PSC Buddy
Category No: 86/2021Notification No: 86/2021

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II — HEALTH INSPECTOR GR II - PANCHAYAT

Applications are invited from qualified candidates for selection to the undermentioned post in Kerala Government Service.

Notification Details & Specifications

Category No
86/2021
Official PDF Document
Gazette Date
-
Last Date
2021-05-05
Department
പഞ്ചായത്ത്
Name of Post
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II
Scale of pay
₹ 22,200-48,000/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ : പത്തനംതിട്ട – 02 (രണ്ട്) പാലക്കാട് - 01 (ഒന്ന്) കോഴിക്കോട് - 01 (ഒന്ന്)
Method of appointment
നേരിട്ടുളള നിയമനം.
Age Limit
18-36 (ഉദ്യോഗാര്‍ത്ഥികള്‍ 02.01.1985-നും 01.01.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ) (പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിയമനുസൃത ഇളവുണ്ടായിരിക്കും) കുറിപ്പ്:- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് II-ലെ പൊതു വ്യവസ്ഥകള്‍ (ഖണ്ഡിക 2) നോക്കുക.
Qualifications
(1) എസ്.എസ് .എല്‍.സി. (2) കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചിട്ടുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്സ് സര്‍ട്ടിഫിക്കറ്റ് . അല്ലെങ്കില്‍ ബോംബയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചിട്ടുള്ള സാനിട്ടറി ഇന്‍സ്‌പെക്ടേഴ്സ് സര്‍ട്ടിഫിക്കറ്റ് . അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ റൂറല്‍ ഹയര്‍ എഡ്യൂക്കേഷനില്‍ നിന്നും ലഭിച്ചിട്ടുള്ള സാനിട്ടറി ഇന്‍സ്‌പെക്ടേഴ്സ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ മറ്റേതെങ്കിലും തത്തുല്യ യോഗ്യത. കുറിപ്പ് :- K.S &S.S.R Part II Rule I0 (a) ii ഈ തെരഞ്ഞെടുപ്പിന് ബാധകമാണ്. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജാരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള.
Notes
i) ഈ വിജ്ഞാപനപ്രകാരം മേല്‍ ജില്ലകളിലേക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബലയത്തിൽ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷവും ഏറ്റവും കൂടിയത് മൂന്നു വര്‍ഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വര്‍ഷത്തിനുശേഷം ഇതേ ഉദ്യോഗത്തിനു ഇതേ ജില്ലയിലേക്ക് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതല്‍ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബലയമുണ്ടായിരിക്കുന്നതല്ല. മുകളില്‍ കാണിച്ചിട്ടുള്ള ഒഴിവിലേക്കും ലിസ്റ്റ് പ്രാബലയത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന കൂടുതല്‍ ഒഴിവുകളിലേക്കും ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതാണ്. എന്നാല്‍ ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി മൂന്ന് വര്‍ഷത്തിനുള്ളില്‍ ആ ലിസ്റ്റില്‍ നിന്നും ആരും നിയമനത്തിന് ശുപാർശ ചെയ്യപ്പെടുന്നില്ലെങ്കില്‍ അങ്ങനെയുള്ള ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷം കൂടിയോ ഒരാളെങ്കിലും നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതുവരെയോ ഏതാണ് ആദ്യം അതുവരെ ദീര്‍ഘിപ്പിക്കാവുന്നതാണ്. ii) ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തില്‍ 27.05.1971 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകള്‍ക്ക് അനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കുന്ന ഒരാള്‍ക്ക് സര്‍വീസ് ആരംഭിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷക്കാലത്തിനിടയ്ക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ചുവര്‍ഷത്തിനുശേഷം മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കില്‍ ആ മാറ്റം 02/01/1961-ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) 04/61/പി.ഡി. യിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇതേ ഉദ്യോഗത്തിന് ഇതേ വകുപ്പില്‍ ഏതെങ്കിലും ഒരു ജില്ലയിലിരിക്കുന്നവര്‍ക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകള്‍ അയക്കുവാന്‍ അര്‍ഹതയില്ല. iii) ഈ വിജ്ഞാപനപ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മുകളില്‍ രേഖപ്പെടുത്തിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതും, അപേക്ഷയുടെ നിര്‍ദ്ദിഷ്ട കോളത്തില്‍ ജില്ലയുടെ പേര് രേഖപ്പെടുത്തേണ്ടതും ആണ്. ഇതിനു വിപരീതമായി ഒരു ഉദ്യോഗാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ ജില്ലകളിൽ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളതായോ തൻനിമിത്തം തെരഞ്ഞെടുക്കപ്പെടുവാൻ ഇടയായതായോ തെളിഞ്ഞാല്‍ പ്രസ്തുത അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതും അവരുടെ മേല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതുമാണ്. iv) SSLC ബുക്കിലെ ജാതി/സമുദായം സംബന്ധിച്ച രേഖപ്പെടുത്തലുകളില്‍ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ശരിയായ ജാതി/സമുദായം അപേക്ഷയില്‍ അവകാശപ്പെടുകയും ആയത് തെളിയിക്കുന്നതിനുള്ള റവന്യൂ അധികാരികള്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ ബന്ധപ്പെട്ട തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിന്റെ OTR വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്.