്പിക്കുന്ന അപേക്ഷകള്‍ യാതൊരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. v) ഉദ്യോഗാർത്ഥികളുടെ S.S.L.C. ബുക്കില്‍ രേഖപ്പെടുത്തിയ ജാതിയില്‍ നിന്നും വ്യത്യസ്തമായ ജാതി അപേക്ഷയില്‍ അവകാശപ്പെടുന്ന പക്ഷം ആയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരിക്കേണ്ടതും, ജാതി തെളിയിക്കുന്നതിന് റവന്യൂ അധികാരി നല്‍കുന്ന ജാതി സർട്ടിഫിക്കറ്റ്/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി ഒറ്റത്തവണ പരിശോധനാ സമയത്തോ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്തോ ഹാജരാക്കേണ്ടതാണ്. 1) ഈ ഉദ്യോഗത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ മോട്ടോർ വാഹനങ്ങള്‍ ക്ലീൻ ചെയ്യുന്നതിനും ഓയിൽ ഇടുന്നതിനും സന്നദ്ധരായിരിക്കണം. 2) തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ ലൈറ്റ് ഡ്യൂട്ടി വാഹനങ്ങള്‍ കൂടി ഓടിക്കുന്നതിന് കഴിവുള്ളവരായിരിക്കണം. 3) ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹരല്ല. 4) ഉദ്യോഗാർത്ഥികള്‍ അപേക്ഷയുടെ കോളത്തില്‍ (യോഗ്യതകള്‍) ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗിലുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ച പൂർണ്ണവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. 5) ഈ തസ്തികയിലേക്കുള്ള അപേക്ഷകരുടെ എണ്ണം വളരെ കൂടുതലാണെങ്കിൽ പ്രായോഗിക പരീക്ഷയ്ക്ക് മുന്നോടിയായി ഒരു എഴുത്ത് പരീക്ഷ (ഒ.എം.ആർ./ഓൺലൈൻ പരീക്ഷ) കൂടി നടത്തുന്നതാണ്. 6) പ്രായോഗിക പരീക്ഷയ്ക്ക് ക്ഷണിക്കുമ്പോൾ മുകളില്‍ 7(iii)- ഖണ്ഡികയില്‍ ആവശ്യപ്പെടുന്ന മെഡിക്കൽ ഫിറ്റ്നസ് സംബന്ധമായ എല്ലാ വിവരങ്ങളും [iii(b)] ഒഴികെ) അടങ്ങുന്ന നിശ്ചിത മാതൃകയിലുള്ള ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് (അസ്സൽ) അസിസ്റ്റന്റ് സർജൻ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കൽ ഓഫീസറില്‍ നിന്ന് വാങ്ങി ഹാജരാക്കേണ്ടതാണ്. 7) സർവ്വീസില്‍ പ്രവേശിച്ച തീയതി, സർവ്വീസില്‍ നിന്നും വിടുതൽ ചെയ്ത തീയതി, വാഹനത്തിന്റെ ഇനം മുതലായവ ഡ്രൈവിംഗിലുള്ള പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കേണ്ടതാണ്. 8) ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാർത്ഥികളെ ഊഴം അനുസരിച്ച് ആസ്ഥാന ഒഴിവുകളിലേക്കും നിയമന ശിപാർശ ചെയ്യുന്നതാണ്. 9) തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഉദ്യോഗാർത്ഥികള്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.
Related Recruitment Alerts

Similar Post Notifications

ഡ്രൈവർ ഗ്രേഡ് II (HDV)

താെഴ പറയുന്ന തസ്തികേയിേലക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന്,പട്ടികേജാതി വിഭാഗത്തില്‍ ഉദ്യള്‍െപ്പട്ട േയാഗയതയുള വിമുക്തഭടന്മാരായ ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രം ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. അേപക്ഷകേള്‍ കേമ്മീഷെന്റെ ഔദ്യേദ്യാഗികേ െവൈബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് തങ്ങളുടെട െപ്രാൈഫല്‍ വഴി അേപക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:2020-12-31
Last Date:2021-02-03
Category No:531/2020
Post Name:ഡ്രൈവർ ഗ്രേഡ് II (HDV)
Department:എൻ.സി.സി./സൈനികക്ഷേമ വകുപ്പ്
Scale of Pay:₹. 18000 - 41500/-

ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം)

താെഴ പറയുന്ന തസ്തികേയിേലക്ക് െതരെഞ്ഞെടുക്കെപ്പടുന്നതിന്, താെഴ പറയുന്ന സംവരണ വിഭാഗങ്ങളില്‍ ഉദ്യള്‍െപ്പട്ട േയാഗയതയുള വിമുക്തഭടന്മാരായ ഉദ്യേദ്യാഗാർത്ഥികേളില്‍ നിന്നു മാത്രം ഓണ്‍ലൈലനായി അേപക്ഷകേള്‍ ക്ഷണിക്കുമ്പന്നു. അേപക്ഷകേള്‍ കേമ്മീഷെന്റെ ഔദ്യേദ്യാഗികേ െവൈബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിേസ്ട്രേഷന' െചെയ്ത േശേഷമാണ് സമർപ്പിേക്കണ്ടത്. ഇതിേനാടകേം രജിേസ്ട്രേഷന നടത്തിയിട്ടുള ഉദ്യേദ്യാഗാർത്ഥികേള്‍ക്ക് തങ്ങളുടെട െപ്രാൈഫല്‍ വഴി അേപക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2021-02-03
Category No:529/2020
Post Name:ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം)
Department:എൻ.സി.സി./സൈനികക്ഷേമ വകുപ്പ്
Scale of Pay:₹. 18000 - 41500/-