PSC Buddy
Category No: 673/2021 - 675/2021

ഹയർ സെക്കന്ററി സ്കൂള്‍ ടീച്ചർ (ജൂനിയർ) അറബിക് — SECOND NCA NOTIFICATION

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ വിശവകർമ്മ, പട്ടികവർഗ്ഗ, എസ്.ഐ.യു.സി നാടാർ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
673/2021 - 675/2021
Official PDF Document
Gazette Date
-
Last Date
2022-02-02
Department
കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസം
Name of Post
ഹയർ സെക്കന്ററി സ്കൂള്‍ ടീച്ചർ (ജൂനിയർ) അറബിക്
Scale of pay
₹45600-95600/-
Number of vacancies
കാറ്റഗറി നമ്പർ: സമുദായം & ഒഴിവുകള്‍ 673/2021 വിശവകർമ്മ - 01 (ഒന്ന്) 674/2021 പട്ടികവർഗ്ഗം - 01 (ഒന്ന്) 675/2021 എസ്.ഐ.യു.സി നാടാർ - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (വിശവകർമ്മ, പട്ടികവർഗ്ഗ, എസ്.ഐ.യു.സി നാടാർ സമുദായങ്ങളിലുള്ള ഉദ്യോഗാർത്ഥികളില്‍ നിന്ന് മാത്രം). കുറിപ്പ്:- ഈ വിജ്ഞാപന പ്രകാരം മേല്‍പ്പറഞ്ഞ സംവരണ വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗാർത്ഥികള്‍ സമർപ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേമായി നൽകുന്നതല്ല.
Age Limit
1. 20-43. (വിശവകർമ്മ, SIUC നാടാർ വിഭാഗം ഉദ്യോഗാർത്ഥികള്‍) 02.01.1978 നും 01.01.2001 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ). [പൊത വയവസ്ഥകളിലെ ഖണ്ഡിക 2(i) -ലെ ആനുകൂല്യം ഉള്‍പ്പെടെ]. 2. 20-45. പട്ടികവർഗ്ഗം ഉദ്യോഗാർത്ഥികള്‍ 02.01.1976 നും 01.01.2001 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ). [പൊത വയവസ്ഥകളിലെ ഖണ്ഡിക 2(i) -ലെ ആനുകൂല്യം ഉള്‍പ്പെടെ]. കുറിപ്പ്: വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകള്‍ക്ക് വിജ്ഞാപനത്തിലെ പൊതവയവസ്ഥകളിലെ ഖണ്ഡിക 2 നോക്കുക. ഖണ്ഡിക 2(i)ഒഴികെ.
Qualifications
1. കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയില്‍ നിന്നും 50% (പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് 45%) മാർക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമാരു സർവ്വകലാശാല തത്തുലയമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം. 2. (i) കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡോ കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാല ബന്ധപ്പെട്ട വിഷയത്തിന് തത്തുലയമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. (ii) ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുംയൊരു സർവ്വകലാശാലയില്‍ നിന്നും ബന്ധപ്പെട്ട ഫാക്കൽറ്റിയില്‍ നേടിയ ബി.എഡ് ബിരുദം. [B.Ed. Degree acquired in the concerned faculty as specified in the Acts and statutes of any of the Universities in Kerala] (iii) മുകളില്‍ സൂചിപ്പിച്ച ഇനം i-ലും ii -ലും പരാമർശിക്കുന്ന ബി.എഡ് ബിരുദം നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍, കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനത്തിലൂടെ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദമോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമാരു സർവ്വകലാശാല ഇതിന് തത്തുലയമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം. 3. കേരള സർക്കാർ നേരിട്ടോ കേരള സർക്കാർ അധികാരപ്പെടുത്തിയ ഒരു ഏജൻസി മുഖേനയോ ഹയർ സെക്കന്ററി സ്കൂള്‍ അദ്ധ്യാപക നിയമനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) പാസ്സായിരിക്കണം.
Notes
കുറിപ്പ് : 1 KS & SSR പാർട്ട് II റൂള്‍ 10 (a) ii ബാധകമാണ്. 2 ബി.എഡ് ബിരുദ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ (50% വിശവകർമ്മ, SIUC നാടാർ വിഭാഗത്തിനും 45% ST വിഭാഗത്തിനും) മാർക്കില്‍ കുറയാതെയുള്ള ബിരുദാന്തര ബിരുദവും സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും (SET) പാസ്സായ ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതാണ്. പി.എച്ച്.ഡി ബിരുദമോ എം.ഫില്‍ ബിരുദമോ നേടിയിട്ടുള്ളവർക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പ്/നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) യോഗ്യതയോ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. ഈ വ്യവസ്ഥപ്രകാരം നിയമിക്കപ്പെടുന്ന അദ്ധ്യാപകർ നിയമിക്കപ്പെടുന്ന തീയതി മുതല്‍ അഞ്ചു വർഷത്തിനുള്ളില്‍ സ്വന്തം ചെലവില്‍ ബി.എഡ് ബിരുദം നേടിയിരിക്കണം. 3 ലാംഗേജ് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പാസ്സായിട്ടുള്ള ഉദ്യോഗാർത്ഥികളെ ബി.എഡ് യോഗ്യത നേടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 4 കേരളത്തിലെ ഏതെങ്കിലുമാരു സർവ്വകലാശാല അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എഡ് ബിരുദം നേടിയ ഉദ്യോഗാർത്ഥികളെ ബി.എഡ് യോഗ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 5. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/ സർക്കാർ ഉത്തരവ് പ്രമാണ പരിശോധന സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. 6. ഉദ്യോഗാർത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യാസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി/സമുദായ വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്.