PSC Buddy
Category No: 213/2021Notification No: 213/2021

സ്റ്റാഫ് നഴ്സ് ഗ്രേഡ് II — Staff Nurse Grade II

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
213/2021
Official PDF Document
Gazette Date
-
Last Date
2021-08-18
Department
മെഡിക്കല്‍ വിദ്യാഭ്യാസം
Name of Post
സ്റ്റാഫ് നഴ്സ് ഗ്രേഡ് II
Scale of pay
₹ 39300-83000/-
Number of vacancies
സംസ്ഥാനതലം (പ്രതീക്ഷിത ഒഴിവുകള്‍)
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
20-36, ഉദ്യോഗാർത്ഥികള്‍ 02/01/1985-നും 01-01-2001-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ). മറ്റ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. ഉയർന്ന പ്രായപരിധി സംബന്ധിച്ച മറ്റ് നിബന്ധനകള്‍ക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.
Qualifications
1. സയൻസ് വിഷയങ്ങളില്‍ പ്ലസ് ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്,ഇ. കോഴ്സ് വിജയിച്ചിരിക്കണം/ ഒരു അംഗീകൃത സർവ്വകലാശാലയില്‍ നിന്നും ഡൊമസ്റ്റിക് നഴ്സിംഗില്‍ വി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ തത്തുലയ യോഗ്യത. 2. ബി.എസ്.സി. നഴ്സിംഗ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ഒരു ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജനറൽ നഴ്സിംഗിലും മിഡ് വൈഫറിയിലും മൂന്ന് വർഷത്തില്‍ കുറയാതെയുള്ള കോഴ്സ് ജയിച്ചിരിക്കണം. 3. കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിലില്‍ സ്ത്രീകള്‍ നഴ്സ് ആന്റ് മിഡ് വൈഫ് ആയും പുരുഷന്മാർ നഴ്സ് ആയും രജിസ്റ്റർ ചെയ്തിരിക്കണം.
Notes
പ്രൊബേഷൻ: ഈ തസ്തികയിലേയ്ക്ക് നിയമിക്കപ്പെടുന്നവർ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്ന് വർഷത്തിനുള്ളില്‍ രണ്ട് വർഷത്തെ പ്രൊബേഷനിലായിരിക്കും. കുറിപ്പ് (i): വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് / തത്തുലയതാ സർട്ടിഫിക്കറ്റ് (വിജ്ഞാപനത്തില്‍ തത്തുലയത പരാമർശിച്ചിട്ടുള്ള പക്ഷം) വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളൂ. കുറിപ്പ് (ii): ഉദ്യോഗാർത്ഥി, അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. കുറിപ്പ് (iii): KS & SSR Part II -ലെ Rule 10(a) ii ബാധകമാണ്. അപേക്ഷ സമർപ്പിക്കേണ്ട രീതി: ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. Upload ചെയ്യുന്ന ഫോട്ടോ 31/12/2011-ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതല്‍ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകളൊന്നും തന്നെ മാറ്റമില്ല. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്നെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനു മുമ്പാകെ ഒരിക്കല്‍ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അപേക്ഷ സമർപ്പണത്തിനു ശേഷം അപേക്ഷയില്‍ മാറ്റം വരുത്തുവാണോ വിവരങ്ങള്‍ ഒഴിവാക്കുവാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികള്‍ ഓണ്‍ലൈൻ അപേക്ഷയുടെ Soft copy/print out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലെ 'My applications' എന്ന Link-ല്‍ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കമ്മീഷനുമായി നടത്തുന്ന കത്തിടപാടുകളില്‍ അപേക്ഷയുടെ Print out കൂടി സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകള്‍ വിജ്ഞാപന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കപ്പെടുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങള്‍ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാല്‍ മതിയാകും. ബി) ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ഒ.എം.ആർ/ഓണ്‍ലൈൻ പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം (Confirmation) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈല്‍ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിനങ്ങളില്‍ ലഭ്യമാകുന്നതാണ്.നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെക്കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട പരീക്ഷ ഉള്‍പ്പെടുന്ന പരീക്ഷാ കലണ്ടറില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോണ്‍ നമ്പറിലും നൽകുന്നതാണ്. സി) വിദ്യാഭ്യാസം, തൊഴില്‍ പരിചയം തുടങ്ങിയ യോഗ്യതകള്‍ സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകിയ ശേഷം പരീക്ഷയ്ക്ക് Confirmation നൽകിയിട്ട് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികള്‍ക്കെതിരെ Rules of Procedure Rule 22 പ്രകാരം ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കപ്പെടുന്നതാണ്. ഡി) ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ആധാർ കാർഡ് തിരിച്ചറിയല്‍ രേഖയായി നൽകേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തീയ്യ/ബില്ലവ, പട്ടിക ജാതി, മുസ്ലീം, ലാറ്റിന്‍ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യന്‍ എന്നീ സംവരണ വിഭാഗങ്ങളില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:2021-03-15
Last Date:2023-11-15
Category No:394/2023 - 397/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കല്‍ ഓങ്കോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ എല്‍.സി/എ.ഐ, ഒ.ബി.സി സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Post Details

Gazette Date:-
Last Date:2023-11-15
Category No:389/2023 - 390/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്റെറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി

കേരള സർക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ മുസ്ലിം, ധീവര, സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2023-11-15
Category No:380/2023 – 381/2023
Post Name:അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:യു.ജി.സി. മാനദണ്ഡമനുസരിച്ച്

ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2023-02-01
Category No:592/2022
Post Name:ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് II
Department:മെഡിക്കല്‍ വിദ്യാഭ്യാസം
Scale of Pay:₹ 35600 - 75400