PSC Buddy
Category No: 785/2022Notification No: 785/2022

Music Teacher (High School)

താഴെ പറയുന്ന തസ്തികയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള മുസ്ലിം സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഓണ്‍ലൈനായി 'ഒറ്റത്തവണ രജിസ്ട്രേഷന്‍' വഴി ക്ഷണിക്കുന്നു.

Notification Details & Specifications

Category No
785/2022
Official PDF Document
Gazette Date
-
Last Date
2023-01-31
Department
വിദ്യാഭ്യാസം
Name of Post
Music Teacher (High School)
Scale of pay
₹ 35,600-75,400/-
Number of vacancies
പാലക്കാട് - മുസ്ലിം -ഒന്ന് (1)
Method of appointment
നേരിട്ടുള്ള നിയമനം. (മുസ്ലിം സമുദായത്തില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം )
Age Limit
18-43. (ഉദ്യോഗാര്‍ത്ഥികള്‍ 02.01.1979-നും 01.01.2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). (പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 (i) ലെ ആനുകൂല്യം ഉള്‍പ്പെടെ) കുറിപ്പ് :- യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയര്‍ന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് II, പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക. ( ഖണ്ഡിക 2(i) ഒഴികെ)
Qualifications
1 കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിന്ന് ലഭിച്ചതോ അംഗീകരിച്ചതോ ആയ മ്യൂസിക് ബിരുദം അല്ലെങ്കില്‍ a) കേരളത്തിലെ പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷ ജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ b) കേരളാ ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന വോക്കല്‍ മ്യൂസിക്കിലുള്ള ഗാനപ്രവീണ / ഗാനഭൂഷണ പരീക്ഷ പാസ്സായിരിക്കണം . അഥവാ വയലിന്‍/വീണ എന്നിവയിലുള്ള ഗാനഭൂഷണം ഡിപ്ലോമ നേടിയിരിക്കണം . അല്ലെങ്കില്‍ കേരളാ ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നല്‍കിയ മ്യൂസിക് സീനിയര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സെന്‍ട്രല്‍ കോളേജ് ഓഫ് കര്‍ണ്ണാട്ടിക് മ്യൂസിക്, മദ്രാസില്‍ നിന്നും ലഭിച്ച സംഗീത വിദ്വാന്‍ ടൈറ്റില്‍ അല്ലെങ്കില്‍ കേരളാ ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ നല്‍കിയ ഗാനപ്രവീണ / ഗാനഭൂഷണം (മൃദംഗം ) 3 കേരള സര്‍ക്കാര്‍ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്-IV) പാസ്സായിരിക്കണം. എക്സംപ്ഷന്‍ - (i)ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സിടെറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/ പി.എച്ച്.ഡി,എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016). (ii)സി-ടെറ്റ് പ്രൈമറി സ്റ്റേജ് പാസ്സായവരെ കെ-ടെറ്റ് കാറ്റഗറി ഒന്നില്‍ നിന്നും, സി-ടെറ്റ് എലിമെന്ററി സ്റ്റേജ് പാസായവരെ കെ-ടെറ്റ് കാറ്റഗറി രണ്ടില്‍ നിന്നും ഒഴിവാക്കാവുന്നതാണെന്ന 09/03/2018-ലെ 1866829/J3/2017 പൊ.വി.വ സര്‍ക്കാര്‍ പരിപത്രത്തിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കെ-ടെറ്റ് കാറ്റഗറി III,IV എന്നിവക്ക് പകരമായി സി-ടെറ്റ് യോഗ്യത സ്വീകരിക്കുന്നതല്ല. കുറിപ്പ് :- I)K-TET നു പകരം നിശ്ചയിച്ചിട്ടുള്ള M Ed ബന്ധപ്പെട്ട വിഷയത്തിലായിരിക്കണമെന്നു നിര്‍ബന്ധമില്ല (G.O. (P) No. 15/2020/G.Edn. തീയതി 09.10.2020). ii)ബന്ധപ്പെട്ട വിഷയത്തില്‍ നേടിയിട്ടുള്ള എം.ഫില്‍ യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ളതോ കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സര്‍വ്വകലാശാല തത്തുല്യമായി അംഗീകരിച്ചതോ ആയിരിക്കണം. III) KS&SSR Part II Rule 10 a(ii) ഈ തസ്തികയ്ക്ക് ബാധകമാണ്.
Notes
കുറിപ്പ്:- ഈ വിജ്ഞാപനത്തില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുഖേനയോ സ്റ്റാന്‍ഡിംഗ് ഉത്തരവുകള്‍ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യോഗ്യതകളും സ്പെഷ്യല്‍ റൂള്‍സില്‍ നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതകള്‍ക്ക് തത്തുല്യമായി കമ്മീഷന്‍ നിശ്ചയിക്കുന്ന യോഗ്യതകളും, നിര്‍ദ്ദിഷ്ട യോഗ്യതകള്‍ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയര്‍ന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗ്യത/ഉയര്‍ന്ന യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്. 8 പ്രായപരിധി, നിയമനം ഇവ സംബന്ധിച്ച പ്രത്യേക ആനുകൂല്യങ്ങള്‍: (i) നിശ്ചിത യോഗ്യതയുള്ള ജവാന്മാരുടെ ഭാര്യമാര്‍ക്ക് അദ്ധ്യാപക നിയമനകാര്യത്തില്‍ സാമുദായിക സംവരണ നിയമങ്ങള്‍ക്ക് വിധേയമായി 12/02/1970-ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ (എം.എസ്) നമ്പർ 50/70/പി.ഡി., 21.01.1978-ലെ ജി.ഒ (എം.എസ്.) നമ്പർ 9/78/ജി.എഡയു. എന്നിവ അനുസരിച്ച് മുന്‍ഗണന നല്‍കുന്നതാണ്. അങ്ങനെയുള്ളവര്‍ ഭര്‍ത്താവിന്റെ പേര്, മിലിട്ടറി റാങ്ക്, മിലിട്ടറി അഡ്രസ് മുതലായ സൈനിക സേവനവിവരങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട കമാന്‍ഡിംഗ് ഓഫീസറുടെ പക്കല്‍ നിന്നും നേടിയത് കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്. സേവന രംഗത്തുള്ള പട്ടാളക്കാരെയും ബേസ് എസ്റ്റാബ്ലിഷ്മെന്റില്‍ പ്രവര്‍ത്തിക്കുന്നവരെയും ജവാന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്. [ജി.ഒ (എം.എസ്.) നമ്പർ 509/64/എഡയു. തീയതി 19/09/1964, ജി.ഒ (എം.എസ്.) നമ്പർ 614/65/എഡയു. തീയതി 09/11/1965, ജി.ഒ (എം.എസ്.) നമ്പർ 243/66/ എഡയു. തീയതി 27/05/1966] ഈ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ "താങ്കള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള മുന്‍ഗണന ലഭിക്കുവാന്‍ അര്‍ഹതയുണ്ടോ" എന്നതിന് 'ഉണ്ട്' എന്ന് തെരഞ്ഞെടുക്കുകയും മുന്‍ഗണന സംബന്ധിച്ച വിശദാംശങ്ങള്‍ തുടര്‍ന്ന് രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. (ii) ഫസ്റ്റ് ക്ലാസ് സ്കൗട്ട്സിലും ഗൈഡ്സിലും പെട്ടവര്‍ക്ക് നിയമനകാര്യത്തില്‍ മുന്‍ഗണന നല്‍കുന്നതാണ്. (ജി.ഒ (എം.എസ്.) 122/75/ജനറല്‍ എഡ്യൂക്കേഷന്‍ തീയതി 27/05/1975, ജി.ഒ (എം.എസ്.) 50/70/ജനറല്‍ എഡ്യൂക്കേഷന്‍ തീയതി 12/02/1970). കുറിപ്പ്:- മേല്‍പ്പറഞ്ഞ മുന്‍ഗണനകള്‍ക്കോ, ഉയര്‍ന്ന പ്രായപരിധിയിലുള്ള ഇളവുകള്‍ക്കോ താഴെ പൊതുവ്യവസ്ഥകളില്‍ രണ്ടാം ഖണ്ഡികയില്‍ (ഖണ്ഡിക 2(i)ഒഴികെ) പറയുന്ന ഏതെങ്കിലും കാരണങ്ങളാല്‍ ഉയര്‍ന്ന പ്രായപരിധിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനോ അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആ വിവരം വണ്‍ ടൈം രജിസ്ട്രേഷന്‍ പ്രൊഫൈലിലെ "വെയിറ്റേജ് ആന്‍ഡ് പ്രിഫറന്‍സസ്" ലിങ്ക് വഴി അവകാശപ്പെടേണ്ടതും വിശദാംശങ്ങള്‍ അതിനായി നല്‍കിയിട്ടുള്ള സ്ഥലത്ത് രേഖപ്പെടുത്തേണ്ടതുമാണ്. ഉയര്‍ന്ന പ്രായപരിധിയിലുള്ള ഇളവുകള്‍ക്ക് അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആയത് അവകാശപ്പെടാത്ത പക്ഷം പ്രായപരിധി കഴിഞ്ഞു എന്ന കാരണത്താല്‍ അപേക്ഷ നിരസിക്കപ്പെടാന്‍ ഇടയുണ്ട്. യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 വയസ്സ് കവിയാന്‍ പാടില്ലാത്തതാകുന്നു. (പൊതുവ്യവസ്ഥകളിലെ ഖണ്ഡിക 2 കാണുക).
Related Recruitment Alerts

Similar Post Notifications

Music Teacher (High School)

Applications are invited online only by One Time Registration exclusively from qualified candidates for selection to the under mentioned post in Kerala Government Service.

Post Details

Gazette Date:15.12.2025
Last Date:2026-01-13
Category No:560/2025
Post Name:Music Teacher (High School)
Department:General Education
Scale of Pay:₹ 35,600 - 75,400/-

Music Teacher (High School)

Applications are invited online only by 'One Time Registration' from qualified candidates belonging to Latin Catholic/Anglo Indian community of Kerala State for selection to the under mentioned post.

Post Details

Gazette Date:28.11.2025
Last Date:2025-12-30
Category No:529/2025
Post Name:Music Teacher (High School)
Department:General Education
Scale of Pay:₹ 35,600 - 75,400/-

Music Teacher (High School)

Applications are invited online only by 'One Time Registration' from qualified candidates belonging to LC/AI community of Kerala State for selection to the under mentioned post.

Post Details

Gazette Date:2025-08-30
Last Date:2025-10-02
Category No:336/2025
Post Name:Music Teacher (High School)
Department:Education
Scale of Pay:₹ 35,600 - 75,400/-

Music Teacher (High School)

Applications are invited online only by 'One Time Registration' from qualified candidates belonging to Muslim community of Kerala State for selection to the under mentioned post.

Post Details

Gazette Date:2025-04-30
Last Date:2025-06-03
Category No:82/2025
Post Name:Music Teacher (High School)
Department:Education
Scale of Pay:₹ 35,600-75,400/-