PSC Buddy
Category No: 726/2023, 727/2023, 728/2023Notification No: 726/2023-728/2023

അസിസ്റ്റന്റ് മാനേജർ — ഒന്നാം എൻ.സി.എ.വിജ്ഞാപനം - കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ് - അസിസ്റ്റന്റ് മാനേജർ

താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടിക ജാതി, ഈഴവ/ബില്ലവ/തിയ്യ, മുസ്ലിം സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
726/2023, 727/2023, 728/2023
Official PDF Document
Gazette Date
-
Last Date
2024-01-31
Department
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്
Name of Post
അസിസ്റ്റന്റ് മാനേജർ
Scale of pay
₹ 39500-83000/-
Number of vacancies
726/2023 ഈഴവ/ബില്ലവ/തിയ്യ – 01 (ഒന്ന്) 727/2023 പട്ടിക ജാതി - 01 (ഒന്ന്) 728/2023 മുസ്ലിം - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം ഈഴവ/ബില്ലവ/തിയ്യ,പട്ടികജാതി,മുഖസ്ലീം സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം.
Age Limit
എ) 18-41, ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1982-നും 01.01.2005- നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) [പൊതുവ്യവസ്ഥകളിലെ 2(i) ഉൾപ്പെടെ]. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല. ബി) 18-39, ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്ന ഈഴവ/ബില്ലവ/തിയ്യ, മുസ്ലിം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1984-നും 01.01.2005- നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) [പൊതുവ്യവസ്ഥകളിലെ 2(i) ഉൾപ്പെടെ]. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല.
Qualifications
i) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ii) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഒരു കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ നേടിയ എംബിഎ iii) ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന നേടിയ പി.ജി.ഡി.സി.എ പ്രവൃത്തിപരിചയം: ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ ഒരു രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ നിന്നോ സൂപ്പർവൈസറി കേഡറിലുള്ള രണ്ട് വർഷത്തെ പരിചയം. പരിചയം എം.ബി.എ നേടിയതിനു ശേഷമായിരിക്കണം.
Notes
Rule 10(a)(ii) of Part II KS& SSR ബാധകമാണ്.