PSC Buddy
Category No: 63/2017

മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ) — അർഹതാ നിർണ്ണയ പരീക്ഷ - കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് - മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ)

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ചില വ്യവസ്ഥകൾക്ക് വിധേയമായി പെറ്റി കോൺട്രാക്ട് വർക്കർ ആയി ജോലി ചെയ്തു/ ജോലി ചെയ്തു വരുന്നവർക്ക് മസ്ദൂർ ആയി നിയമനം നടത്തുന്നതിലേക്കായുള്ള യോഗ്യതാ നിർണ്ണയ പരീക്ഷയ്ക്ക് ടി വിഭാഗത്തിൽപ്പെട്ടവരും 15.12.2004 ൽ പാലക്കാട് ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലും തുടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി, ബഹുമാനപ്പെട്ട സുപ്രീംകോടതി എന്നിവിടങ്ങളിൽ നിന്നുള്ള ഉത്തരവുകൾ അനുസരിച്ച് തിരുവനന്തപുരം ലേബർ കമ്മീഷണർ തയ്യാറാക്കിയിട്ടുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
63/2017
Official PDF Document
Gazette Date
2017-04-21
Last Date
2017-05-10
Department
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Name of Post
മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ)
Scale of pay
4990 – 7435 (PR)
Number of vacancies
ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം : 133 (നൂറ്റി മുപ്പത്തി മൂന്ന്) കൊല്ലം : 111 (നൂറ്റി പതിനൊന്ന്) പത്തനംതിട്ട : 74 (എഴുപത്തി നാല്) ആലപ്പുഴ : 77 (എഴുപത്തി ഏഴ്) കോട്ടയം : 109 (നൂറ്റി ഒൻപത്) ഇടുക്കി : 42 (നാല്പത്തി രണ്ട്) എറണാകുളം : 158 (നൂറ്റി അൻപത്തിയെട്ട്) തൃശ്ശൂർ : 188 (നൂറ്റി എൺപത്തിയെട്ട്) പാലക്കാട് : 130 (നൂറ്റി മുപ്പത്) മലപ്പുറം : 135 (നൂറ്റി മുപ്പത്തിയഞ്ച്) കോഴിക്കോട് : 112 (നൂറ്റി പന്ത്രണ്ട്) വയനാട് : 23 (ഇരുപത്തിമൂന്ന്) കണ്ണൂർ : 142 (നൂറ്റി നാല്പത്തി രണ്ട്) കാസർഗോഡ് : 52 (അൻപത്തിരണ്ട്)
Method of appointment
പെറ്റി കോൺട്രാക്ട് വർക്കർ ആയി ജോലി ചെയ്ത/ ജോലി ചെയ്തു വരുന്നവർക്ക് മസ്ദൂർ ആയി നിയമനം നടത്തുന്നതിലേക്കായുള്ള യോഗ്യതാ നിർണ്ണയ പരീക്ഷ
Age Limit
-
Qualifications
1. 4-ാം സ്റ്റാൻഡേർഡ് പാസായിരിക്കേണ്ടതാണ്. 10-ാം സ്റ്റാൻഡേർഡ് പാസായവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. എന്നാൽ അവരുടെ അപേക്ഷയുടെ സ്വീകാര്യത ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ WP(C) 28758/2016 (T) തീർപ്പിലുള്ള അന്തിമ വിധിയ്ക്ക് വിധേയമായിരിക്കും. 2. ശാരീരികക്ഷമത (a) 5' 2'' (157.48 സെ.മീ.) ഉയരം ഉണ്ടായിരിക്കണം. (b) കണ്ണടയിലാതെ സാധാരണ കാഴ്ച. വർണ്ണന്ധത (color Blindness) ഉണ്ടായിരിക്കരുത്. (c) പുറം ജോലികൾ ചെയ്യാനുള്ള ശാരീരിക കഴമത ഉണ്ടായിരിക്കണം. ഒരു അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. (ഉയരം, കാഴ്ച, ശാരീരിക കഴമത എന്നിവ Medical Certificate ൽ രേഖപ്പെടുത്തിയിരിക്കണം. ഇത് പ്രമാണപരിശോധനാ വേളയിൽഹാജരാക്കേണ്ടതാണ്.) (d) അതത് ജില്ലാ ഓഫീസർമാരുടെ മേൽവിലാസത്തിൽ ഇതോടൊപ്പം നൽകിയിട്ടുള്ള മാതൃകയിൽ ടൈപ്പ് ചെയ്തു/DTP അപേക്ഷ, അഡിഷണൽ ടിക്കറ്റ്, സർവീസ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉൾപ്പെടെ അയക്കേണ്ടതാണ്.
Notes
അപേക്ഷാ ഫീസ് ഇല്ല. കവറിന്റെ മുകൾ ഭാഗത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര്, വകുപ്പിന്റെ പേര്, കാറ്റഗറി നമ്പർ എന്നിവ എഴുതേണ്ടതാണ്. ഉദ്യോഗാർത്ഥിയുടെ പേരും, മേൽവിലാസവും കവറിന്റെ ഇടത് ഭാഗത്തും അപേക്ഷ അയക്കേണ്ട മേൽവിലാസം വലത് വശത്തും എഴുതേണ്ടതാണ്. അപേക്ഷ നേരിട്ടും തപാൽ മുഖേനയും സ്വീകരിക്കുന്നതാണ്. അപേക്ഷയിൽ കാണിച്ചിട്ടുള്ള വിവരങ്ങളും, അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് പിന്നീട് തെളിയുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ തെരഞ്ഞെടുപ്പ് നടപടിയിൽ നിന്നും ഒഴിവാക്കുന്നതാണ്.