PSC Buddy
Category No: 003/2023

നോണ്‍വൊക്കേഷണല്‍ ടീച്ചർ കെമിസ്ട്രി - പൊതു വിദ്യാഭ്യാസ സബોર્ഡിനേറ്റ് സർവ്വീസിലുളള യോഗ്യരായ ഹൈസ്കൂള്‍ അദ്ധ്യാപകരില്‍ നിന്നും തസ്തിമാറ്റം മുഖേനയുളള തെരഞ്ഞെടുപ്പ്. — NON-VOCATIONAL TEACHER CHEMISTRY - GENERAL EDUCATION SUBORDINATE SERVICE

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുളള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക്കേ് സർവ്വീസ് കമ്മീഷനെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Notification Details & Specifications

Category No
003/2023
Official PDF Document
Gazette Date
-
Last Date
2023-04-19
Department
കേരള വൊക്കേഷണല്‍ ഹയർ സെക്കനറി വിദ്യാഭ്യാസം
Name of Post
നോണ്‍വൊക്കേഷണല്‍ ടീച്ചർ കെമിസ്ട്രി - പൊതു വിദ്യാഭ്യാസ സബોર્ഡിനേറ്റ് സർവ്വീസിലുളള യോഗ്യരായ ഹൈസ്കൂള്‍ അദ്ധ്യാപകരില്‍ നിന്നും തസ്തിമാറ്റം മുഖേനയുളള തെരഞ്ഞെടുപ്പ്.
Scale of pay
₹ 55200-115300/-
Number of vacancies
02 (രണ്ട്)
Method of appointment
തസ്തികമാറ്റം മുഖേനയുളള നിയമനം
Age Limit
ഉദ്യോഗാർത്ഥികള്‍ 01.01.2000-നോ അതിനു മുന്‍പോ ജനിച്ചവരായിരിക്കണം. തസ്തികമാറ്റം വഴിയുളള തെരഞ്ഞെടുപ്പിന് ഉയർന്ന പ്രായ പരിധി ബാധകമല്ല. കുറിപ്പ്: KS&SSR 1958, പാർട്ട്-II-ലെ നിയമനവുമായി ബന്ധപ്പെട്ട റൂള്‍ 14 മുതല്‍ 17 വരെ സംവരണ വ്യവസ്ഥകള്‍ ഈ തിരെഞ്ഞെടുപ്പിന് ബാധകമല്ല.
Qualifications
1. കേരളത്തിലെ ഏതെങ്കിലുംയൊരു സർവ്വകലാശാലയില്‍ നിന്നും 50% മാർക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാല ബന്ധപ്പെട്ട വിഷയത്തിന് തത്തുലയമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. 2. i) ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലുംയൊരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനത്തിനുശേഷം നേടിയ ബി.എഡ്. ബിരുദമോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുംയൊരു സർവ്വകലാശാല ബന്ധപ്പെട്ട വിഷയത്തിന് തത്തുലയമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. ii) ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്. ബിരുദം നേടിയവരുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുംയൊരു സർവ്വകലാശാലയുടെ ആക്റ്റുകളിലും സ്റ്റാറ്റ്യൂട്ടുകളിലും നിർദ്ദേശിച്ചിട്ടുളള പ്രകാരം ബന്ധപ്പെട്ട ഫാക്കല്‍റ്റിയില്‍ ബി.എഡ്. ബിരുദം നേടിയിരിക്കണം. iii) മുകളില്‍ ഇനം (i) ലും, (ii) ലും സൂചിപ്പിച്ചിട്ടുളള ബി.എഡ്. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുംയൊരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനം മുഖേന ഏതെങ്കിലും ഒരു വിഷയത്തിലുളള ബി. എഡ്. ബിരുദം അഥവാ തത്തുലയമായി കേരളത്തിലെ ഏതെങ്കിലുംയൊരു സർവ്വകലാശാല അംഗീകരിച്ച യോഗ്യത നേടിയിരിക്കണം. 3. കേരള സർക്കാർ നേരിട്ടോ കേരള സർക്കാർ അധികാരപ്പെടുത്തിയ ഒരു ഏജൻസി മുഖേനയോ നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക തസ്തികയ്ക്കായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ബന്ധപ്പെട്ട വിഷയത്തില്‍ പാസ്സായിരിക്കണം.
Notes
കുറിപ്പ്: 1. ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലുംയൊരു സർവ്വകലാശാല അംഗീകരിച്ച എം.എഡ്. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ ബി.എഡ്. യോഗ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2. തസ്തികയിലെയ്ക്ക് നിഷ്കർഷിച്ചിട്ടുളള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അപേക്ഷകർ നേടിയിട്ടുളള പിഎച്ച്.ഡി/എം.ഫില്‍/പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് എന്നീ നോണ്‍ കാളിഫയിംങ് ഡിഗ്രികള്‍ക്ക് അധിക മാർക്ക് നല്‍കുന്നതാണ്. റാങ്കിങ്ങിനായി നോണ്‍ കാളിഫയിംങ് യോഗ്യതകള്‍ക്ക് അധിക മാർക്ക് നല്‍കുന്നത് താഴെ പറയുന്ന രീതിയിലായിരിക്കും. നോണ്‍ കാളിഫയിങ് എം.ഫില്‍ - 2 മാർക്ക് നോണ്‍ കാളിഫയിങ് പിഎച്ച്.ഡി - 4 മാർക്ക് എം.ഫില്‍ & പിഎച്ച്.ഡി (നോണ്‍ കാളിഫയിങ്) - 5 മാർക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് - 2 മാർക്ക് നോണ്‍ കാളിഫയിംങ് യോഗ്യതകള്‍ എന്നർത്ഥമാക്കുന്നത് ഈ തസ്തികയ്ക്ക് ആവശ്യം വേണ്ടുന്ന യോഗ്യതകളായി നിഷ്കർഷിച്ചിട്ടുളള യോഗ്യതകള്‍ക്ക് ഉപരിയായി കരസ്ഥമാക്കിയിട്ടുളള അധിക യോഗ്യതകളെയാണ്. അടിസ്ഥാന യോഗ്യതയായി പിഎച്ച്.ഡി/എം.ഫില്‍/പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് എന്നിവ പരിഗണിക്കപ്പെടുകയാണെങ്കില്‍ ആയതിന് അധിക മാർക്ക് അനുവദിക്കുന്നതല്ല. 3. ഈ വിജ്ഞാപനത്തില്‍ നിഷ്കർഷിച്ചിട്ടുളള യോഗ്യതകള്‍ക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുഖേനയോ സ്റ്റാന്റിംഗ് ഉത്തരവുകള്‍ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുലയമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും, സ്പെഷ്യല്‍ റൂള്‍സില്‍ നിഷ്കർഷിക്കുന്ന യോഗ്യതകള്‍ക്ക് തത്തുലയമായി കമ്മീഷന നിശ്ചയിക്കുന്ന യോഗ്യതകളും, നിർദ്ദിഷ്ട യോഗ്യതകള്‍ അടിസ്ഥാന യോഗ്യതയായിട്ടുളള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുലയ യോഗ്യത/ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകള്‍ കമ്മീഷന ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. 4. KS & SSR Part II Rule 10 a(ii) ബാധകമാണ്. ഇളവുകള്‍: 1. കേരള സർക്കാർ നടത്തുന്ന കോളേജ് ലക്ചറർ തസ്തിക നിയമനത്തിന് ഏർപ്പെടുത്തിയിട്ടുളള സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് ജയിച്ച ഉദ്യോഗാർത്ഥികളെ നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക തസ്തികയ്ക്ക് നിഷ്കർഷിച്ചിരിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജയിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2. എച്ച്.എസ്.എസ്.ടി. തസ്തികയിലെ നിയമനത്തിനായി കേരള സർക്കാർ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പാസ്സായവരെയും നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപക തസ്തികയ്ക്ക് നിഷ്കർഷിച്ചിരിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജയിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 3. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റോ ജൂനിയർ റിസർച്ച് ഫെലോഷിപ്പോ ജയിച്ച ഉദ്യോഗാർത്ഥികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) വിജയിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 4. പി.എച്ച്.ഡി./ എം.ഫില്‍./ എം.എഡ്. നേടിയ ഉദ്യോഗാർത്ഥികളെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം എന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ബന്ധപ്പെട്ട വിഷയത്തിലുളള എം.ഫില്‍. യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയില്‍ നിന്നുളളതോ കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല തത്തുലയമായി അംഗീകരിച്ചതോ ആയിരിക്കണം. 5. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസ്സാകേണ്ടുന്ന നിബന്ധനയില്‍ നിന്ന് പി.എച്ച്.ഡി തീസിസ് സമർപ്പിച്ചവരെയും എം.ഫില്‍ പാസ്സായവരെയും കാലാലങ്ങളില്‍ യു.ജി.സി എത്രകാലം ഒഴിവാക്കുന്നുവോ അത്രയും കാലയളവിലേയ്ക്ക് സെറ്റ് പാസ്സായിരിക്കണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 6. എസ്.സി./എസ്.റ്റി, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികള്‍ എന്നിവർക്ക് 13.11.2015 തീയതിയിലെ G.O.(Ms).No.288/15/Gl.Edn. നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിക്കുന്നതാണ്. വിശദ്ീകരണം : നോണ്‍ വൊക്കേഷണല്‍ ടീച്ചർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഓരോ വിഷയത്തിലും ആഴ്ചയില്‍ 15 പീരിയേഡോ അതില്‍ കൂടുതലോ അദ്ധ്യാപനം ചെയ്യേണ്ട തസ്തിക എന്നാണ്. പ്രൊബേഷൻ : ഈ തസ്തികയില്‍ നിയമിക്കപ്പെടുന്ന ഏതൊരാളും തുടർച്ചയായ മൂന്ന് വർഷത്തെ സർവ്വീസിനുളളില്‍ രണ്ട് വർഷക്കാലം പ്രൊബേഷനിലായിരിക്കും.
Related Recruitment Alerts

Similar Post Notifications

നോണ്‍ വൊക്കേഷണല്‍ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ്

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:2023-05-19
Last Date:2023-07-19
Category No:088/2023
Post Name:നോണ്‍ വൊക്കേഷണല്‍ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ്
Department:കേരള വൊക്കേഷണല്‍ ഹയർ സെക്കനറി വിദ്യാഭ്യാസം
Scale of Pay:₹ 45600 - 95600/-

നോണ്‍ വൊക്കേഷണല്‍ ടീച്ചർ (ജൂനിയർ) ജനറൽ ഫൗണ്ടേഷന്‍ കോഴ്സ്

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷനെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Post Details

Gazette Date:-
Last Date:2023-05-31
Category No:032/2023
Post Name:നോണ്‍ വൊക്കേഷണല്‍ ടീച്ചർ (ജൂനിയർ) ജനറൽ ഫൗണ്ടേഷന്‍ കോഴ്സ്
Department:കേരള വൊക്കേഷണല്‍ ഹയർ സെക്കനറി വിദ്യാഭ്യാസം
Scale of Pay:₹ 45600 - 95600/-

നോണ്‍ വൊക്കേഷണല്‍ ടീച്ചർ ഫിസിക്സ്

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികള്‍ കേരള പബ്ളിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2023-02-01
Category No:576/2022
Post Name:നോണ്‍ വൊക്കേഷണല്‍ ടീച്ചർ ഫിസിക്സ്
Department:കേരള വൊക്കേഷണല്‍ ഹയർ സെക്കനറി വിദ്യാഭ്യാസം
Scale of Pay:₹ 55200-115300/-