PSC Buddy
Category No: 172/2022Notification No: 172/2022

റിപ്പോർട്ടർ ഗ്രേഡ്-2 (മലയാളം) — ഒന്നാം എൻ.സി.എ.വിജ്ഞാപനം

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Notification Details & Specifications

Category No
172/2022
Official PDF Document
Gazette Date
-
Last Date
2022-06-22
Department
നിയമസഭാ സെക്രട്ടറിയറ്റ്
Name of Post
റിപ്പോർട്ടർ ഗ്രേഡ്-2 (മലയാളം)
Scale of pay
₹ 39300-83000
Number of vacancies
പട്ടികജാതി - 01 (ഒന്ന്) എൻ.സി.എ മേൽപ്പറഞ്ഞ ഒഴിവ് ഇപ്പോൾ നിലവിലുണ്ട്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു വർഷം വരെയോ ഈ തസ്തികയുടെ (കോട്ടഗറി നമ്പർ 270/2014) 13.04.2018-ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ പ്രസ്തുത സമുദായത്തിന് വേണ്ടി നീക്കിവെച്ചിട്ടുള്ള ഒഴിവുകളിലേയ്ക്ക് ആ സമുദായത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നികത്തപ്പെടാതെ വരുന്ന ഒഴിവുകളിലേയ്ക്ക് നിയമന ശിപാർശയും നിയമനവും നടത്തുന്നതുവരെയോ ഏതാണോ ആദ്യം വരുന്നത് അതുവരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കുന്നതാണ്.
Method of appointment
നേരിട്ടുള്ള നിയമനം. പട്ടികജാതി സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം. കുറിപ്പ്: ഈ വിജ്ഞാപന പ്രകാരം മേൽപ്പറഞ്ഞ സംവരണ സമുദായത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരറിയിപ്പും കൂടാതെ നിരുപാധികം നിരസിക്കുന്നതാണ്.അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നൽകുന്നതല്ല.
Age Limit
18-41. ഉദ്യോഗാർത്ഥികൾ 02.01.1981-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)(പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2(i) ഉൾപ്പെടെ) [വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക, ഖണ്ഡിക 2(i) ഒഴികെയുള്ളവ]
Qualifications
1) ഒരു അംഗീകൃത സർവ്വകലാശാലാ ബിരുദം 2) (a) മലയാളം ടൈപ്പ് റൈറ്റിംഗിൽ ഹയർ ഗ്രേഡ് പരീക്ഷ (കെ.ജി.റ്റി.ഇ) (b) മലയാളം ഷോർട്ട് ഹാൻഡിൽ ഹയർ ഗ്രേഡ് പരീക്ഷ (കെ.ജി.റ്റി.ഇ) (ലിങ്ക് : https://www.keralapsc.gov.in/sites/default/files/inline-files/degree-qualification.pdf) കുറിപ്പ് : i) മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഒരു അംഗീകൃത സർവ്വകലാശാലാ ബിരുദവും, മലയാളം ഷോർട്ട് ഹാൻഡിൽ ലോവർ ഗ്രേഡ് പരീക്ഷ (കെ.ജി.റ്റി.ഇ)-ഉം, മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് പരീക്ഷ (കെ.ജി.റ്റി.ഇ)-ഉം പാസ്സായ ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്. ഇപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ നിയമനം താൽക്കാലികമായിരിക്കും. തസ്തികയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ കരസ്ഥമാക്കുന്നതുവരെ അവർക്ക് ഇൻക്രിമെന്റിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ii) KS&SSR Part-II Rule 10 (a) (ii) ബാധകമാണ് iii) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളൂ. iv) ഉദ്യോഗാർത്ഥി, അപേക്ഷയിൽ ശരിയായ ജാതി/ സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
അപേക്ഷാ ഫീസ് നൽകേണ്ടതില്ല. പാസ്‌വേഡ് രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്നെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനു മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അപേക്ഷാസമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ soft copy/print out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ 'My applications' എന്ന Link-ൽ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കമ്മീഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out കൂടി സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. (ബി) ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തുകയാണങ്കിൽ പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം (Confirmation) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാത്തീയതി വരെയുള്ള അവസാനത്തെ 15 ദിനങ്ങളിൽ ലഭ്യമാകുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെക്കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാ കലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലും നൽകുന്നതാണ്. (സി) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകിയ ശേഷം പരീക്ഷയ്ക്ക് Confirmation നൽകിയിട്ട് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ KPSC Rules of Procedure Rule 22 പ്രകാരം ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്. (ഡി) ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി നൽകേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

ഓഫീസ് അറ്റന്‍ഡന്റ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് - പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് മാത്രം)

താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി/ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷൻ ശേഷം ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിലവില്‍ രജിസ്ട്രേഷൻ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Post Details

Gazette Date:-
Last Date:2021-05-05
Category No:88/2021
Post Name:ഓഫീസ് അറ്റന്‍ഡന്റ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് - പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് മാത്രം)
Department:ഗവണ്‍മെന്റ് സെക്രട്ടറിയറ്റ്/ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍/ ലോക്കല്‍ ഫണ്ട് ആഡിറ്റ് വകുപ്പ്/ കേരള നിയമസഭാ സെക്രട്ടറിയറ്റ് , അക്കൗണ്ടന്റ് ജനറൽ
Scale of Pay:₹ 16500-35700