PSC Buddy
Category No: 775/2021Notification No: 775/2021

ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് II — രണ്ടാം എന്‍.സി.എ.വിജ്ഞാപനം (Second NCA Notification)

താഴെപ്പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഹിന്ദു നാടാര്‍ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
775/2021
Official PDF Document
Gazette Date
-
Last Date
2022-02-02
Department
ആരോഗ്യവകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ്
Name of Post
ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് II
Scale of pay
₹ 22,200-48000/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ കാറ്റഗറി നമ്പര്‍: 775/2021 സമുദായം: ഹിന്ദു നാടാര്‍ ജില്ല: വയനാട് ഒഴിവുകളുടെ എണ്ണം: 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (കേരള സംസ്ഥാനത്തിലെ ഹിന്ദു നാടാര്‍ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മാത്രം.)
Age Limit
18-44. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1977-നും 01.01.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). (വയസ്സിളവിനെ സംബന്ധിച്ച വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകള്‍ ഖണ്ഡിക 2(i) ല്‍ പറഞ്ഞിട്ടുളള ഇളവുകള്‍ ഉള്‍പ്പെടെ.) കുറിപ്പ്:- യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയര്‍ന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് 2 പൊതുവ്യവസ്ഥകള്‍ ഖണ്ഡിക 2 നോക്കുക (ഖണ്ഡിക 2(i)ഒഴികെ).
Qualifications
ജനറല്‍:- 1) എസ്.എസ്.എല്‍.സി 2. ടെക്നിക്കല്‍:- കേരള നഴ്സസ് ആന്റ് മിഡൈ്വഫ്സ് കൗണ്‍സില്‍ നല്‍കിയിട്ടുള്ള ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (18 മാസം ദൈര്‍ഘ്യമുള്ള പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇന്‍ഡ്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നു ലഭിച്ച ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് /ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം അല്ലെങ്കില്‍ കേരള നഴ്സസ് ആന്റ് മിഡൈ്വഫ്സ് കൗണ്‍സില്‍ നല്‍കിയിട്ടുള്ള ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് 3) കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.
Notes
(i) മറ്റു പിന്നോക്കവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ മേല്‍പ്പറഞ്ഞ ജനറല്‍ യോഗ്യത നേടീയവരുടെ അഭാവത്തില്‍ ടി യോഗ്യത പൂര്‍ത്തിയായ എസ്.എസ്.എല്‍.സി കോഴ്സ് എന്ന് ഇളവ് ചെയ്തു കൊടുക്കുന്നതാണ്. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീക്കി വച്ചിരിക്കുന്ന ക്വാട്ട നികത്തുന്നതിനും നിശ്ചിതയോഗ്യത നേടിയ പൂര്‍ണ്ണ യോഗ്യരായ മറ്റു പിന്നോക്കവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തിലും മാത്രമേ പ്രസ്തുത ഇളവ് അനുവദിക്കുകയുളളൂ. (ii) ഭിന്നശേഷിയുള്ളവര്‍ ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. പൊതുവ്യവസ്ഥകളിലെ 2,5 ഖണ്ഡികകളില്‍ ഭിന്നശേഷി വിഭാഗത്തിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഈ തിരഞ്ഞെടുപ്പിന് ബാധകമല്ല. (iii)ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് KS&SSR Part II Rule 10(a) ബാധകമാണ്. (iv) വിജ്ഞാപനപ്രകാരമുളള യോഗ്യതകളുടെ തത്തുലയോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് OTR വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുളളൂ.