PSC Buddy
Category No: 613/2023-618/2023Notification No: 613/2023-618/2023

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II — ഒന്നാം എന്‍.സി.എ വിജ്ഞാപനം

താഴെപ്പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്, കേരള സംസ്ഥാനത്തിലെ മുഖസ്ലീം, എസ്.ഐ.യു.സി.നാടാർ, ഹിന്ദു നാടാർ, ധീവര, വിശ്വകർമ്മ, ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത പട്ടിക ജാതി എന്നീ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

Notification Details & Specifications

Category No
613/2023-618/2023
Official PDF Document
Gazette Date
-
Last Date
2024-01-31
Department
ആരോഗ്യവകുപ്പ് / മുനിസിപ്പൽ കോമൺ സർവ്വീസ്
Name of Post
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II
Scale of pay
₹ 31100-66800 /-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ 613/2023: മുഖസ്ലീം - കണ്ണൂർ 02 (രണ്ട്), കാസറഗോഡ് 06 (ആറ്) 614/2023: എസ്.ഐ.യു.സി. നാടാർ - ആലപ്പുഴ 01 (ഒന്ന്), കാസറഗോഡ് 01 (ഒന്ന്) 615/2023: ഹിന്ദു നാടാർ - കോട്ടയം 01 (ഒന്ന്), എറണാകുളം 01 (ഒന്ന്), മലപ്പുറം 01 (ഒന്ന്) 616/2023: ധീവര - ഇടുക്കി 01 (ഒന്ന്), കാസറഗോഡ് 01 (ഒന്ന്) 617/2023: വിശ്വകർമ്മ - കാസറഗോഡ് 01 (ഒന്ന്) 618/2023: എസ്. സി. സി .സി. - കാസറഗോഡ് 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (കേരള സംസ്ഥാനത്തിലെ മുഖസ്ലീം, എസ്.ഐ.യു.സി നാടാർ, ഹിന്ദു നാടാർ, ധീവര, വിശ്വകർമ്മ & ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത പട്ടിക ജാതി എന്നീ വിഭാഗങ്ങളില്‍ നിന്നും മാത്രം.)
Age Limit
18-44. ഉദ്യോഗാർത്ഥികൾ 02.01.1979-നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). (വയസ്സിളവിനെ സംബന്ധിച്ച വിജ്ഞാപനത്തിലെ പൊതുവ്യവസ്ഥകൾ ഖണ്ഡിക 2(i) ൽ പറഞ്ഞിട്ടുള്ള ഇളവുകൾ ഉൾപ്പെടെ. കുറിപ്പ്:- (i) പ്രായപൂർത്തിയായതിനുശേഷം പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർക്കും അവരുടെ സന്താനങ്ങൾക്കുമുള്ള പ്രായപരിധി 18-46 ആയിരിക്കും. ഇപ്രകാരമുള്ള ഉദ്യോഗാർത്ഥികൾ 02.01.1977 നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (i) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] (ii) യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് 2 പൊതുവ്യവസ്ഥകൾ ഖണ്ഡിക 2 നോക്കുക.
Qualifications
ജനറൽ:- 1) എസ്.എസ്.എൽ.സി. 2. ടെക്നിക്കൽ:- കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിലിൽ നൽകിയിട്ടുള്ള ആക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് (18 മാസം ദൈർഘ്യമുള്ള പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ അംഗീകരിച്ചിട്ടുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ആക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്/ആക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം അല്ലെങ്കിൽ കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിലിൽ നൽകിയിട്ടുള്ള ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് 3) കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
Notes
കുറിപ്പ് :- 1 നിർദ്ദിഷ്ട സാമാനയ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ടി യോഗ്യത പൂർത്തിയായ എസ്.എസ്.എൽ.സി. കോഴ്സ് എന്ന് ഇളവ് ചെയ്ത് കൊടുക്കുന്നതാണ്. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നീക്കി വെച്ചിരിക്കുന്ന ക്വാട്ട നികത്തുന്നതിനും നിശ്ചിതയോഗ്യത നേടിയ പൂർണ്ണ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിലും മാത്രമേ പ്രസ്തുത ഇളവ് അനുവദിക്കുകയുള്ളു. 2 ഭിന്നശേഷിയുള്ളവർ ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല. 3 ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് KS&SSR Part II Rule 10(a)(ii)ബാധകമാണ്. ഈ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിംഗ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദ്ദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗ്യത /ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II

താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി/ പട്ടികവർഗ & പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Post Details

Gazette Date:-
Last Date:2021-01-20
Category No:339/2020
Post Name:ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II
Department:ആരോഗ്യ വകുപ്പ്
Scale of Pay:₹ 22200-48000/-